Connect with us

Chayakkada

ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിച്ചു; ആപ്പിള്‍ വാച്ചിന്റെ പേരിലും ജിയോയും-എയര്‍ടെല്‍ തമ്മില്‍ പോര്

Technology

ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിച്ചു; ആപ്പിള്‍ വാച്ചിന്റെ പേരിലും ജിയോയും-എയര്‍ടെല്‍ തമ്മില്‍ പോര്

ആപ്പിള് വാച്ച് സീരീസ് 3 വില്ക്കുന്നതിനായി എയര്ടെല് ഇ-സിമ്മുകളുടെ ലൈസന്സ് ചട്ടങ്ങള് ലംഘിക്കുന്നുവെന്നും അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും റിലയന്സ് ജിയോ. ഐപിഎല് ഓണ്ലൈന് ലൈവ് പ്രക്ഷേപണവുമായി ബന്ധപ്പെട്ട എയര്ടെല് പരസ്യത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ട് പോവുന്നതിനിടയിലാണ് ജിയോയുടെ പുതിയ ആരോപണം. ലൈവ് മിന്റ് ആണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്യുന്നത്.

എയര്ടെല് ഇന്ത്യയ്ക്കകത്ത് ഇ-സിം പ്രൊവിഷനിങ് നോഡ് സ്ഥാപിച്ചിട്ടില്ല. ആപ്പിള് വാച്ച് സീരീസ് സേവനം നല്കുന്നതിനായി എയര്ടെല് ഉപയോഗപ്പെടുത്തുന്ന നോഡ് നിലവില് ഇന്ത്യയ്ക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നത് ഇത് ലൈസന്സ് വ്യവസ്ഥകളുടെ ലംഘനമാണെന്ന് ടെലികോം മന്ത്രാലയത്തിന് നല്കിയ കത്തില് ജിയോ ആരോപിക്കുന്നു.

ഐഫോണിലും ആപ്പിള് വാച്ചിലും ഒരേസമയം ഒരു നമ്പര് തന്നെ ഉപയോഗിക്കാന് സഹായിക്കുന്നത് ആപ്പിള് വാച്ചിലെ ഇ-സിം അഥവാ ഇലക്ട്രോണിക് സിം സംവിധാനമാണ്. രണ്ട് ഉപകരണങ്ങളും തമ്മില് ബന്ധിപ്പിക്കുന്നതും ഇ-സിം സേവനം പ്രവര്ത്തനക്ഷമമാക്കുന്നതും പ്രസ്തുത നെറ്റ്​വര്ക്ക് നോഡുകളുടെ സഹായത്തോടെയാണ്. നെറ്റ്വര്ക്കും ഉപഭോക്തൃ വിവരങ്ങളും ഉള്പ്പടുന്ന ഇ-സിം പ്രൊഫൈല് വിന്യസിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത് ഈ നോഡുകളാണ്.

ഇത്തരം ഉപകരണങ്ങള് ഇന്ത്യയ്ക്കകത്ത് എവിടെയെങ്കിലും സ്ഥാപിക്കണമെന്ന് സര്ക്കാര് നിബന്ധനയുണ്ട്. ഉപഭോക്തൃവിവരങ്ങളും അവരുടെ അക്കൗണ്ടിങ് വിവരങ്ങളും മറ്റൊരു വ്യക്തിക്കോ ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്കോ കൈമാറ്റം ചെയ്യരുതെന്നും ലൈസന്സ് വ്യവസ്ഥകള് നിബന്ധന ചെയ്യുന്നുണ്ട്.

എന്നാല് എയര്ടെല് മനഃപൂര്വം ഇന്ത്യയ്ക്ക് പുറത്ത് നെറ്റ്വര്ക്ക് നോഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് ജിയോ ആരോപിക്കുന്നു. വ്യവസ്ഥകള് ലംഘിച്ചതിന് എയര്ടെലിന് പിഴ ചുമത്തുകയോ സേവനം അവസാനിപ്പിക്കാന് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് റിലയന്സ് ജിയോ ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്ട്ടില് പറയുന്നു.

സെല്ലുലാര് സൗകര്യമുള്ള ആപ്പിള് വാച്ച് സീരീസ് 3 യ്ക്ക് സെല്ലുലാര് കണക്റ്റിവിറ്റി ലഭിക്കണമെങ്കില് ഇ-സിം സേവനം ആവശ്യമാണ്. ഇന്ത്യയില് എയര്ടെലും റിലയന്സ് ജിയോയുമാണ് നിലവില് ഈ സൗകര്യം ഒരുക്കുന്നത്. ടെലികോം വിപണിയില് റിലയന്സ് ജിയോയുടെ ശക്തരായ എതിരാളികളാണ് എയര്ടെല്.

അതേസമയം എല്ലാത്തിന്റെയും മുകളില് കുത്തകാവകാശം ഉറപ്പിക്കുകയാണ് ജിയോയുടെ പ്രധാന ലക്ഷ്യമെന്നും അതിന് വേണ്ടിയാണ് ഇത്തരം ബാലിശമായ ആരോപണങ്ങള് ഉന്നയിക്കുന്നതെന്നുമാണ് എയര്ടെലിന്റെ പ്രതികരണം.

ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങളും നോഡുകളും പൂര്ണ സുരക്ഷിതമായാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അതുമായി ബന്ധപ്പെട്ട എന്ത് വിവരവും മന്ത്രാലയവുമായി പങ്കുവെക്കാന് സന്തോഷമേയുള്ളൂ എന്നും ഭാരതി എയര്ടെല് വക്താവ് പറഞ്ഞതായി ലൈവ് മിന്റ് റിപ്പോര്ട്ടില് പറയുന്നു. അതേസമയം ജിയോയുടെ ആരോപണം എത്രത്തോളം കഴമ്പുള്ളതാണെന്ന് തങ്ങള് സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ലൈവ് മിന്റ് റിപ്പോര്ട്ടില് കൂട്ടിച്ചേര്ത്തു.

Content Highlights:Jio Alleges Airtel Flouting Licence Norms For E-Sims To Sell Apple Watches

Continue Reading
Comments

More in Technology

To Top