Connect with us

Chayakkada

നിങ്ങളുടെ സ്മാര്‍ട്ട് ഫോണിനെ മടിയനാക്കുന്ന ആപ്പിനെ തിരിച്ചറിയാം,സിംപിളായി

Technology

നിങ്ങളുടെ സ്മാര്‍ട്ട് ഫോണിനെ മടിയനാക്കുന്ന ആപ്പിനെ തിരിച്ചറിയാം,സിംപിളായി

ആന്ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള സ്മാര്ട്ട് ഫോണുകള്ക്കുള്ള പ്രധാന ചീത്തപ്പേരാണ് ഫോണ് ഹാങ് ആകുന്നു എന്നുള്ളതും സ്ലോയാകുന്നു എന്നതും. കുറഞ്ഞ മെമ്മറിയുള്ള ഫോണില് ഉയര്ന്ന നിലവാരമുള്ള ഗെയിമുകളും കൂടുതല് മെമ്മറി ആവശ്യമുള്ള ആപ്പുകളുമാണ് ആന്ഡ്രോയിഡ് ഫോണുകള്ക്ക് ഈ ചീത്തപ്പേര് നേടി നല്കുന്നത്.

ഇത് മറികടക്കുന്നതിനായി ഉയര്ന്ന റാം കപ്പാസിറ്റിയുള്ള ഫോണുകള് ഇപ്പോള് വിപണിയില് എത്തുന്നുണ്ട്. ആറ് ജിബി, എട്ട് ജിബി റാമുള്ള ഫോണുകള് ഈ പ്രശ്നത്തെ ഒരു പരിധി വരെ മറികടക്കുന്നുണ്ട്. എന്നാല്, ഇതിന്റെ വിലയും മറ്റും സാധാരണക്കാര്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

ഈ സാഹചര്യത്തില് നിങ്ങളുടെ ഫോണിനെ സ്ലോയാക്കുന്ന ആപ്പിനെ തിരിച്ചറിയാന് ശ്രമിക്കുകയും അതിനെ ഫോണില് നിന്ന് നീക്കുകയുമാണ് ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള പ്രധാന മാര്ഗം. ഇത് ഫോണിന്റെ പ്രവര്ത്തന ശേഷി മാത്രമല്ല, ബാറ്ററിയുടെ ലൈഫിനെയും വര്ധിപ്പിക്കും.

ഗ്രാഫിക്സ് ഗെയിമുകളെക്കാള് കൂടുതല് ഫോണിന്റെ പ്രകടനത്തെ ബാധിക്കുന്നത് സോഷ്യല് മീഡിയ ആപ്പുകളാണ്. ഫെയ്സ്ബുക്ക്, ഇന്സ്റ്റഗ്രാം തുടങ്ങിയവ റാം മെമ്മറിയുടെ ഭൂരിഭാഗവും വിഴുങ്ങുന്ന ആപ്പുകളാണെന്നാണ് വിദഗ്ധര് അഭിപ്രായപ്പെടുന്നത്.

ഫോണിലെ മെമ്മറിയെ ഏറ്റവുമധികം വിഴുങ്ങുന്നത് ഏത് ആപ്പാണെന്ന് തിരിച്ചറിയുന്നത് വളരെ ലളിതമാണ്. നിങ്ങളുടെ സ്മാര്ട്ട് ഫോണിലെ സെറ്റിങ്സ് ഓപ്ഷനില് പോകുക, തുടര്ന്ന് അതിലെ സ്റ്റോറേജ് ഓപ്ഷനില് നിന്ന് ആപ്പുകള് ഉപയോഗിക്കുന്ന മെമ്മറി മനസിലാക്കാന് സാധിക്കും.

ഇതിന് പുറമെ, സ്റ്റോറേജിനൊപ്പമുള്ള മെമ്മറി ഓപ്ഷനില് നിന്ന് നാല് ഇടവേളകളിലായി ആപ്പ് ഉപയോഗിച്ച റാം മെമ്മറിയുടെ വിവരവും ലഭ്യമാക്കുന്നുണ്ട്. ഈ വിവരത്തില് നിന്ന് ഫോണിലെ ഏത് ആപ്പിനാണ് കൂടുതല് മെമ്മറി ആവശ്യമെന്ന് തിരിച്ചറിയാന് സാധിക്കുകയും അത് ഒഴിവാക്കാന് കഴിയുകയും ചെയ്യും.

നിങ്ങളുടെ ഫോണിലെ ഇന്റേര്ണല് മെമ്മറി നിറയുന്ന സാഹചര്യത്തിലാണ് ഫോണ് ഹാങ്ങ് ആകുന്നതും ആപ്പുകളുടെ പ്രവര്ത്തനം സ്ലോയാകുകയും ചെയ്യുന്നത്. അതുകൊണ്ട് ഇന്റേര്ണല് മെമ്മറിയില് ഫ്രീ സ്പേസ് ഇടുന്നത് ഫോണിന്റെ പ്രര്ത്തനത്തെ കാര്യക്ഷമമാക്കും. ഫോണുകള് എല്ലാ ദിവസവും റീ സ്റ്റാര്ട്ട് ചെയ്യുന്നതും വേഗത നല്കും.

Continue Reading
Comments

More in Technology

To Top