Connect with us

Chayakkada

സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ ധ​വാ​ൻ, വി​ജ​യ്; അ​ഫ്ഗാ​നെ​തി​രേ ഇ​ന്ത്യ​യ്ക്കു മേ​ൽ​ക്കൈ

Sports

സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ ധ​വാ​ൻ, വി​ജ​യ്; അ​ഫ്ഗാ​നെ​തി​രേ ഇ​ന്ത്യ​യ്ക്കു മേ​ൽ​ക്കൈ

ബം​ഗ​ളൂ​രു: അ​ഫ്ഗാ​നി​സ്ഥാ​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ടെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​നം ഇ​ന്ത്യ​യ്ക്കു സ്വ​ന്തം. ര​ണ്ടു സെ​ഞ്ചു​റി​ക​ൾ പി​റ​ന്ന ദി​ന​ത്തി​നൊ​ടു​വി​ൽ ഇ​ന്ത്യ 347/6 എ​ന്ന നി​ല​യി​ൽ ക​ളി അ​വ​സാ​നി​പ്പി​ച്ചു. ശി​ഖ​ർ ധ​വാ​ൻ(107), മു​ര​ളി വി​ജ​യ്(105) എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യ​ദി​ന​ത്തി​ൽ മേ​ൽ​ക്കൈ ന​ൽ​കി​യ​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ (10), ആ​ർ. അ​ശ്വി​ൻ (7) എ​ന്നി​വ​രാ​ണ് ഒ​ന്നാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ക്രീ​സി​ൽ.

ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ ശി​ഖ​ർ ധ​വാ​നും മു​ര​ളി വി​ജ​യും ചേ​ർ​ന്ന് ഒ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ നേ​ടി​യ​ത് 28.4 ഓ​വ​റി​ൽ 168 റ​ണ്‍​സ്. ധ​വാ​നാ​ണ് കൂ​ടു​ത​ൽ ആ​ക്ര​മ​ണ​കാ​രി​യാ​യ​ത്. 96 പ​ന്തി​ൽ 19 ഫോ​റി​ന്‍റെ​യും മൂ​ന്നു സി​ക്സി​ന്‍റെ​യും അ​ക​ന്പ​ടി​യി​ൽ 107 റ​ണ്‍​സ് എ​ടു​ത്തു പു​റ​ത്താ​യി. യാ​മി​ൻ അ​ഹ​മ്മ​ദാ​സി​ക്കാ​യി​രു​ന്നു വി​ക്ക​റ്റ്. യാ​മി​ൻ അ​ഫ്ഗാ​നി​സ്ഥാ​നു​വേ​ണ്ടി ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ആ​ദ്യ വി​ക്ക​റ്റ് നേ​ടു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​നാ​യി.

പി​ന്നീ​ടെ​ത്തി​യ കെ.​എ​ൽ. രാ​ഹു​ലും വി​ജ​യും ചേ​ർ​ന്നു​ള്ള കൂ​ട്ടു​കെ​ട്ടി​ൽ 112 റ​ണ്‍​സ് പി​റ​ന്നു. 153 പ​ന്തി​ൽ 15 ഫോ​റും ഒ​രു സി​ക്സും നേ​ടി​യ വി​ജ​യി​യെ വ​ഫോ​ദാ​ർ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​രു​ക്കി. ഒ​രു പ​ന്തി​നു​ശേ​ഷം 64 പ​ന്തി​ൽ എ​ട്ട് ഫോ​ർ സ​ഹി​തം 54 റ​ണ്‍​സ് നേ​ടി​യ രാ​ഹു​ലി​നെ യാ​മി​ൻ അ​ഹ​മ്മ​ദ്സാ​യ് ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി. ചേ​തേ​ശ്വ​ർ പു​ജാ​ര(35), നാ​യ​ക​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ(10), ദി​നേ​ശ് കാ​ർ​ത്തി​ക്(4) എ​ന്നി​വ​ർ​ക്കു കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​ൻ​ണ്‍ ക​ഴി​ഞ്ഞി​ല്ല.

Continue Reading
Comments

More in Sports

To Top