Connect with us

Chayakkada

ലോ​ർ​ഡ്സി​ൽ 100 വി​ക്ക​റ്റ്; അ​പൂ​ർ​വ റി​ക്കാ​ർ​ഡു​മാ​യി ആ​ൻ​ഡേ​ഴ്സ​ൺ

Sports

ലോ​ർ​ഡ്സി​ൽ 100 വി​ക്ക​റ്റ്; അ​പൂ​ർ​വ റി​ക്കാ​ർ​ഡു​മാ​യി ആ​ൻ​ഡേ​ഴ്സ​ൺ

ല​ണ്ട​ൻ: ക്രി​ക്ക​റ്റി​ന്‍റെ മ​ക്ക​യാ​യ ലോ​ർ​ഡ്സി​ൽ 100 വി​ക്ക​റ്റ് പി​ഴു​ത് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ൺ. ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ നാ​ലാം ദി​വ​സ​മാ​ണ് ആ​ൻ​ഡേ​ഴ്സ​ൺ അ​പൂ​ർ​വ റി​ക്കാ​ർ​ഡി​നു അ​ർ​ഹ​നാ​യ​ത്. ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ മു​ര​ളി വി​ജ​യ് ആ​യി​രു​ന്നു ലോ​ഡ്സി​ലെ ആ​ൻ​ഡേ​ഴ്സ​ണി​ന്‍റെ നൂ​റാ​മ​ത്തെ ഇ​ര. വി​ജ​യി​യെ സം​പൂ​ജ്യ​നാ​യാ​ണ് ആ​ൻ​ഡേ​ഴ്സ​ൺ പ​റ​ഞ്ഞ​യ​ച്ച​ത്.

ഒ​രു മൈ​താ​ന​ത്ത് 100 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് ആ​ൻ​ഡേ​ഴ്സ​ൺ. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​നാ​ണ് ഇ​തി​നു​മു​മ്പ് ഒ​രു വേ​ദി​യി​ൽ ത​ന്നെ 100 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കൊ​ളം​ബോ​യി​ലെ ഗാ​ലെ മൈ​താ​ന​ത്താ​ണ് മു​ത്ത​യ്യ റി​ക്കാ​ർ​ഡ് ഇ​ട്ട​ത്.

ലോ​ഡ്സി​ൽ ഇ​ന്ത്യ പ​രാ​ജ​യം ഒ​ഴി​വാ​ക്കാ​ൻ പൊ​രു​തു​ക​യാ​ണ്. ഏ​ഴി​നു 396 എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്ത ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ ര​ണ്ടാം ഇ​ന്നിം​ഗ്സി​നു ക്ഷ​ണി​ച്ചു. 289 റ​ൺ​സ് ക​ട​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. 50 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​യു​ടെ നാ​ല് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. മു​ര​ളി വി​ജ​യ് (0), കെ.​എ​ൽ. രാ​ഹു​ൽ (10), ര​ഹാ​നെ (13) പു​ജാ​ര (17) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്.

Continue Reading
Comments

More in Sports

To Top