Connect with us

Chayakkada

ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ ഫോണില്‍ തന്നെ എളുപ്പം ഡൗണ്‍ലോഡ് ചെയ്യാം

Technology

ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ ഫോണില്‍ തന്നെ എളുപ്പം ഡൗണ്‍ലോഡ് ചെയ്യാം

ആരാധകര് ഏറെയുള്ള സോഷ്യല് മീഡിയാ സേവനമാണ് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്സ്റ്റാഗ്രാം. 2017 സെപ്റ്റംബറിലെ കണക്കനുസരിച്ച് 80 കോടി ഉപയോക്താക്കളാണ് ഇന്സ്റ്റാഗ്രാമിനുള്ളത്. കൂടുതല് ആളുകള് ഈ ഫോട്ടോ വീഡിയോ സ്ട്രീമിങ് ആപ്പിലേക്ക് കടന്നുവരുന്നുമുണ്ട്.

എന്നാല് ഇന്സ്റ്റാഗ്രാമിനെ കുറച്ച് ചില പരാതികളും ഉപയോക്താക്കള്ക്കുണ്ട്. അതിലൊന്നാണ് ഇന്സ്റ്റാഗ്രാം വഴി ഷെയര് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഡൗണ്ലോഡ് ചെയ്യാന് കഴിയുന്നില്ല എന്നത്. ശരിക്കും പറഞ്ഞാല് ഉപയോക്താക്കളുടെ സ്വകാര്യതയും അവര് ഷെയര് ചെയ്യുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയുമെല്ലാം സുരക്ഷിതത്വം ലക്ഷ്യമിട്ടാണ് ഇന്സ്റ്റാഗ്രാം അങ്ങനെ ഒരു സൗകര്യം അനുവദിക്കാത്തത്.

പക്ഷെ രസകരമായ ട്രോളുകളുംവീഡിയോകളുംതമാശ വീഡിയോകളുമെല്ലാം പ്രത്യക്ഷപ്പെടുന്ന ചില ഇന്സ്റ്റഗ്രാം അക്കൗണ്ടുകളുണ്ട്. പലപ്പോഴും അവ ഇന്സ്റ്റാഗ്രാമിന് പുറത്ത് തങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കാന് നിങ്ങള് ആഗ്രഹിച്ചിട്ടുണ്ടാവാം. അതിനൊരു വഴി അന്വേഷിക്കുകയാണോ നിങ്ങള്?

ഇന്സ്റ്റാഗ്രാം ചിത്രങ്ങളും വീഡിയോയും ഡൗണ്ലോഡ് ചെയ്യാന് സഹായിക്കുന്ന ഒരു സംവിധാനമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പക്ഷെ ഒരു കാര്യം ഓര്മ്മിക്കുക, ഔദ്യോഗികമായി ഇന്സ്റ്റാഗ്രാം തങ്ങളുടെ ഉള്ളടക്കം ഡൗണ്ലോഡ് ചെയ്യാന് ആരെയും അനുവദിക്കുന്നില്ല. എന്നാല് ഇതിനായി മറ്റ് ചില ആപ്പുകള് പ്രവര്ത്തിക്കുന്നുണ്ട്.

നിങ്ങള് ചെയ്യേണ്ടത്

1. നിങ്ങള് ഒരു ആന്ഡ്രോയിഡ് ഉപയോക്താവാണ് എങ്കില് ഗൂഗിള് പ്ലേ സ്റ്റോറില് നിന്നും ഫാസ്റ്റ് സേവ് ഫോര് ഇന്സ്റ്റാഗ്രാം (fast save for instagram) എന്ന് സെര്ച്ച് ചെയ്യുക. ആപ്പ് സ്മാര്ട്ഫോണില് ഇന്സ്റ്റാള് ചെയ്യുക. ഫോട്ടോസ്, മീഡിയ, ഫയല്സ് എന്നിവയിലേക്ക് ആപ്ലിക്കേഷന് അനുമതി ആവശ്യമാണ്. കാരണം ഫാസ്റ്റ് സേവ് എന്ന പേരില് ആപ്ലിക്കേഷന് ഒരു ഫോള്ഡര് നിങ്ങളുടെ ഫോണില് ഉണ്ടാക്കും. ഈ ഫോള്ഡറിലേക്കാണ് ഡൗണ്ലോഡ് ചെയ്യുന്ന ഫയലുകള് വന്ന് ചേരുക.

2. ഇന്സ്റ്റാള് ചെയ്ത ആപ്ലിക്കേഷന് തുറക്കുമ്പോള് അതിന്റെ ഹോം പേജിലേക്കാണ് കടക്കുക. അതില് ഫാസ്റ്റ് സേവ് ഓണ് ചെയ്യുക. ശേഷം ഫാസ്റ്റ് സേവ് വഴി ഇന്സ്റ്റാഗ്രാം അക്കൗണ്ട് തുറക്കാനുള്ള നിര്ദ്ദേശം കാണാം.

3. ഇന്സ്റ്റാഗ്രാമില് സൈന് ഇന് ചെയ്തതിന് ശേഷം നിങ്ങള് ഡൗണ് ലോഡ് ചെയ്യാന് ഉദ്ദേശിക്കുന്ന ഇന്സ്റ്റാഗ്രാം പോസ്റ്റിലേക്ക് പോവുക. ആ പോസ്റ്റുകള്ക്ക് വലത് ഭാഗത്ത് മുകളിലായുള്ള മോര് ഓപ്ഷന് തിരഞ്ഞെടുത്ത് കോപ്പി ലിങ്ക് ബട്ടന് ക്ലിക്ക് ചെയ്യുക. അത് കോപ്പി ചെയ്യുന്നതോടെ ഫാസ്റ്റ് സേവ് ഓട്ടോമാറ്റിക്കായി ആ വീഡിയോ/ചിത്രം ഡൗണ്ലോഡ് ചെയ്യും.

4. ഡൗണ്ലോഡ് ചെയ്ത ഫയലുകള് നിങ്ങളുടെ ഫയല് മാനേജരില് ഇന്സ്റ്റാ സേവ് എന്ന ഫോള്ഡറിലുണ്ടാവും.

ശ്രദ്ധിക്കുക:- ഫാസ്റ്റ് സേവ് എന്ന ആപ്ലിക്കേഷന് ഇന്സ്റ്റാഗ്രാമിന്റെ ഉടമസ്ഥതയിലുള്ളതല്ല. അതുകൊണ്ടുതന്നെ ഇത്തരം ആപ്ലിക്കേഷനുകള് ഉപയോഗിക്കുമ്പോള് സൂക്ഷിക്കേണ്ടതാണ്. പ്രത്യേകിച്ചും തേഡ് പാര്ട്ടി ആപ്ലിക്കേഷനുകള്ക്ക് ഫോണ് സ്റ്റോറേജിലേക്ക് പ്രവേശനം നല്കുമ്പോള്.

Content Highlights:how to download instagram video image on phone

Continue Reading
Comments

More in Technology

To Top