Connect with us

Chayakkada

ലണ്ടനിലും മഴ; ലോർഡ്സ് ടെസ്റ്റ് വൈകുന്നു

Sports

ലണ്ടനിലും മഴ; ലോർഡ്സ് ടെസ്റ്റ് വൈകുന്നു

ലണ്ടൻ: മഴമൂലം ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് വൈകുന്നു. മഴയും ഒൗട്ട്ഫീൽഡിലെ നനവും കാരണം മത്സരം കൂടുതൽ വൈകാനാണ് സാധ്യത. ടോസ് ഇതുവരെ ഇട്ടിട്ടില്ല.

അഞ്ച് മത്സരങ്ങളുടെ പരന്പരയിലെ ആദ്യ മത്സരം വിജയിച്ച് ഇംഗ്ലണ്ട് മുന്നിലാണ്. ആദ്യ ടെസ്റ്റിനുള്ള ടീമിൽ നിന്നും രണ്ടു മാറ്റവുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്, ബാറ്റ്സ്മാൻ ഡേവിഡ് മലാൻ എന്നിവരെയാണ് ഇംഗ്ലണ്ട് ഒഴിവാക്കിയിരിക്കുന്നത്. ക്രിസ് വോക്സും ഒലി പോപ്പുമാണ് പകരക്കാരായി ടീമിലെത്തിയിരിക്കുന്നത്.

ഇന്ത്യയും മാറ്റങ്ങളോടെയാവും കളത്തിലിറങ്ങുക. സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയേക്കും. ചേതേശ്വർ പൂജാരയെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.

Continue Reading
Comments

More in Sports

To Top