Connect with us

Chayakkada

15-കാരന്‍ സൗഹൃദദിനത്തിൽ സുഹൃത്തുക്കൾക്ക് വിതരണം ചെയ്തത് അച്ഛൻ വസ്തുവിറ്റു സൂക്ഷിച്ച 46 ലക്ഷം രൂപ

Viral News

15-കാരന്‍ സൗഹൃദദിനത്തിൽ സുഹൃത്തുക്കൾക്ക് വിതരണം ചെയ്തത് അച്ഛൻ വസ്തുവിറ്റു സൂക്ഷിച്ച 46 ലക്ഷം രൂപ

ജബല്പുര്/ഉത്തര്പ്രദേശ്: സൗഹൃദ ദിനത്തില് കൗമാരക്കാരൻ തന്റെ സുഹൃത്തുക്കളോട് സ്നേഹം പ്രകടിപ്പിച്ചത് അച്ഛന്റെ പണം മോഷ്ടിച്ച്സൃഹൃത്തുക്കള്ക്ക് വിതരണം ചെയ്തു കൊണ്ട്. അച്ഛൻ വസ്തു വിറ്റ് കിട്ടിയതിൽ നിന്നുള്ള46 ലക്ഷം രൂപയാണ് സൗഹൃദദിനത്തിൽ സുഹൃത്തുക്കൾക്ക് വിതരണം ചെയ്തും സമ്മാനങ്ങൾ വാങ്ങിയും 15കാരൻ ചിലവഴിച്ചത്. ഇതില് 15 ലക്ഷം രൂപ ഒരു സാധാരണ ദിവസവേതനത്തൊഴിലാളിയുടെ മകനായ സഹപാഠിക്കും മൂന്നു ലക്ഷം രൂപ ഹോംവര്ക്ക് ചെയ്തു കൊടുത്ത സുഹൃത്തിനുമാണ് നൽകിയത്.

കഴിഞ്ഞ ആഴ്ച ജബല്പുരിലാണ് സംഭവം. ജബൽപുരിലെകെട്ടിടനിര്മാതാവ്വസ്തു വിറ്റ60 ലക്ഷം രൂപ വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇയാൾപണം നഷ്ടപ്പെട്ടതിനെകുറിച്ച് പോലീസില് പരാതി നല്കിയിരുന്നു. മോഷണം നടന്നതിന്റെ ഒരു ലക്ഷണവും വീട്ടിലുണ്ടായിരുന്നില്ല. തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽമകൻപണം സുഹൃത്തുക്കൾക്ക് വിതരണം ചെയ്തതായി കണ്ടെത്തുകയായിരുന്നു.

സ്കൂളിലും കോച്ചിങ് സെന്ററിലുമുള്ള 35 സഹപാഠികള്ക്കാണ് സ്മാര്ട്ട് ഫോണുകളും വെള്ളി ബ്രേയ്സ്ലെറ്റുകളും അച്ഛന്റെ പണമുപയോഗിച്ച ഈ പത്താംക്ലാസ്സുകാരൻവാങ്ങിക്കൊടുത്തത്. എടുത്ത 45 ലക്ഷത്തിൽപതിനാലു ലക്ഷം രൂപയും സമ്മാനങ്ങള് വാങ്ങാനാണ് കുട്ടി ചെലവഴിച്ചത്. കുട്ടി നല്കിയ പണം ഉപയോഗിച്ച് ഒരു സുഹൃത്ത് പുതിയ കാര് വരെ വാങ്ങുകയും ചെയ്തു.

കുട്ടിയോട് വിവരങ്ങള് അന്വേഷിച്ച് നഷ്ടമായ പണം തിരികെ കിട്ടാനുള്ള ശ്രമത്തിലാണ് ജബല്പുര് പോലീസ്. കുട്ടി പണം നല്കിയ സുഹൃത്തുക്കളുടെ മാതാപിതാക്കള്ക്ക് അഞ്ച് ദിവസത്തിനുള്ളില് പണം തിരികെയെത്തിക്കാനുള്ള സമന്സ് പോലീസ് അയച്ചിട്ടുണ്ട്.

Continue Reading
Comments

More in Viral News

To Top