Connect with us

Chayakkada

യൂട്യൂബ് വീഡിയോകളുടെ പകര്‍പ്പുകള്‍ അപ് ലോഡ് ചെയ്യുന്നവര്‍ക്ക് പണിവരുന്നൂ

Technology

യൂട്യൂബ് വീഡിയോകളുടെ പകര്‍പ്പുകള്‍ അപ് ലോഡ് ചെയ്യുന്നവര്‍ക്ക് പണിവരുന്നൂ

ഒരേ വീഡിയോകള് തന്നെ പല യൂട്യൂബ് ചാനലുകളില് കാണപ്പെടാറുണ്ട്. വീഡിയോയുടെ യഥാര്ത്ഥ ഉടമസ്ഥര്ക്കല്ലാതെ അത് മറ്റൊരു ചാനലില് പോസ്റ്റ് ചെയ്യാനുള്ള അനുമതി നിയമപരമായി ലഭിക്കില്ല. അത് യൂട്യൂബ് നിബന്ധനകള്ക്കും അതാത് രാജ്യങ്ങളുടെ പകര്പ്പാവകാശ നിയമത്തിന്റെ ലംഘനവുമായിത്തീരും. കാലങ്ങളായി നിലവിലുള്ള വീഡിയോ സ്ട്രീമിങ് ആപ്ലിക്കേഷനാണെങ്കിലും ചാനലുകളുടെ പകര്പ്പാവകാശ സംരക്ഷണം അല്പം സങ്കീര്ണമായ പ്രക്രിയയാണ് യൂട്യൂബില്.

എന്നാല് ഇപ്പോള് അത് ലളിതമാക്കുകയാണ് കമ്പനി. സ്വന്തം വീഡിയോകള് മറ്റാരെങ്കിലും പകര്ത്തി യൂട്യൂബിലെ മറ്റൊരു ചാനലില് പങ്കുവെച്ചാല് അത് കണ്ടെത്താനും ആ വീഡിയോ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാനും യൂട്യൂബ് ക്രിയേറ്റര് മാരെ സഹായിക്കുന്ന പുതിയ ഫീച്ചര് അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. കോപ്പി റൈറ്റ് മാച്ച് ടൂള് എന്നാണിതിന് പേര്.

ഫെയ്സ്ബുക്കില് ലഭ്യമായ വീഡിയോ മാച്ച് ടൂളിന് സമാനമാണിത്. ഒരു പുതിയ വീഡിയോ അപ്ലോഡ് ചെയ്യുമ്പോള് ആ വീഡിയോയില് നിലവില് യൂട്യൂബിലുള്ള മറ്റേതെങ്കിലും വീഡിയോയിലെ സമാന ഉള്ളടക്കമുണ്ടോ എന്ന് യൂട്യൂബ് പരിശോധിക്കുന്നു.

പുതിയ വീഡിയോയ്ക്ക് നിലവിലുള്ള ഏതെങ്കിലും വീഡിയോയുമായി സാമ്യതയുണ്ടെങ്കില് അക്കാര്യം വീഡിയോയുടെ യഥാര്ത്ഥ ഉടമയെ യൂട്യൂബ് അറിയിക്കും. രണ്ടാമതും ആ വീഡിയോ അപ്ലോഡ് ചെയ്ത ചാനല് ഉടമയോട് അത് ഉടന് നീക്കം ചെയ്യാന് ആ വീഡിയോയുടെ യഥാര്ത്ഥ ഉടമയ്ക്ക് ആവശ്യപ്പെടാം.

ഫെയ്സ്ബുക്കിലും സമാനമായ ഫീച്ചര് നിലവിലുണ്ട്. ഫെയ്സ്ബുക്ക് പേജ് ഉടമകള്ക്ക് അവരുടെ സ്വന്തം വീഡിയോകള് തങ്ങളുടേതാണെന്ന് അവകാശപ്പെടാനും ആ വീഡിയോകള് മറ്റാരെങ്കിലും ഫെയ്സ്ബുക്കില് വീണ്ടും അപ്ലോഡ് ചെയ്താല് അത് നീക്കം ചെയ്യാനും ഈ സൗകര്യം വഴി സാധിക്കും. ഇതിനായി ഒരു റഫറന്സ് ഫയല് ഫെയ്സ്ബുക്കിന് ആദ്യം നല്കണം. ഈ റഫറന്സ് പരിശോധിച്ചാണ് മറ്റ് വീഡിയോകളെ ഫെയ്സ്ബുക്ക് കണ്ടെത്തുന്നത്.

പകര്പ്പാവകാശമുള്ള ഒരു ഉള്ളടക്കവും, അതായത് പാട്ടുകള്, വീഡിയോ ദൃശ്യങ്ങള്, പശ്ചാത്തല സംഗീതം എന്നിവയില് ഒന്നും തന്നെ അനുവാദമില്ലാതെ വീണ്ടും ഫെയ്സ്ബുക്കില് അപ്ലോഡ് ചെയ്യാന് അനുവദിക്കില്ല.

ഒരു വര്ഷത്തോളമായി കോപ്പി റൈറ്റ് മാച്ച് ടൂള് പരീക്ഷിക്കുന്നുണ്ടെന്ന് യൂട്യൂബ് പറയുന്നു. അടുത്തയാഴ്ച മുതല് ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബര്മാരുള്ള ഫീച്ചര് യൂട്യൂബ് ക്രിയേറ്റര്മാര്ക്ക് ലഭ്യമാവും. ഇതോടെ വന് തോതില് വ്യാജ വീഡിയോകളും അനധികൃത ദൃശ്യ സംഗീത ഉപയോഗങ്ങളും തടയാന് അവയുടെ യഥാര്ത്ഥ ഉടമകള്ക്ക് സാധിക്കും.

Continue Reading
Comments

More in Technology

To Top