Connect with us

Chayakkada

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്; വിജയ്‌വീര്‍ സിന്ധുവിന് സ്വര്‍ണം, ഇന്ത്യ മൂന്നാമത്

Sports

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്; വിജയ്‌വീര്‍ സിന്ധുവിന് സ്വര്‍ണം, ഇന്ത്യ മൂന്നാമത്

ഷാങ്വോണ് (ദക്ഷിണ കൊറിയ): ലോക ഷൂട്ടിങ് ചാമ്പ്യന്ഷിപ്പിന്റെ അവസാന ദിവസവും ഇന്ത്യയുടെ സ്വര്ണ നേട്ടം തുടരുന്നു. പുരുഷന്മാരുടെ 25 മീറ്റര് സ്റ്റാന്ഡേര്ഡ് പിസ്റ്റള് ജൂനിയര് വിഭാഗത്തില് 16-കാരന് വിജയ്വീര് സിന്ധുവാണ് ഇന്ത്യയ്ക്കായി സ്വര്ണം വെടിവെച്ചിട്ടത്.

572 പോയിന്റുകളോടെയാണ് വിജയ്വീറിന്റെ സ്വര്ണ നേട്ടം. കൊറിയയുടെ ലീ ഗണ്ഹെയോക്കിനേയും ചൈനയുടെ ഹോജി സൂവിനേയും മറികടന്നാണ് വിജയ്വീര് സ്വര്ണം കരസ്ഥമാക്കിയത്. അതേസമയം രാജ്കന്വാര് സിങ് സന്ധുവിനും ആദര്ശ് സിങ്ങിനുമൊപ്പം ടീമിനത്തിലും വിജയ്വീര് സ്വര്ണം കരസ്ഥമാക്കി. 1695 പോയിന്റുകളോടെയാണ് ടീം ഇനത്തില് ഇന്ത്യന് താരങ്ങള് സ്വര്ണമെഡല് നേടിയത്.

നേരത്തെ പുരുഷന്മാരുടെ സ്റ്റാര്ഡേര്ഡ് പിസ്റ്റള് സീനിയര് വിഭാഗത്തില് ഗുര്പ്രീത് സിങ് വെള്ളി നേടിയിരുന്നു. 11 സ്വര്ണവും ഒന്പത് വെള്ളിയും ഏഴു വെങ്കലവുമടക്കം 27 മെഡലുകളുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോക ഷൂട്ടിങ് ചാമ്പ്യന്ഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

Content Highlights: issf world championship vijayveer sidhu bags another gold

Continue Reading
Comments

More in Sports

To Top