Connect with us

Chayakkada

അഫ്ഗാനെതിരെ ഇന്ത്യക്ക് ബാറ്റിങ്

Sports

അഫ്ഗാനെതിരെ ഇന്ത്യക്ക് ബാറ്റിങ്

ബെംഗളൂരു: ചരിത്രം രചിച്ച് കൊണ്ട് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില് അരങ്ങേറുന്ന അഫ്ഗാനെതിതിരായ മത്സരത്തില് ഇന്ത്യക്ക് ആദ്യം ബാറ്റിങ്. ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ഇന്ത്യന് ക്യാപ്റ്റന് അജിന്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മുരളി വിജയിയും ശിഖര് ധവാനുമാണ് ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പണ് ചെയ്തിരിക്കുന്നത്. നിലവില് നാല് ഓവറുകള് പിന്നിട്ടപ്പോള്വിക്കറ്റൊന്നും നഷ്ടപെടാതെ 18 റണ്ണെടുത്തിട്ടുണ്ട് ഇന്ത്യ.

ബംഗ്ലാദേശിനെ ട്വന്റി-20 പരമ്പരയില് തോല്പ്പിച്ചാണ് അഫ്ഗാനിസ്താന് ഇന്ത്യന് ടീമിനെ നേരിടാനെത്തുന്നത്. കന്നി ടെസ്റ്റിന് ഒരുങ്ങുകയാണെങ്കിലും സമീപകാലത്ത് തിളങ്ങിനിന്ന ഒരുപാട് താരങ്ങള് സന്ദര്ശക ടീമിനൊപ്പമുണ്ട്. റാഷിദ് ഖാന്, മുജീബ് സദ്രാന്, മുഹമ്മദ് നബി, മുഹമ്മദ് ഷഹ്സാദ് എന്നിവര് സന്ദര്ശകനിരയിലെ കരുത്തരാണ്. ബാറ്റിങ്ങില് കരുത്തരില്ലെങ്കിലും ബൗളിങ്ങാണ് അഫ്ഗാനിസ്താന്റെ ശക്തി. റാഷിദ്, മുജീബ്, നബി എന്നിവര്ക്ക് പുറമെ, സഹീര് ഖാന്, ഹംസ കൊത്താക് എന്നിവരാണ് ടീമിലെ സ്പിന് ബൗളര്മാര്.

ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുന്നതിനുവേണ്ടി വിരാട് കോലി, ഭുവനേശ്വര് കുമാര്, എന്നിവര്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ അഫ്ഗാനിസ്താനെ നേരിടുന്നത്. അജിന്ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. മുരളി വിജയ്, ശിഖര് ധവാന്, ചേതേശ്വര് പുജാര, ലോകേഷ് രാഹുല്, രവിചന്ദ്രന് അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര് ടീമിലുണ്ട്.

പതിനൊന്നംഗ ടീം

ഇന്ത്യ: ശിഖര് ധവാന്, മുരളി വിജയ്, ചേതശ്വര് പുജാര, അജിന്ക്യ രഹാനെ (ക്യാപ്റ്റന്), ലോകേഷ് രാഹുല്, ദിനേശ് കാര്ത്തിക്, ഹര്ദിക് പാണ്ഡ്യ, അശ്വിന്, രവീന്ദ്ര ജഡേജ, ഇഷന്ത് ശര്മ്മ, ഉമേഷ് യാദവ്.

അഫ്ഗാനിസ്ഥാന്: മുഹമ്മദ് ഷഹ്സാദ്, ജാവേദ് അഹമ്മദി, റഹ്മത്ത് ഷാ, അസ്ഘര് സ്തനിക്സായി (ക്യാപ്റ്റന്), അഫസര് സസായി, മുഹമ്മദ് നബി, ഹഷ്മത്തുള്ള ഷഹീദി, റാഷിദ് ഖാന്, മുജീബ് റഹ്മാന്, യാമിന് അഹ്മദ്സായി, വഫാദര്

Continue Reading
Comments

More in Sports

To Top