Connect with us

Chayakkada

രണ്ടാം ടെസ്റ്റ്; ഇന്ത്യയ്ക്ക് മോശം തുടക്കം

Sports

രണ്ടാം ടെസ്റ്റ്; ഇന്ത്യയ്ക്ക് മോശം തുടക്കം

ലോർഡ്സ്: ലണ്ടനിൽ മഴ മാറിയതോടെ രണ്ടാം ടെസ്റ്റിന് തുടക്കമായി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ ക്യാപ്റ്റൻ ജോ റൂട്ടിന്‍റെ തീരുമാനം ശരിവച്ച് പേസർ ജയിംസ് ആൻഡേഴ്സണ്‍ ആദ്യ വിക്കറ്റും നേടി. ഓപ്പണർ മുരളി വിജയിയെ ക്ലീൻ ബൗൾഡ് ചെയ്താണ് ആൻഡേഴ്സണ്‍ വിക്കറ്റ് വേട്ട തുടങ്ങിയത്.

രണ്ടു ബൗണ്ടറികൾ നേടി കെ.എൽ.രാഹുൽ പ്രതീക്ഷ നൽകിയെങ്കിലും അധികം ആയുസുണ്ടായില്ല. ആൻഡേഴ്സന്‍റെ രണ്ടാം ഇരയായി രാഹുൽ (8) കൂടാരം കയറി. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഇന്ത്യ 11/2 എന്ന നിലയിലാണ്. ഓരോ റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും ക്രീസിലുണ്ട്.

ഓപ്പണർ ശിഖർ ധവാൻ, പേസർ ഉമേഷ് യാദവ് എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. പൂജാരയും സ്പിന്നർ കുൽദീപ് യാദവും അന്തിമ ഇലവനിൽ സ്ഥാനം നേടി.

രണ്ടു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ടും കളത്തിലിറങ്ങുന്നത്. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും ഡേവിഡ് മലാനും ടീമിലില്ല. ഒലി പോപ്പും പേസർ ക്രിസ് വോക്സുമാണ് ടീമിലെ പുതുമുഖങ്ങൾ.

അഞ്ച് മത്സരങ്ങളുടെ പരന്പരയിലെ ആദ്യ മത്സരം ജയിച്ച് ഇംഗ്ലണ്ട് മുന്നിലാണ്.

Continue Reading
Comments

More in Sports

To Top