Connect with us

Chayakkada

അലക്സാണ്ട്രിയയിലെ 2000 വര്‍ഷം പഴക്കമുള്ള നിഗൂഢ കല്ലറ തുറന്നു

Viral News

അലക്സാണ്ട്രിയയിലെ 2000 വര്‍ഷം പഴക്കമുള്ള നിഗൂഢ കല്ലറ തുറന്നു

അലക്സാണ്ട്രിയ: ഈജിപ്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലക്സാണ്ട്രിയയില് നിന്ന്ലഭിച്ച നിഗൂഢതകളൊളിപ്പിച്ചകറുത്ത ശവക്കല്ലറ ഒടുവില് തുറന്നു. അടുത്തിടെയാണ് ഇത് കുഴിച്ചെടുത്തത്. വലിയ എതിര്പ്പുകള്ക്കു നടുവിലാണ് ശവക്കല്ലറ തുറന്നത്. മൂന്ന് ജീര്ണ്ണിച്ച അസ്ഥിക്കൂടങ്ങളും ദുര്ഗന്ധം വമിപ്പിക്കുന്ന വെള്ളവും മാത്രമാണ് അതില് അവശേഷിച്ചിരുന്നത്.

ഫറവോയുടേതാകാമെന്ന ഊഹാപോഹങ്ങള്ക്കിടയില് ശവക്കല്ലറ തുറക്കുന്നത് ശാപം വിളിച്ചു വരുത്തുമെന്നായിരുന്നു പ്രചരണങ്ങള്. എന്നാല് ഇതാ ഞങ്ങള് ജീവനോടെ ഇരിക്കുന്നത് കണ്ടോളൂ എന്നാണ് ശവക്കല്ലറ തുറക്കാന് നേതൃത്വം വഹിച്ചവരിലൊരാള് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഏറെ പ്രതീക്ഷകളോടെയാണ്പുരാവസ്തു ഗവേഷക സംഘം ആ കറുത്ത കല്ലറ തുറന്നു നോക്കിയത്. മഹാനായ അലക്സാണ്ടര് ചക്രവര്ത്തിയുടെ ശരീരാവശിഷ്ടങ്ങളാകുമോ എന്നു വരെ ഊഹാപോഹങ്ങളുണ്ടായി. ഏകദേശം 2000 വര്ഷത്തോളം പഴക്കം തോന്നിക്കുന്ന കല്ലറ തുറന്നു നോക്കിയപ്പോള് മലിനവെള്ളത്തില് മുങ്ങിയ മൂന്ന് അസ്ഥിക്കൂടങ്ങള് മാത്രമാണ്കണ്ടെത്താന് കഴിഞ്ഞത്. അഴുകി ദുര്ഗന്ധം വമിപ്പിക്കുന്ന ഈ മമ്മികള്ഫറവോയുടെ കാലത്തെ യോദ്ധാക്കളുടേതാകാം എന്നാണ് പ്രാഥമിക നിഗമനം. അസ്ഥികൂടങ്ങളില് ഒന്നിന്റെ തലയോട്ടിയില് അമ്പു കൊണ്ട പോലെ പൊട്ടലുണ്ട്.

323 ബി സി കാലഘട്ടത്തില് (അലക്സാണ്ടര് ചക്രവര്ത്തിക്കു ശേഷം) അടക്കം ചെയ്തതെന്ന് ഒടുവില് സ്ഥിരീകരിച്ച കറുത്ത നിറത്തിലുള്ള കല്ലറക്ക് ഏകദേശം 2 മീറ്റര് ഉയരവും 3 മീറ്റര് നീളവും27 ടണ് ഭാരവുമുണ്ട്. ഈജിപ്തിലെ പുരാവസ്തു ഗവേഷക മന്ത്രാലയത്തിന്റെ മേല്നോട്ടത്തിലാണ് ശവക്കല്ലറ പുറത്തെടുത്തത്.

ഫറവോമാരുടെ ശവക്കല്ലറകള് സാധാരണ സ്വര്ണ നിറത്തിലാണ് പണിയുക. അവയില് നിന്നും വ്യത്യസ്തമായി കറുത്ത ഗ്രാനൈറ്റിലാണ് ഇത് പണിതിരിക്കുന്നത്. ഈജിപ്തില് കാലങ്ങളോളം പിരമിഡുകള് കൊള്ളയടിക്കുന്ന പ്രത്യേക സംഘങ്ങളുണ്ടായിരുന്നു. രണ്ടായിരം വര്ഷത്തോളമായി ഈ ശവക്കല്ലറ ആരുടേയും ശ്രദ്ധയില് പെടാത്തതും അത്ഭുതമാണ്.

സമീപത്തു നിന്നും ലഭിച്ച വെണ്ണക്കല്ലില് തീര്ത്ത പ്രതിമയും നിഗൂഢവും ചരിത്രപ്രസിദ്ധവുമായ ആ കാലഘട്ടത്തെ അറിയാനുള്ള ആകാംക്ഷ കൂട്ടുകയാണ്.

ഇതിനു മുമ്പ് 2005ല് നടത്തിയ പര്യവേക്ഷണത്തിലാണ് ലോകപ്രസിദ്ധ ഗണിത ശാസ്ത്രജ്ഞന് ആര്ക്കിമിഡീസ് പഠിച്ച അലക്സാണ്ട്രിയ സര്വകലാശാലയുടെ അവശിഷ്ടങ്ങള് കണ്ടെത്തിയത്.

Continue Reading
Comments

More in Viral News

To Top