Connect with us

Chayakkada

വിവരങ്ങളുടെ സ്വകാര്യത; ടെലിഗ്രാമിന് കോടതിയുടെ വിലക്ക്, തെരുവിലിറങ്ങി ജനങ്ങള്‍

Technology

വിവരങ്ങളുടെ സ്വകാര്യത; ടെലിഗ്രാമിന് കോടതിയുടെ വിലക്ക്, തെരുവിലിറങ്ങി ജനങ്ങള്‍

എന്ക്രിപ്റ്റഡ് വിവരങ്ങളിലേക്ക് പ്രവേശനം തരണമെന്ന റഷ്യന് അധികാരികളുടെ ആവശ്യം നിരസിച്ചതിനെ തുടര്ന്ന് മുന്നിര മെസേജിങ് ആപ്ലിക്കേഷനുകളിലൊന്നായ ടെലിഗ്രാമിന് റഷ്യന് കോടതി വിലക്കേര്പ്പെടുത്തി. എന്ക്രിപ്റ്റഡ് വിവരങ്ങള് കൈമാറാന് തയ്യാറാകുന്നത് വരെ ആപ്പിന് നിരോധനമേര്പ്പെടുത്തണമെന്ന റഷ്യന് ആശയവിനമയ നിയന്ത്രണാധികാര സമിതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ടെലിഗ്രാമിനെ നിരോധിച്ച് ഉത്തരവിറങ്ങിയത്.

റഷ്യയില് ഏറെ പ്രചാരമുള്ള മെസേജിങ് ആപ്ലിക്കേഷനാണ് ടെലിഗ്രാം. റഷ്യന് സംരംഭകനായ പാവെല് ദുരോവ് ആണ് ടെലിഗ്രാം ആരംഭിച്ചത്. ടെലിഗ്രാമും റഷ്യന് അധികാരികളും തമ്മില് ഏറെനാള് നീണ്ട തര്ക്കങ്ങള്ക്കൊടുവിലാണ് ഈ നിരോധനം.

തീവ്രവാദി ആക്രമണം ഉള്പ്പടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണ ആവശ്യത്തിനായി ടെലിഗ്രാമിന്റെ എന്ക്രിപ്ഷന് കീയിലേക്ക് ( Encryption Key) അനുവാദം തരണമെന്ന് റഷ്യ ഏറെ നാളുകളായി ടെലിഗ്രാമിനോട് ആവശ്യപ്പെടുന്നുണ്ട്. അക്രമികളായ തീവ്രവാദികള് ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടും ഉപയോക്താക്കളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ടെലിഗ്രാം ഈ ആവശ്യം നിഷേധിക്കുകയായിരുന്നു.

നിരോധന വിധി മുന്കൂട്ടി കണ്ട ദുരോവ് ഈ വിഷയത്തില് വെള്ളിയാഴ്ച നടന്ന വാദം കേള്ക്കലില് ഹാജരാകേണ്ടെന്ന് തന്റെ അഭിഭാഷകനെ അറിയിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ടെലിഗ്രാമിന്റെ അഭിഭാഷകനായ പാവെല് ചിക്കോവ് പറയുന്നത്. ഈ സാഹചര്യത്തില് ഒരു തരത്തിലുള്ള ആനുകൂല്യങ്ങള് നല്കാനോ സന്ധിയിലെത്താനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വെള്ളിയാഴ്ച രാത്രിവരെ ആപ്ലിക്കേഷന് ലഭ്യമായിരുന്നു. ആപ്ലിക്കേഷന് നീക്കം ചെയ്യരുതെന്ന് ദുരോവ് ടെലിഗ്രാം ഉപയോക്താക്കളോട് ഒരു സോഷ്യല് മീഡിയ പോസ്റ്റ് വഴി ആവശ്യപ്പെട്ടിരുന്നു. അപ്ഡേറ്റുകള് ഡൗണ്ലോഡ് ചെയ്യണമെന്നും നിരോധനത്തെ ഒഴിവാക്കാന് സാധിക്കുന്ന ബില്റ്റ് ഇന് ഫീച്ചറുകള് അപ്ഡേറ്റുകളില് ഉണ്ടാവുമെന്നും ദുരോവ് പറയുന്നു.

സ്വകാര്യത കച്ചവടം ചെയ്യാനുള്ളതല്ലെന്നും ഭയത്തിന്റെയും അത്യാഗ്രഹത്തിനും വേണ്ടി മനുഷ്യാവകാശത്തിന്റെ കാര്യത്തില് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും പാവെല് ദുരോവ് പറഞ്ഞു.

നിരോധനമേര്പ്പെടുത്തിയെങ്കിലും ടെലിഗ്രാമിന് ജനങ്ങള്ക്കിടയില് നിന്ന് വലിയ പിന്തുണയാണുള്ളത്. ടെലിഗ്രാമിനുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള് പൊതുമധ്യത്തിലിറങ്ങുകയും ചെയ്തു.

Continue Reading
Comments

More in Technology

To Top