Connect with us

Chayakkada

നോട്ടിഫിക്കേഷന്‍ ബാറില്‍ തന്നെ സന്ദേശങ്ങളെ നിശബ്ദമാക്കാം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍

Technology

നോട്ടിഫിക്കേഷന്‍ ബാറില്‍ തന്നെ സന്ദേശങ്ങളെ നിശബ്ദമാക്കാം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍

ഉപയോക്താക്കള്ക്കായി പുതിയ രണ്ട് സൗകര്യങ്ങള് അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്ഡ്രോയിഡ് നോട്ടിഫിക്കേഷന് ബാറില് വെച്ച് തന്നെ ചാറ്റുകള് നിശബ്ദമാക്കിവെക്കാനും സന്ദേശങ്ങള് വായിച്ചതായി മാര്ക്ക് ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങളാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പിന്റെ 2. 18. 214 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകള് അവതരിപ്പിച്ചത്.

പതിവുപോലെ വാബീറ്റാ ഇന്ഫോയാണ് വാട്സ്ആപ്പിന്റെ ഈ പുതിയ രണ്ട് ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള് പുറത്തുവിട്ടത്. സന്ദേശങ്ങള് വായിച്ചതായി മാര്ക്ക് ചെയ്യണമെങ്കിലും നോട്ടിഫിക്കേഷനകള് മ്യൂട്ട് ആക്കിവെക്കണമെങ്കിലും വാട്സ്ആപ്പ് ആപ്ലിക്കേഷന് തുറക്കേണ്ടതില്ല എന്നതാണ് പുതിയ സൗകര്യം ഉപയോക്താക്കള്ക്ക് നല്കുന്ന സഹായം. Image from: Wabetainfo

വാട്സ്ആപ്പ് സന്ദേശങ്ങള് വരുമ്പോഴെല്ലാം നോട്ടിഫിക്കേഷന് പാനലില് പുതിയ സന്ദേശം ലഭിച്ചതായുള്ള അറിയിപ്പ് പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന നോട്ടിഫിക്കേഷനുകള്ക്ക് അടുത്തായി ചാറ്റ് വായിച്ചതായി മാര്ക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. പുതിയതായി വരുന്ന സന്ദേശം തുറക്കുന്നതിന് തുല്യമാണ് മാര്ക്ക് ചെയ്യുന്നത്. സന്ദേശങ്ങള് മാര്ക്ക് ചെയ്താല് ആ സന്ദേശം അയച്ചയാള്ക്ക് സന്ദേശം വായിച്ചുവെന്ന ബ്ലൂടിക്ക് കാണാന് സാധിക്കും. ഇങ്ങനെ മാര്ക്ക് ചെയ്യുന്ന സന്ദേശങ്ങള് വീണ്ടും നോട്ടിഫിക്കേഷന് ബാറില് പോപ്പ് അപ്പ് ചെയ്തുവരില്ല. ശല്യമാവുന്ന ചാറ്റ്നോട്ടിഫിക്കേഷനുകള് നിശബ്ദമാക്കിവെക്കാനും ഇതേ രീതിയില് തന്നെ നോട്ടിഫിക്കേഷന് സെന്ററില് സൗകര്യമൊരുക്കിയിരിക്കുന്നു.

എന്തായാലും ഈ ഫീച്ചറുകള് ഉപയോഗപ്പെടുത്തണമെങ്കില് ഔദ്യോഗികമായി നിലവില് വരുന്നത് വരെ ഉപയോക്താക്കള് കാത്തിരിക്കണം.

Continue Reading
Comments

More in Technology

To Top