Connect with us

Chayakkada

വ്യക്തിവിവരങ്ങളുടെ സ്വകാര്യത; സക്കര്‍ബര്‍ഗ് യൂറോപ്യന്‍ പാര്‍ലമെന്റിലെത്തും

Technology

വ്യക്തിവിവരങ്ങളുടെ സ്വകാര്യത; സക്കര്‍ബര്‍ഗ് യൂറോപ്യന്‍ പാര്‍ലമെന്റിലെത്തും

കേംബ്രിജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില് ഫെയ്സ്ബുക്ക് മേധാവി മാര്ക്ക് സക്കര്ബര്ഗ് യൂറോപ്യന് പാര്ലമെന്റ് നേതാക്കളെ കാണും. കോടിക്കണക്കിന് വരുന്ന ഉപയോക്താക്കളുടെ വിവരങ്ങള് ഒരു രാഷ്ട്രീയ ഉപദേശക സ്ഥാപനം അനധികൃതമായി കൈവശം വച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള് യൂറോപ്യന് പാര്ലമെന്റിലും സക്കര്ബര്ഗിന് നേരിടേണ്ടി വരും. നേരത്തെ ഇതേ സംഭവത്തില് അമേരിക്കന് ജനപ്രതിനിധികള്ക്ക് മുന്നില് സക്കര്ബര്ഗ് ഹാജരായിരുന്നു.

യൂറോപ്യന് പാര്മെന്റിന്റെ ക്ഷണം ഫെയ്സ്ബുക്ക് സിഇഓ സ്വീകരിച്ചതായും താമസിയാതെ അദ്ദേഹം ബ്രസല്സിലെത്തുമെന്നുംഅടുത്തയാഴ്ച തന്നെ അതുണ്ടാവുമെന്നാണ് കരുതുന്നതെന്നും യൂറോപ്യന് പാര്ലമെന്റ് പ്രസിഡന്റ് ആന്റോണിയോ തജാനി പറഞ്ഞു. വിശ്വാസ്യത വീണ്ടെടുക്കാനുള്ള ആദ്യ പടിയാണിതെന്നും. ഇതുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് ഉള്പ്പടെയുള്ള കക്ഷികളെ ഉള്പ്പടുത്തി വാദം കേള്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിവിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും. യൂറോപിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില് അതിന്റെ സ്വാധീന എങ്ങിനെയെല്ലാം ആയിരിക്കുമെന്നുമെല്ലാമുള്ള വിഷയങ്ങള് സക്കര്ബര്ഗിന്റെ സന്ദര്ശനത്തോടനുബന്ധിച്ച് ചര്ച്ചയാവും. അടുത്തവര്ഷം യൂറോപ്യന് പാര്ലമെന്റില് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

നേരത്തെ അമേരിക്കന് കോണ്ഗ്രസിന് മുന്നില് ഹാജരായ സക്കര്ബര്ഗ് ജനപ്രതിനിധികളുടെ ചോദ്യങ്ങള്ക്ക് മറുപടി നല്കിയിരുന്നു. ഇതുപോലെ യൂറോപ്യന് യൂണിയന് ജനപ്രതിനിധികളുടെ ചോദ്യങ്ങള്ക്ക് മറുപടി നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സക്കര്ബര്ഗ് സ്വീകരിച്ചിരുന്നില്ല. പകരം ഫെയ്​സ്ബുക്കിന്റെചീഫ് ടെക്നോളജി ഓഫീസറാണ് ചോദ്യങ്ങള് നേരിട്ടത്.

Content Highlights:Facebook CEO Mark Zuckerberg to meet European Parliament

Continue Reading
Comments

More in Technology

To Top