Connect with us

Chayakkada

മൈക്രോസോഫ്റ്റ് ഓഫീസിന് ഇനി പുതിയ രൂപകല്‍പ്പന

Technology

മൈക്രോസോഫ്റ്റ് ഓഫീസിന് ഇനി പുതിയ രൂപകല്‍പ്പന

മൈക്രോ സോഫ്റ്റ് വേഡ്, പവര്പോയിന്റ്, എക്സെല്, വണ്നോട്ട്, ഔട്ട്ലുക്ക് എന്നിവ ഉള്പ്പെടുന്ന എംഎസ് ഓഫീസ് സോഫ്റ്റ് വെയറുകള്ക്ക് ഇനി പുതിയ രൂപകല്പ്പന. ഓഫീസ് ഡോട്ട് കോം, ഓഫീസ് 365 ഉപയോക്താക്കള്ക്കാണ് പുതിയ മാറ്റങ്ങള് ലഭിക്കുക.

പുതിയകാലം ആവശ്യപ്പെടുന്ന ആധുനിക രീതിയിലുള്ള മാറ്റങ്ങളാണ് ഓഫീസ് രൂപകല്പ്പനയില് ഉണ്ടായിട്ടുള്ളത്. മാറ്റങ്ങള് അവതരിപ്പിച്ച കമാന്റ് റിബ്ബണില് ചെറിയ ആനിമേഷന് ഇഫക്റ്റുകളും ഐക്കണുകളും നിറങ്ങളും കൊണ്ടുവന്നിരിക്കുന്നു. ഇത് കാഴ്ചയിലും പ്രയോഗത്തിലും പുതുമ നല്കുന്നതാണ്. മൈക്രോസോഫ്റ്റ് ഓഫീസ് ഡെസ്ക്ടോപ്പ് പതിപ്പുകള്ക്കൊപ്പം ഓഫീസിന്റെ വെബ് പതിപ്പിലും പുതിയ മാറ്റങ്ങള് ലഭ്യമാവും.

വെബ്ബ് പതിപ്പായ ഓഫീസ് ഡോട്ട് കോമിലാണ് പുതിയ രൂപകല്പ്പനയിലുള്ള റിബ്ബണ് ആദ്യമായി അവതരിപ്പിച്ചത്. ഔട്ട്ലുക്ക് സെര്ച്ചിലും പുതിയ മാറ്റങ്ങള് കൊണ്ടുവന്നിട്ടുണ്ട്.

ആയിരക്കണക്കിന് ആളുകള് എല്ലാ മാസവും ഓഫീസ് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ മാറ്റങ്ങളില് ഞങ്ങള് ഏറെ ആവേശം കൊള്ളുന്നു. ഒപ്പം ഇത് നല്ലരീതിയില് നടക്കേണ്ടതിന്റെ പ്രാധാന്യവും ഞങ്ങള് മനസിലാക്കുന്നുവെന്നുംമൈക്രോസോഫ്റ്റ് ഓഫീസ് കോര്പ്പറേറ്റ് വൈസ് പ്രസിഡന്റ് ജാരെഡ് സ്പാറ്റാറോ പറഞ്ഞു. വരും മാസങ്ങളില് ഘട്ടങ്ങളായി പുതിയ മാറ്റങ്ങള് തിരഞ്ഞെടുത്ത ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നും. വിശദമായ പരിശോധനകളും പഠനങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

2015 ലാണ് എംഎസ് ഓഫീസിന്റെ ഏറ്റവും അവസാന പതിപ്പായ എംഎസ് ഓഫീസ് 2016 പുറത്തിറക്കിയത്. എംഎസ് ഓഫീസ് 2019 ആണ് ഏറ്റവും പുതിയ പതിപ്പ്.

Continue Reading
Comments

More in Technology

To Top