Connect with us

Chayakkada

ച​രി​ത്രം തി​രു​ത്തി ആ​ൻ​ഡേ​ഴ്സ​ണ്‍-​ഇ​സ്ന​ർ വിം​ബി​ൾ​ഡ​ണ്‍ സെ​മി; പോ​ര​ടി​ച്ച​ത് ആ​റ​ര മ​ണി​ക്കൂ​ർ

Sports

ച​രി​ത്രം തി​രു​ത്തി ആ​ൻ​ഡേ​ഴ്സ​ണ്‍-​ഇ​സ്ന​ർ വിം​ബി​ൾ​ഡ​ണ്‍ സെ​മി; പോ​ര​ടി​ച്ച​ത് ആ​റ​ര മ​ണി​ക്കൂ​ർ

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണ്‍ ച​രി​ത്രം തി​രു​ത്തി​യ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​ണ്‍ ക​ലാ​ശ​പ്പോ​രി​ന് ടി​ക്ക​റ്റെ​ടു​ത്തു. അ​മേ​രി​ക്ക​ൻ താ​രം ജോ​ണ്‍ ഇ​സ്ന​റു​മാ​യു​ള്ള ആ​ൻ​ഡേ​ഴ്സ​ന്‍റെ മ​ത്സ​രം ആ​റു മ​ണി​ക്കൂ​റും 35 മി​നി​റ്റും നീ​ണ്ടു. സ്കോ​ർ: 7-6(8-6), 6-7(5-7), 6-7(9-11), 6-4, 26-24.

ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ണ്ട ആ​ദ്യ സെ​റ്റ് 7-6 എ​ന്ന സ്കോ​റി​ന് ആ​ൻ​ഡേ​ഴ്സ​ണ്‍ സ്വ​ന്ത​മാ​ക്കി. ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ളും ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ണ്ടെ​ങ്കി​ലും ഇ​ക്കു​റി നേ​ട്ടം ഇ​സ്ന​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു. നാലാം സെ​റ്റ് 6-4 എ​ന്ന സ്കോ​റി​ൽ പി​ടി​ച്ച് ആ​ൻ​ഡേ​ഴ്സ​ണ്‍ മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന സെ​റ്റി​ൽ ഇ​രു​വ​രും വീ​റോ​ടെ പൊ​രു​തി​യ​പ്പോ​ൾ മ​ത്സ​രം റി​ക്കാ​ർ​ഡ് ബു​ക്കി​ലേ​ക്കും പാ​ഞ്ഞു​ക​യ​റി. ഒ​ടു​വി​ൽ 26-24 എ​ന്ന സ്കോ​റി​നു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം അ​ഞ്ചാം സെ​റ്റും മ​ത്സ​ര​വും സ്വ​ന്ത​മാ​ക്കു​ന്പോ​ൾ 6 മ​ണി​ക്കൂ​റും 35 മി​നി​റ്റും ക​ളി പി​ന്നി​ട്ടി​രു​ന്നു. യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​സ്റ്റാ​യ ആ​ൻ​ഡേ​ഴ്സ​ണ്‍, 97 വ​ർ​ഷ​ത്തി​നു​ശേ​ഷം വിം​ബി​ൾ​ഡ​ണ്‍ ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം കൂ​ടി​യാ​ണ്.

വിം​ബി​ൾ​ഡ​ണ്‍ സെ​മി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ മ​ത്സ​ര​വും ടൂ​ർ​ണ​മെ​ന്‍റ് ച​രി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ ദൈ​ർ​ഘ്യ​മേ​റി​യ മ​ത്സ​ര​വു​മാ​ണി​ത്. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന സെ​റ്റ് പൂ​ർ​ത്തി​യാ​കാ​ൻ ര​ണ്ടു മ​ണി​ക്കൂ​റും 50 മി​നി​റ്റു​മെ​ടു​ത്തു. 2013 വിം​ബി​ൾ​ഡ​ണി​ലെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച്-​യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ പോ​ട്രോ മ​ത്സ​ര​മാ​യി​രു​ന്നു ഇ​തി​നു മു​ന്പു​ള്ള ദൈ​ർ​ഘ്യ​മേ​റി​യ സെ​മി. നാ​ലു മ​ണി​ക്കൂ​റും 44 മി​നി​റ്റും നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ പോ​ട്രോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജോ​ക്കോ​വി​ച്ച് ഫൈ​ന​ലി​ലെ​ത്തി.

ടെ​ന്നീ​സ് ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത് ദൈ​ർ​ഘ്യ​മേ​റി​യ മ​ത്സ​രം​കൂ​ടി​യാ​ണി​ത്. 2010 വിം​ബി​ൾ​ഡ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ട് പോ​രാ​ട്ടം 11 മ​ണി​ക്കൂ​റും അ​ഞ്ചു മി​നി​റ്റും നീ​ണ്ട് ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച് അ​വ​സാ​നി​ക്കു​ന്പോ​ൾ അ​ന്നും ജോ​ണ്‍ ഇ​സ്ന​ർ ത​ന്നെ​യാ​ണു കോ​ർ​ട്ടി​ന്‍റെ ഒ​ര​റ്റ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഫ്രാ​ൻ​സി​ന്‍റെ നി​ക്കോ​ളാ​സ് മ​ഹു​ട്ടി​നെ അ​ന്ന് ഇ​സ്ന​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി.

Continue Reading
Comments

More in Sports

  • Sports

    പെ​ലെ​യ്ക്കു​ശേ​ഷം എം​ബാ​പ്പെ

    മോ​സ്കോ: ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ പെ​ലെ​യ്ക്കൊ​പ്പം തോ​ൾ​ചേ​ർ​ന്ന് ഫ്രാ​ൻ​സി​ന്‍റെ പ​ത്തൊ​ന്പ​തു​കാ​ര​ൻ സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ. പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ ഇ​ര​ട്ട ഗോ​ൾ നേ​ടി​ക്കൊ​ണ്ട്...

  • Sports

    ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്; 13-ാം ഗ്രാ​ൻ​സ്ലാം കി​രീ​ടം

    ല​ണ്ട​ൻ: നൊ​വാ​ക് ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​ണെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് നാ​ലാം വിം​ബി​ൾ​ഡ​ണ്‍ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്....

  • Sports

    ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിന്, ഗോൾഡൻ ബൂട്ട് കെയ്നിന്, യുവതാരം എംബാപ്പെ

    മോസ്ക്കോ: കലാശപ്പോരില് ഫ്രാന്സിന് മുന്നില് കാലിടറിയെങ്കിലും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്ഡന് ബോള് പുരസ്കാരം ക്രൊയേഷ്യന് നായകന് ലൂക്കാ മോഡ്രിച്ചിന്. അര്ജന്റീനയടക്കം...

  • Sports

    ലോകകപ്പ് ഫ്രാൻസിന്

    മോസ്കോ: വി​പ്ല​വ​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​ർ​ന്ന റ​ഷ്യ​യി​ലെ ഫു​ട്ബോ​ൾ വി​പ്ല​വ​ത്തി​ന് സൂ​പ്പ​ർ ക്ലൈ​മാ​ക്സ്…കനക കിരീടം വീണ്ടും ഫ്രാൻസിന്‍റെ കൈകളിൽ. ലുഷ്നിക്കിയിലെ പുൽക്കൊടികളെ തീപിടിപ്പിച്ച്...

  • Sports

    പി.വി.സിന്ധുവിന് ഫൈനലില്‍ തോല്‍വി

    ബാങ്കോക്ക്: ഇന്ത്യയുടെ പി. വി. സിന്ധുവിന് തായ്ലന്ഡ് ഓപ്പണ് ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പിന്റെ ഫൈനലില് അടിതെറ്റി. വനിതകളുടെ സിംഗിള്സ് ഫൈനലില് ജപ്പാന്റെ ഒകുഹര...

To Top