Connect with us

Chayakkada

ഒന്നിച്ചു നില്‍ക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ് ഉള്‍പ്പടെ 34 കമ്പനികള്‍

Technology

ഒന്നിച്ചു നില്‍ക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ് ഉള്‍പ്പടെ 34 കമ്പനികള്‍

ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ്, എച്ച്പി, സിസ്കോ ഉള്പ്പടെ 34 കമ്പനികള് സൈബര് സെക്യൂരിറ്റി ടെക് അക്കോര്ഡ് (CyberSecurity Tech Accord) ഉടമ്പടിയില് ഒപ്പുവെച്ചു. സൈബര് ആക്രമണങ്ങള്ക്കെതിരെ നിലകൊള്ളുമെന്നും സാധാരണ ജനങ്ങള്ക്ക് നേരെയും സ്ഥാപനങ്ങള്ക്ക് നേരെയുമുള്ള സൈബര് ആക്രമണങ്ങള്ക്ക് വേണ്ടി അമേരിക്കയുള്പ്പടെയുള്ള ഭരണകൂടങ്ങളെ സഹായിക്കില്ലെന്നും പ്രതിജ്ഞചെയ്യുകയാണ് സൈബര് സെക്യൂരിറ്റി ടെക്ക് അക്കോര്ഡ് എന്ന കൂട്ടായ്മ.

ഭാവി സൈബര് ആക്രമണങ്ങളില് നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുക, സൈബര് ആക്രമണങ്ങള്ക്ക് വേണ്ടി ഭരണകൂടങ്ങളുമായി സഹകരിക്കാതിരിക്കുക, ഡെവലപ്പര്മാര്ക്കും ഉപയോക്താക്കള്ക്കും സ്വയം സംരക്ഷിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുക, ഭീഷണികളെ ഒന്നിച്ച് നിന്ന് നേരിടുക എന്നിങ്ങനെ നാല് വിഷയങ്ങളിലാണ് കമ്പനികള് ധാരണയായത്.

ഡിജിറ്റല് രംഗത്തെ സംരക്ഷണത്തിനായുള്ള നിയമങ്ങളുള്പ്പെടുന്ന ഒരു ഡിജിറ്റല് ജനീവ കണ്വെന്ഷന് വികസിപ്പിച്ചെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് തന്റെ ബ്ലോഗ് പോസ്റ്റില് പറഞ്ഞു.

അമേരിക്കയില് നിന്നുള്ള കമ്പനികള് മാത്രമാണ് ഇപ്പോള് സൈബര് സെക്യൂരിറ്റി ടെക് അക്കോര്ഡ് ഉടമ്പടിയില് ഒപ്പുവെച്ചിട്ടുള്ളത്. ആപ്പിള്, ആല്ഫബെറ്റ്, ആമസോണ് പോലുള്ള കമ്പനികള് ഉടമ്പടിയില് ഒപ്പുവെച്ചില്ല. ചൈന, റഷ്യ, ഇറാന്, നോര്ത്ത് കൊറിയ എന്നിവിടങ്ങളില് നിന്നുള്ള കമ്പനികളും ഇക്കൂട്ടത്തിലില്ല.

Continue Reading
Comments

More in Technology

To Top