Connect with us

Chayakkada

ഇന്ത്യ തോല്‍പിച്ച അര്‍ജന്റീനയ്ക്ക് കോടിഫ് കപ്പ് കിരീടം

Sports

ഇന്ത്യ തോല്‍പിച്ച അര്‍ജന്റീനയ്ക്ക് കോടിഫ് കപ്പ് കിരീടം

മാഡ്രിഡ്: അണ്ടര്-20 കോടിഫ് കപ്പ് കിരീടം അര്ജന്റീനയുടെ യുവനിരയ്ക്ക്. സ്പെയ്നില് നടന്ന ടൂര്ണമെന്റിന്റെ ഫൈനലില് റഷ്യയെ തോല്പിച്ചാണ് അര്ജന്റീന കിരീടം നേടിയത്. ഇഞ്ചുറി ടൈമിലെ ഗോളിലായിരുന്നു അര്ജന്റീനയുടെ വിജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം അര്ജന്റീന രണ്ട് ഗോളുകള് തിരിച്ചടിച്ചു. 92-ാം മിനിറ്റിലായിരുന്നു അര്ജന്റീനയുടെ വിജയഗോള് വന്നത്.

11-ാം മിനിറ്റില് തന്നെ ഇഗോര് ഡിവീവിന്റെ ഗോളിലൂടെ റഷ്യ മുന്നിലെത്തി. എന്നാല് ഒരു മിനിറ്റിനുള്ളില് അര്ജന്റീന തിരിച്ചടിച്ചു. ഫെകുണ്ടൊ കൊളിഡിയോയായിരുന്നു ഗോള് സ്കോറര്. പിന്നീട് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന ഘട്ടമെത്തിയപ്പോള് മാര്സ മറിനെല്ലോ അര്ജന്റീനയുടെ രക്ഷക്കെത്തുകയായിരുന്നു. 92-ാം മിനിറ്റിലായിരുന്നു ഇത്.

സെമിയില് യുറഗ്വായെ തോല്പിച്ചായിരുന്നു അര്ജന്റീന ഫൈനലില് എത്തിയത്. ടൂര്ണമെന്റിലെ ഏറ്റവും മികച്ച താരമായി അര്ജന്റൈന് സ്ട്രൈക്കര് ഫെകുണ്ടൊ കൊളിഡിയോയെ തിരഞ്ഞെടുത്തു. അര്ജന്റീനയുടെ തന്നെ ജെറോനിമോ പോര്ടുവാണ് മികച്ച ഗോള് കീപ്പര്. ഏറ്റവും മികച്ച പരിശീലകനും അര്ജന്റീനക്കാരന് തന്നെ. ലിയോണല് സ്കാലോനെയാണ് മികച്ച പരിശീലകന്.

ഈ ടൂര്ണമെന്റില് അര്ജന്റീന ആകെ ഒരു തോല്വിയേ നേരിട്ടുള്ളു. അത് ഇന്ത്യയോടായിരുന്നു. 2-1നാണ് അര്ജന്റീന പരാജയപ്പെട്ടത്. PRIMER GOL DEL SUB-20. Tremendo error de Utkin tras un tiro libre de Maroni y Colidio la empuja solito para el 1-1. Reaccionaron rpido los pibes! #Argentina 🆚 #Rusia pic. twitter. com/k10yiX5d6J Jos Luis Marchini (@marquini_colo) 8 August 2018

Con ste gol de Alan Marinelli #Argentina es campen del torneo @Cotif. Gran definicin del jugador de #RosarioCentral. Va: @TNTSportsLA pic. twitter. com/DlI3AD3ReI Franco Marro (@francomarro1) 8 August 2018

Content Highlights: Argentina U20 win the COTIF tournament

Continue Reading
Comments

More in Sports

To Top