Connect with us

Chayakkada

ഈ യുവഗോള്‍കീപ്പറിനായി ചെല്‍സി മുടക്കിയത് 633 കോടി രൂപ

Sports

ഈ യുവഗോള്‍കീപ്പറിനായി ചെല്‍സി മുടക്കിയത് 633 കോടി രൂപ

ലണ്ടന്: ക്ലബ്ബ് ഫുട്ബോള് ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള ഗോള്കീപ്പറായി കെപ്പ അറിസാബെലാഗ. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ ബില്ബാവോയുടെ താരമായ അറിസാബെലാഗയെ 633 കോടി രൂപ മുടക്കി ചെല്സി തട്ടകത്തിലെത്തിച്ചു. ബെല്ജിയം താരം തിബൗട്ട് കുര്ട്ടോയിസിന് പകരക്കാരനായാണ് ചെല്സി ഇരുപത്തുമൂന്നുകാരനെ പൊന്നുംവില നല്കി സ്വന്തമാക്കിയത്. ഇതോടെ അലിസണെ വാങ്ങാന് ലിവര്പൂള് ചെലവാക്കിയ 593 കോടി രൂപയുടെ റെക്കോഡ് തകര്ന്നു.

സ്പാനിഷ് ദേശീയ ടീമില് അംഗമായഅറിസാബെലാഗ ചെല്സിയുമായി കരാര് ഒപ്പിട്ടതോടെ ഇപ്പോള് ലഭിക്കുന്നതിന്റെ ഇരട്ടി തുകയാണ് പ്രതിഫലമായി ലഭിക്കുക. അറിസാബെലാഗയുടെ റിലീസ് ക്ലോസ് ചെല്സി ആക്റ്റീവ് ആകിയതോടെ താരവുമായുള്ള കരാര് റദ്ദാക്കിയ വിവരം അത്ലറ്റിക്കോ ബില്ബാവോ ഔദ്യോഗികമായി അറിയിച്ചു. പരിശീലനം മുടക്കി മാഡ്രിഡിലേക്ക് പോകാന് കുര്ട്ടോയിസ് സമ്മര്ദ്ദം ചെലുത്തിയതോടെയാണ് പുതിയ ഗോള്കീപ്പര്ക്കായി ചെല്സി രംഗത്തിറങ്ങിയത്.

അത്ലറ്റികോ ബില്ബാവോയുടെ യൂത്ത് ടീമില് 2004 മുതല് അംഗമായ താരം 2016 സെപ്റ്റംബറിലാണ് സീനിയര് ടീമിനായി ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. 2018 ജനുവരിയില് റയല് മാഡ്രിഡ് താരത്തിനെ സ്വന്തമാക്കാന് ശ്രമം നടത്തിയിരുന്നു. പക്ഷെ അന്നത്തെ റയല് മാഡ്രിഡ് പരിശീലകന് സിദാന് താത്പര്യം പ്രകടിപ്പിക്കാത്തതിനാല് റയല് നീക്കത്തില് നിന്ന് പിന്നോട്ടു പോവുകയായിരുന്നു.

Content highlights: Chelsea agree world record fee to sign Athletic Bilbao goalkeeper Kepa Arrizabalaga

Continue Reading
Comments

More in Sports

To Top