Connect with us

Chayakkada

വാട്‌സ്ആപ്പില്‍ നിന്നും ഡിലീറ്റ് ചെയ്ത ഫയലുകള്‍ വീണ്ടും ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ?

Technology

വാട്‌സ്ആപ്പില്‍ നിന്നും ഡിലീറ്റ് ചെയ്ത ഫയലുകള്‍ വീണ്ടും ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ?

ആരും അറിയാതെ വാട്സ്ആപ്പില് പുതിയൊരു ഫീച്ചര് കൂടി കടന്നുകൂടിയിരിക്കുന്നു. അടുത്തകാലത്ത് വന്ന ചില ചെറിയ അപ്ഡേറ്റുകള്ക്കൊപ്പമാണ് പുതിയ ഫീച്ചര് വാട്സ്ആപ്പില് ഇടം പിടിച്ചത്.

മറ്റൊരാള് അയക്കുന്ന ചിത്രം, വീഡിയോ, ജിഫ്, ശബ്ദ സന്ദേശങ്ങള്, ഡോക്യുമെന്റ് തുടങ്ങിയ ഫയലുകള് ഫോണ് സ്റ്റോറേജിലെ വാട്സ്ആപ്പ് ഫോള്ഡറില് നിന്നും ഡീലീറ്റ് ചെയ്താല് അത് വീണ്ടും ഡൗണ്ലോഡ് ചെയ്തെടുക്കാന് നേരത്തെ സാധിച്ചിരുന്നില്ല. എന്നാല് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഫോണിലെ വാട്സ്ആപ്പ് ഫോള്ഡറില് നിന്നും നീക്കം ചെയ്യപ്പെട്ട മീഡിയാ ഫയലുകള് വീണ്ടും ഡൗണ്ലോഡ് ചെയ്യാന് സാധിക്കുന്ന സൗകര്യം ലഭ്യമാണ്.

നമ്മള് ഡൗണ്ലോഡ് ചെയ്ത ശേഷവും നമ്മള് അയക്കുന്ന ഫയലുകള് വാട്സ്ആപ്പ് സെര്വറുകളില് സൂക്ഷിക്കാന് തുടങ്ങിയിരിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. നേരത്തെ മീഡിയാ ഫയലുകള് ഒരു തവണ വാട്സ്ആപ്പ് ചാറ്റില് നിന്നും ഡൗണ്ലോഡ് ചെയ്തെടുത്താല് അവ സെര്വറുകളില് നീക്കം ചെയ്യപ്പെടുമായിരുന്നു. അതേസമയം ഡൗണ്ലോഡ് ചെയ്തിട്ടില്ലാത്ത ഫയലുകള് 30 ദിവസം വരെ സെര്വറുകളില് ലഭ്യമാക്കുകയും ചെയ്തിരുന്നു.

ഈ രീതിയിലാണ് വാട്സ്ആപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. മീഡിയാ ഫയലുകള് ഡൗണ് ലോഡ് ചെയ്ത് കഴിഞ്ഞാലും ആ ഫയല് വാട്സ്ആപ്പ് തങ്ങളുടെ സെര്വറുകളില് നിന്നും നീക്കം ചെയ്യില്ല. മാത്രവുമല്ല അത് വീണ്ടും ഡൗണ്ലോഡ് ചെയ്യാന് വാട്സ്ആപ്പ് സൗകര്യം ഒരുക്കുകയും ചെയ്യുന്നു. ഫയലുകള് അബദ്ധത്തില് ഡിലീറ്റ് ചെയ്ത് പോവുന്ന അവസരങ്ങളില് ഈ സൗകര്യം ഏറെ ഗുണകരമാണ്.

മൂന്ന് മാസം മുമ്പ് ലഭിച്ച ഫയലുകള് പോലും ഇപ്പോഴും ഡൗണ്ലോഡ് ചെയ്യാന് പറ്റുന്നുണ്ടെന്നാണ് വാട്സ്ആപ്പ് ഫാന് വെബ്സൈറ്റായ വാബീറ്റാ ഇന്ഫോ പറയുന്നത്. അതായത് ഏകദേശം ജനുവരി മുതല് ലഭിച്ച മീഡിയാ സന്ദേശങ്ങള് ഫോള്ഡറുകളില് നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില് അത് വീണ്ടും ഡൗണ്ലോഡ് ചെയ്യാന് ഇപ്പോള് സാധിക്കും.

വാട്സ്ആപ്പ് തങ്ങളുടെ സെര്വറുകളില് നിന്നും നീക്കം ചെയ്തില്ലെങ്കിലും ആ ഫയലുകള് എൻഡ് ടു എൻഡ്എന്ക്രിപ്റ്റഡ് തന്നെയായിരിക്കുമെന്നും ആ ഫയലുകളുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും വാബീറ്റാ ഇന്ഫോ റിപ്പോര്ട്ടില് പറയുന്നു.

വാട്സ്ആപ്പിന്റെ 2. 18. 106, 2. 18. 110 അപ്ഡേറ്റുകളിലാണ് ഈ പുതിയ ഫീച്ചര് ഉള്ളത്. അതേസമയം വാട്സ്ആപ്പിന്റെ ഐഓഎസ് ഉപയോക്താക്കള്ക്ക് ഈ ഫീച്ചര് ലഭ്യമല്ല.

ontent Highlights:How to download Instagram videos, photos on your smartphone

Continue Reading
Comments

More in Technology

To Top