Connect with us

Chayakkada

ഐസ്വാളിന്റെ സഹായത്തോടെ ബെംഗളൂരു എ.എഫ്.സി കപ്പ് ഇന്റര്‍ സോണ്‍ സെമിഫൈനലില്‍

Sports

ഐസ്വാളിന്റെ സഹായത്തോടെ ബെംഗളൂരു എ.എഫ്.സി കപ്പ് ഇന്റര്‍ സോണ്‍ സെമിഫൈനലില്‍

ധാക്ക: ഐസ്വാള് എഫ്. സിയുടെ സഹായത്തോടെ എ. എഫ്. സി കപ്പ് ഇന്റര് സോണ് സെമിഫൈനലിന് യോഗ്യത നേടി ബെംഗളൂരു എഫ്. സി. ഗ്രൂപ്പിലെ അവസാന മത്സരത്തില് വിജയിക്കുകയും മാലദ്വീപില് നിന്നുള്ള ക്ലബ്ബായ ന്യൂ റാഡിയന്റ് വിജയിക്കാതിരിക്കുകയും ചെയ്താല് മാത്രമേ ബെംഗളൂരിന്ഇന്റര് സോണ് സെമിയിലേക്ക് യോഗ്യത നേടാന് കഴിയുമായിരുന്നുള്ളു.

ന്യൂ റാഡിയന്റിനെ ഐസ്വാള് എഫ്. സി തോല്പ്പിക്കുകയും അഭാനി ധാക്കയ്ക്കെതിരെ വിജയിക്കുകയും ചെയ്തതോടെയാണ് ബെംഗളൂരിന് അടുത്ത റൗണ്ടിലേക്കുള്ള വാതില് തുറന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബെംഗളൂരുവിന്റെ മുന്നേറ്റം.

എതിരില്ലാത്ത നാലു ഗോളിനാണ് അഭാനിയെ ബെംഗളൂരു തോല്പ്പിച്ചത്. നിശു കുമാറിന്റെ ഇരട്ടഗോളുകളും സുനില് ഛേത്രി, സെഗോവിയ എന്നിവരുടെ ഗോളുകളുമാണ് ബംഗ്ലാദേശ് മണ്ണില് ബെംഗളൂരുവിന് ആദ്യ വിജയം സമ്മാനിച്ചത്. 6 മത്സരങ്ങളില് അഞ്ചും വിജയിച്ച് 15 പോയന്റുമായാണ് ബെംഗളൂരു ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്.

അതേസമയം ന്യൂ റാഡിയന്റിനെതിരെ എതിരാല്ലാത്ത രണ്ടു ഗോളിനായിരുന്നു ഐസ്വാളിന്റെ വിജയം. ദോദോസും ഇയോണൊസ്കിയും നേടിയ ഗോളുകളാണ് ഐസ്വാളിന് അവരുടെ ചരിത്രത്തിലെ ആദ്യ എ. എഫ്. സി കപ്പ് വിജയം സമ്മാനിച്ചത്.

Content Highlights: Sunil Chhetri leads Bengaluru FC to the inter-zone playoffs

Continue Reading
Comments

More in Sports

To Top