Connect with us

Chayakkada

ഒരൊറ്റ ഗോളില്‍ ഗോവയെ മറികടന്നു; ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍

Sports

ഒരൊറ്റ ഗോളില്‍ ഗോവയെ മറികടന്നു; ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍

ഭുവനേശ്വര്: ഐ. എസ്. എല് ടീമായ എഫ്. സി ഗോവയെ മറികടന്ന് ഐ-ലീഗ് ടീം ഈസ്റ്റ് ബംഗാള് സൂപ്പര് കപ്പ് ഫൈനലില്. ഡുഡു നേടിയ ഏക ഗോളിലാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. 78-ാം മിനിറ്റിലായിരുന്നു നൈജീരിയന് താരമായ ഡുഡുവിന്റെ ഗോള്.

ജംഷദ്പൂരിനെതിരായ ക്വാര്ട്ടര് മത്സരത്തിലെ കൈയാങ്കളി മൂലം അഞ്ച് താരങ്ങള് സസ്പെന്ഷനിലായതോടെ ഗോവ രണ്ടാം ടീമുമായാണ് ഇറങ്ങിയത്. പതിനൊന്ന് താരങ്ങളെ കണ്ടെത്താന് ബുദ്ധിമുട്ടുകയാണെന്ന് മത്സരത്തിന് മുമ്പ് ഗോവയുടെ പരിശീലകന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

നാല് അരങ്ങേറ്റക്കാരുമായി കളിക്കാനിറങ്ങിയ ഗോവ തുടക്കത്തില് തന്നെ പിന്നോട്ടു പോയി. എന്നാല് ഗോള്കീപ്പര് കട്ടിമണിയുടെ മികവ് ഗോവയെ പലപ്പോഴും സഹായിച്ചു. എന്നാല് 78-ാം മിനിറ്റില് കട്ടിമണിക്കും പിഴച്ചു. ഗോവ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ച കട്സുമി യുസയാണ് ഡുഡുനവിന്റെ ഗോളിന് വഴിയൊരുക്കിയത്.

ചൊവ്വാഴ്ച്ച നടക്കുന്ന ബെംഗളൂരു എഫ്. സിയും മോഹന് ബഗാനും തമ്മിലുള്ള മത്സര വിജയികളെയാകും ഈസ്റ്റ് ബംഗാള് ഫൈനലില് നേരിടുക. ഏപ്രില് 20നാണ് ഫൈനല്.

Content Highlights: East Bengal In Super Cup Final After Defeating FC Goa

Continue Reading
Comments

More in Sports

 • Sports

  പെ​ലെ​യ്ക്കു​ശേ​ഷം എം​ബാ​പ്പെ

  മോ​സ്കോ: ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ പെ​ലെ​യ്ക്കൊ​പ്പം തോ​ൾ​ചേ​ർ​ന്ന് ഫ്രാ​ൻ​സി​ന്‍റെ പ​ത്തൊ​ന്പ​തു​കാ​ര​ൻ സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ. പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ ഇ​ര​ട്ട ഗോ​ൾ നേ​ടി​ക്കൊ​ണ്ട്...

 • Sports

  ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്; 13-ാം ഗ്രാ​ൻ​സ്ലാം കി​രീ​ടം

  ല​ണ്ട​ൻ: നൊ​വാ​ക് ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​ണെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് നാ​ലാം വിം​ബി​ൾ​ഡ​ണ്‍ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്....

 • Sports

  ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിന്, ഗോൾഡൻ ബൂട്ട് കെയ്നിന്, യുവതാരം എംബാപ്പെ

  മോസ്ക്കോ: കലാശപ്പോരില് ഫ്രാന്സിന് മുന്നില് കാലിടറിയെങ്കിലും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്ഡന് ബോള് പുരസ്കാരം ക്രൊയേഷ്യന് നായകന് ലൂക്കാ മോഡ്രിച്ചിന്. അര്ജന്റീനയടക്കം...

 • Sports

  ലോകകപ്പ് ഫ്രാൻസിന്

  മോസ്കോ: വി​പ്ല​വ​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​ർ​ന്ന റ​ഷ്യ​യി​ലെ ഫു​ട്ബോ​ൾ വി​പ്ല​വ​ത്തി​ന് സൂ​പ്പ​ർ ക്ലൈ​മാ​ക്സ്…കനക കിരീടം വീണ്ടും ഫ്രാൻസിന്‍റെ കൈകളിൽ. ലുഷ്നിക്കിയിലെ പുൽക്കൊടികളെ തീപിടിപ്പിച്ച്...

 • Sports

  പി.വി.സിന്ധുവിന് ഫൈനലില്‍ തോല്‍വി

  ബാങ്കോക്ക്: ഇന്ത്യയുടെ പി. വി. സിന്ധുവിന് തായ്ലന്ഡ് ഓപ്പണ് ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പിന്റെ ഫൈനലില് അടിതെറ്റി. വനിതകളുടെ സിംഗിള്സ് ഫൈനലില് ജപ്പാന്റെ ഒകുഹര...

To Top