Connect with us

Chayakkada

ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ സ്വയം നിര്‍മ്മിത റോക്കറ്റില്‍ പറന്നു; പക്ഷെ സംഭവിച്ചത്

Viral News

ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ സ്വയം നിര്‍മ്മിത റോക്കറ്റില്‍ പറന്നു; പക്ഷെ സംഭവിച്ചത്

ഭൂമി പരന്നതാണെന്ന് വിശ്വസിച്ച സ്വയം പ്രഖ്യാപിത ശാസ്ത്രജ്ഞന് മൈക് ഹ്യൂഗ്സ് സ്വന്തമായി നിര്മിച്ച റോക്കറ്റില് പറന്നത് 1,875 അടി മീറ്റര് ഉയരത്തിലേക്ക്. ഹ്യൂഗ്സ് തന്റെ വീട്ടില് നിര്മ്മിച്ച റോക്കറ്റ് പറക്കലിനൊടുവില് മോജാവ് മരുഭൂമിയില് ഇടിച്ചിറങ്ങുകയായിരുന്നു. സംഭവത്തില് ഹ്യൂഗ്സിന് പരിക്കേല്ക്കുകയും ചെയ്തു.

അരിസ്റ്റോട്ടില് മുതലിങ്ങോട്ടുള്ള ശാസ്ത്രജ്ഞരെല്ലാം വിശ്വസിച്ചു പോന്ന ഉരുണ്ട ഭൂമി സിദ്ധാന്തം പൊളിച്ചടുക്കാനുള്ള ശ്രമമായിരുന്നു ഹ്യൂഗ്സിന്റേത്. റോക്കറ്റില് കുത്തനെ പറന്ന് പരന്നുകിടക്കുന്ന ഭൂമിയൂടെ ചിത്രം പകര്ത്താനായിരുന്നു ഈ മഹാനായ ശാസ്ത്രജ്ഞന്റെ ശ്രമം. എന്നാല് പാരച്യൂട്ടിന് വിടരാന് സമയം കിട്ടുന്നതിനേക്കാള് വേഗത്തില് റോക്കറ്റ് മരുഭൂമിയില് ഇടിച്ചിറങ്ങുകയായിരുന്നു.

മാഡ് മൈക്ക് ഹ്യൂഗ്സ് എന്നറിയപ്പെടുന്ന ഇയാളുടെ നടുവിനാണ് പരിക്കേറ്റത്. എന്നാല് തനിക്ക് മറ്റൊരു പ്രശ്നമില്ലെന്നും ആശ്വാസമുണ്ടെന്നും ഹ്യൂഗ്സ് മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ച കാലിഫോര്ണിയയിലെ അംബോയ് എന്ന സ്ഥലത്തിനടത്തായിരുന്നു ഹ്യൂഗ്സിന്റെ റോക്കറ്റ് വിക്ഷേപണം. കഴിഞ്ഞ നവംബറില് നടത്താന് നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതികകാരണങ്ങളാല് പലതവണ മാറ്റിവെക്കുകയായിരുന്നു. Matt Hartman via AP

എന്നാല് ഹ്യൂഗ്സിന്റെ ആദ്യ റോക്കറ്റ് പരീക്ഷണമല്ല ഇത്. 61 കാരനായ ഹ്യൂഗ്സ് നേരത്തെ അരിസോണ മരുഭൂമിയില് നിന്നും റോക്കറ്റില് കയറി സ്വയം പറന്നിരുന്നു. പാരച്യൂട്ടുകള് കാര്യക്ഷമമായി പ്രവര്ത്തിച്ചതിനാല് അന്നും ഹ്യൂഗ്സ് എന്ന ശാസ്ത്രാന്വേഷി മരുഭൂമിയില് കൃത്യമായി വന്നു വീണു. പിന്നീട് നടക്കാന് ഒരാഴ്ചയോളം പരസഹായം വേണ്ടിവന്നു ഇദ്ദേഹത്തിന്.

ഭൂമി പരന്നതാണെന്ന് തെളിയിക്കുന്നത് വരെ പരീക്ഷണങ്ങള് തുടരുമെന്ന് പറയുന്ന ഹ്യൂഗ്സ് ഭാവിയില് താന് നിര്മ്മിച്ച റോക്കറ്റില് ബഹിരാകാശത്തേക്ക് പറക്കാനും പദ്ധതിയിടുന്നു. ഇതുവഴി നാസയുടെ ശാസ്ത്ര ബോധങ്ങളെല്ലാം കീഴ്മേല് മറിക്കാനാവുമെന്നും ഹ്യൂഗ്സ് വിശ്വസിക്കുന്നു.

Content Highlights:Self-taught rocket scientist MIke Hughes

Continue Reading
Comments

More in Viral News

To Top