Connect with us

Chayakkada

രാജവെമ്പാലയുടെ കടിയേറ്റിട്ടും മരിച്ചില്ല; ആനന്ദം അനുഭവിച്ചുവെന്ന് രാജസ്ഥാനിലെ യുവാക്കള്‍

Viral News

രാജവെമ്പാലയുടെ കടിയേറ്റിട്ടും മരിച്ചില്ല; ആനന്ദം അനുഭവിച്ചുവെന്ന് രാജസ്ഥാനിലെ യുവാക്കള്‍

ചണ്ഡിഗഡ്: വിഷത്തിന്റെ കാര്യത്തില് രാജവെമ്പാലയെ വെല്ലാന് മറ്റൊന്നുമില്ല. രാജവെമ്പാല ഒരുതവണ കടിക്കുമ്പോള് പുറത്തേക്ക് വമിക്കുന്ന വിഷത്തിന് 20 പേരെ വരെ കൊല്ലാന് കഴിയുമെന്നാണ് പറയപ്പെടുന്നത്. ഒരു ആനയെ കൊല്ലാനും ഇത് ധാരാളം എന്നാണ് കേട്ടുകേള്വി.

എന്നാല്, രാജവെമ്പാലയെക്കൊണ്ട് നാവില് കൊത്തിച്ച രാജസ്ഥാനിലെ രണ്ട് യുവാക്കള്ക്ക് മരണം സംഭവിച്ചില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ടു ചെയ്യുന്നത്. രാജവെമ്പാലയെക്കൊണ്ട് കൊത്തിച്ചതിലൂടെ തങ്ങള്ക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദം കൈവന്നുവെന്നാണ് ഇവര് അവകാശപ്പെടുന്നതെന്നും റിപ്പോര്ട്ടില് പറയുന്നു.

രാജവെമ്പാലയുടെ കടിയേറ്റാല് സെക്കന്ഡുകള്ക്കുള്ളില് മരണം സംഭവിക്കുമെന്ന് പറയുന്നത് വെറുതെയാണെന്ന് ഈ യുവാക്കള് ചൂണ്ടിക്കാട്ടുന്നു. സ്വന്തം നാവിലാണ് ഇവര് രാജവെമ്പാലയെക്കൊണ്ട് കൊത്തിച്ചത്. ലഹരിക്കുവേണ്ടി ആയിരുന്നു യുവാക്കളുടെ സാഹസം.

പതിവായി ഉപയോഗിക്കുന്ന ലഹരി വസ്തുക്കളെക്കാള് ഉന്മാദവും സന്തോഷവും ഉറക്കവും ഇതിലൂടെ ലഭിച്ചെന്ന് ഇവര് അവകാശപ്പെടുന്നു. യുവാക്കള് ഇപ്പോള് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് എജ്യുക്കേഷന് ആന്ഡ് റിസര്ച്ച് സെന്ററിലെ ഗവേഷകരുടെ നിരീക്ഷണത്തിലാണ്. മാരക വിഷമേറ്റിട്ടും അപകടം സംഭവിക്കാതിരുന്നതിന്റെ കാരണം തിരയുകയാണ് ഗവേഷകര്.

റിസര്ച്ച് സെന്ററിന്റെ ഭാഗമായ ലഹരിമുക്ത കേന്ദ്രത്തിലെ ഡോക്ടര്മാരും അമ്പരപ്പിലാണ്. ഇരുവരുടെയും അത്ഭുത ജീവിതത്തിന്റെ കഥ അടിസ്ഥാനമാക്കി ഇന്ത്യന് ജേര്ണല് ഓഫ് സൈക്കോളജിക്കല് മെഡിസിന് ലേഖനവും പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ലഹരിമരുന്നുകള്ക്കും വേദന ംഹാരികള്ക്കും പകരമായി പാമ്പിന്വിഷം ഉപയോഗിക്കാമോ എന്നതും ഇവ കൊണ്ടുണ്ടാകാവുന്ന പ്രത്യാഘാതങ്ങളും ഒരക്കെയാണ് ലേഖനത്തിന്റെ ഉള്ളടക്കം. യുവാക്കള് രണ്ടുപേരും പത്ത് വര്ഷത്തിലധികമായി ലഹരിവസ്തുക്കള് ഉപയോഗിക്കുന്നവരാണ്.

കടപ്പാട് – The Times of India

content highlights:cobras kiss, cobras venom,rajasthan, snake bite

Continue Reading
Comments

More in Viral News

To Top