Connect with us

Chayakkada

വിനായകചതുര്‍ത്ഥി പ്രസാദമായി ഭീമന്‍ ലഡ്ഡു; ഭാരം 580 കിലോഗ്രാം

Viral News

വിനായകചതുര്‍ത്ഥി പ്രസാദമായി ഭീമന്‍ ലഡ്ഡു; ഭാരം 580 കിലോഗ്രാം

ഹൈദരാബാദ്: വിനായകചതുര്ഥിയോടനുബന്ധിച്ച് ഹൈദരാബാദിലെ ക്ഷേത്രത്തില് ഭക്തര് സമര്പ്പിച്ചത് 580 കിലോഗ്രാം ഭാരമുള്ള ലഡ്ഡു. ഫിലിംനഗര് ദൈവസന്നിധാനം ക്ഷേത്രത്തിലാണ് മഹാപ്രസാദം ആയി ഭീമന് ലഡ്ഡു സമര്പ്പിച്ചത്.

ഈസ്റ്റ് ഗോദാവരി ജില്ലയിലെ തപേശ്വരത്തുള്ള സുരുചി ഫുഡ് ആണ് ഭീമന് ലഡ്ഡു തയ്യാറാക്കിയത്. മൂന്ന് ലക്ഷം രൂപ ചെലവാക്കിയാണ് ലഡ്ഡു തയ്യാറാക്കിയത്. വിനായകചതുര്ഥിയുടെ മൂന്നാം ദിവസത്തെ പൂജകള്ക്ക് ശേഷം ക്ഷേത്രത്തിലെത്തുന്ന ഭക്തര്ക്ക് ലഡ്ഡു വിതരണം ചെയ്യും.

220 കിലോഗ്രാം പഞ്ചസാര, 145 കിലോഗ്രാം നെയ്യ്, 175 കിലോഗ്രാം കടലമാവ്, 25 കിലോഗ്രാം അണ്ടിപ്പരിപ്പ്, 13 കിലോഗ്രാം ബദാം, 3 കിലോഗ്രാം ഏലയ്ക്ക, ഒരു കിലോഗ്രാം പച്ചക്കര്പ്പൂരം എന്നിവയാണ് ഈ ലഡ്ഡു ഉണ്ടാക്കാനായി ഉപയോഗിച്ചത്.

കഴിഞ്ഞ വര്ഷം വിനായകചതുര്ഥിക്ക് ഇതേക്ഷേത്രത്തില് സമര്പ്പിച്ചത് 500 കിലോഗ്രാം ഭാരം വരുന്ന ലഡ്ഡുവായിരുന്നു.

content highlights:On Ganesh Chaturthi, 580-kg laddu, , HyderabadFilm Nagar Daiva Sannidhanam

Continue Reading
Comments

More in Viral News

To Top