Connect with us

Chayakkada

ഇന്ന് ആശ്വാസ ‘ഫൈനല്‍’ ; ജയത്തോടെ വിടവാങ്ങാന്‍ ഇംഗ്ലണ്ടും ബെല്‍ജിയവും

Sports

ഇന്ന് ആശ്വാസ ‘ഫൈനല്‍’ ; ജയത്തോടെ വിടവാങ്ങാന്‍ ഇംഗ്ലണ്ടും ബെല്‍ജിയവും

മോസ്കോ: ജയത്തോടെ ലോകകപ്പില് നിന്ന് വിടവാങ്ങാനാണ് ഇംഗ്ലണ്ടും ബെല്ജിയവും മോഹിക്കുന്നത്. റഷ്യന് ലോകപ്പിന്റെ ലൂസേഴ്സ് ഫൈനലില് വിജയം നേടി മൂന്നാം സ്ഥാനമെന്ന ആശ്വസത്തോടെ നാട്ടിലേക്ക് വണ്ടികയറാനാണ് ഇരു ടീമുകളുടെയും ശ്രമം. ശനിയാഴ്ച രാത്രി 7. 30-നാണ് മത്സരം.

ജയത്തോടെ ലോകകപ്പ് അവസാനിപ്പിക്കാനാണ് താത്പര്യമെന്ന് ഇംഗ്ലീഷ് പരിശീലകന് ഗാരെത് സൗത്ത്ഗേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സെമിഫൈനലില് കളിച്ച ഇംഗ്ലീഷ് ടീമില് കാര്യമായ മാറ്റങ്ങളുണ്ടാകില്ല. മുന്നേറ്റത്തില് കെയ്ന് കൂട്ടായി മാര്ക്കസ് റാഷ്ഫോഡ് വന്നേക്കും. ഹെന്ഡേഴ്സന് പകരം ഡിഫന്സീവ് മിഡ്ഫീല്ഡില് എറിക് ഡയറെ പരീക്ഷിക്കാനും സാധ്യതയുണ്ട്. മുമ്പ് ഗ്രൂപ്പ് ഘട്ടത്തില് ഇരുടീമുകളും നേര്ക്കുനേര് വന്നപ്പോള് ബെല്ജിയം ഒരുഗോളിന് ജയിച്ചിരുന്നു.

ഫ്രാന്സിനെതിരേ സെമിയിലേറ്റ തോല്വിയില് നിന്ന് ബെല്ജിയത്തിന്റെ സുവര്ണ തലമുറയ്ക്ക് കരകയറണമെങ്കില് മൂന്നാംസ്ഥാനമെങ്കിലും വേണം. ടീമില് കാര്യമായ പരീക്ഷണത്തിന് റോബര്ട്ടോ മാര്ട്ടിനെസ് തയ്യാറാകില്ല. ലുക്കാക്കു, ഇഡന് ഹസാര്ഡ്, കെവിന് ഡിബ്രുയ്ന് തുടങ്ങിയ പ്രമുഖര് ആദ്യ ഇലവനിലുണ്ടാകും.

Continue Reading
Comments

More in Sports

 • Sports

  പെ​ലെ​യ്ക്കു​ശേ​ഷം എം​ബാ​പ്പെ

  മോ​സ്കോ: ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ പെ​ലെ​യ്ക്കൊ​പ്പം തോ​ൾ​ചേ​ർ​ന്ന് ഫ്രാ​ൻ​സി​ന്‍റെ പ​ത്തൊ​ന്പ​തു​കാ​ര​ൻ സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ. പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ ഇ​ര​ട്ട ഗോ​ൾ നേ​ടി​ക്കൊ​ണ്ട്...

 • Sports

  ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്; 13-ാം ഗ്രാ​ൻ​സ്ലാം കി​രീ​ടം

  ല​ണ്ട​ൻ: നൊ​വാ​ക് ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​ണെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് നാ​ലാം വിം​ബി​ൾ​ഡ​ണ്‍ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്....

 • Sports

  ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിന്, ഗോൾഡൻ ബൂട്ട് കെയ്നിന്, യുവതാരം എംബാപ്പെ

  മോസ്ക്കോ: കലാശപ്പോരില് ഫ്രാന്സിന് മുന്നില് കാലിടറിയെങ്കിലും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്ഡന് ബോള് പുരസ്കാരം ക്രൊയേഷ്യന് നായകന് ലൂക്കാ മോഡ്രിച്ചിന്. അര്ജന്റീനയടക്കം...

 • Sports

  ലോകകപ്പ് ഫ്രാൻസിന്

  മോസ്കോ: വി​പ്ല​വ​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​ർ​ന്ന റ​ഷ്യ​യി​ലെ ഫു​ട്ബോ​ൾ വി​പ്ല​വ​ത്തി​ന് സൂ​പ്പ​ർ ക്ലൈ​മാ​ക്സ്…കനക കിരീടം വീണ്ടും ഫ്രാൻസിന്‍റെ കൈകളിൽ. ലുഷ്നിക്കിയിലെ പുൽക്കൊടികളെ തീപിടിപ്പിച്ച്...

 • Sports

  പി.വി.സിന്ധുവിന് ഫൈനലില്‍ തോല്‍വി

  ബാങ്കോക്ക്: ഇന്ത്യയുടെ പി. വി. സിന്ധുവിന് തായ്ലന്ഡ് ഓപ്പണ് ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പിന്റെ ഫൈനലില് അടിതെറ്റി. വനിതകളുടെ സിംഗിള്സ് ഫൈനലില് ജപ്പാന്റെ ഒകുഹര...

To Top