Connect with us

Chayakkada

ചരിത്രം കുറിച്ച് ക്രൊയേഷ്യ ഫൈനലിൽ

Sports

ചരിത്രം കുറിച്ച് ക്രൊയേഷ്യ ഫൈനലിൽ

മോസ്ക്കോ: ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഇതാ പുതിയൊരു ചരിത്രം. ലോകകപ്പിൽ തങ്കലിപികളിൽ എഴുതപ്പെട്ടൊരു ചരിത്രം. ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. 1966ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് ഫിഫ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനക്കാരായ ക്രൊയേഷ്യയുടെ ചരിത്രനേട്ടം.

അഞ്ചാം മിനിറ്റിൽ തന്നെ കീറൻ ട്രിപ്പിയറുടെ ഞെട്ടുന്ന ഗോളിൽ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. എന്നാൽ, അറുപത്തിയെട്ടാം മിനിറ്റിൽ ഇവാൻ പെരിസിച്ച് സമനില നേടി. എക്സ്ട്രാ ടൈമിന്റെ 109-ാം മിനിറ്റിൽ മരിയോ മൻസൂക്കിച്ച് ചരിത്രം കുറിച്ച ഗോൾ വലയിലാക്കി.

1998ലെ മൂന്നാം സ്ഥാനമായിരുന്ന ക്രൊയേഷ്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ഇതിനുശേഷം ഗ്രൂപ്പ് റൗണ്ടിനപ്പുറത്തെത്താൻ കഴിയാതിരുന്നവരാണ് ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് ഫൈനലിലത്തിയത്.

ഇതോടെ ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും കുറഞ്ഞ ഫിഫ റാങ്കിങ്ങുള്ള ടീമായിരിക്കുകയാണ് ക്രൊയേഷ.

ബോക്സിലേക്ക് ഉയര്ന്നുവന്ന പന്ത് ബോക്സിനുള്ളില്ലേക്ക് തന്നെ ഉയര്ത്തിയടിച്ച് ഇംഗ്ലീഷ് പ്രതിരോധ താരങ്ങള് കാണിച്ച അശ്രദ്ധയാണ് ഗോളിലേക്ക് വഴിവെച്ചത്. ആ പന്ത് അവസാനമെത്തിയത് മന്സൂക്കിച്ചിന്റെ കാലിലായിരുന്നു. സ്റ്റോണ്സിനേയും മറികടന്ന് പിക്ക്ഫോര്ഡിന് അവസരം നല്കാതെ മന്സൂക്കിച്ച് വല ചലിപ്പിച്ചു

നിശ്ചിത സമയത്ത് ഇരുടീമുകളും ഒപ്പത്തിനൊപ്പം നീങ്ങിയതോടെ ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമിഫൈനല് എക്സ്ട്രാ ടൈമിലേക്ക് കടന്നു. അഞ്ചാം മിനിറ്റില് ട്രിപ്പിയറിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ 68-ാം മിനിറ്റില് പെരിസിച്ചിലൂടെ ക്രൊയേഷ്യ ഒപ്പം പിടിക്കുകയായിരുന്നു.

മനോഹരമായൊരു ഫ്രീ കിക്കിലൂടെ ട്രിപ്പിയര് ഇംഗ്ലണ്ടിനെ മുന്നിലെത്തിക്കുകയായിരുന്നു. ലിന്ഗാര്ഡിനെ മോഡ്രിച്ച് ഫൗള് ചെയ്തതിനെ തുടര്ന്നാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീ കിക്ക് നല്കിയത്. ബോക്സിന്റെ തൊട്ടുപുറത്ത് നിന്നെടുത്ത ഫ്രീ കിക്ക് ഗോള്കീപ്പറുട തലയ്ക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു. 2006ല് ഇക്വഡോറിനെതിരെ ഡേവിഡ് ബെക്കാം ഫ്രീ കിക്കിലൂടെ ഗോള് നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം വീണ്ടും ആ നേട്ടം ആവര്ത്തിക്കുന്നത്.

68-ാം മിനിറ്റില് സാഹസികമായൊരു ഷോട്ടിലൂടെയായിരുന്നു പെരിസിച്ചിന്റെ ഗോള്. ഇടതു വിങ്ങില് നിന്ന് ബോക്സിലേക്ക് വ്രസാല്ക്കോ ഉയര്ത്തി നല്കിയ പന്ത് ഇംഗ്ലീഷ് താരം വാള്ക്കറുടെ തലയ്ക്ക് മുകളിലേക്ക് കാലുയയര്ത്തി അടിക്കുകയായിരുന്നു പെരിസിച്ച്.

തത്സമയ വിവരണങ്ങൾ വായിക്കാംLIVE BLOG STATISTICS LINE-UPS

Continue Reading
Comments

More in Sports

To Top