Connect with us

Chayakkada

റ​സ​ൽ, ന​രെ​യ്ൻ ഷോ​യി​ൽ ഡെ​വി​ൾ​സ് ത​ക​ർ​ന്നു; കെ​കെ​ആ​ർ വി​ജ​യം 71 റ​ണ്‍​സി​ന്

Sports

റ​സ​ൽ, ന​രെ​യ്ൻ ഷോ​യി​ൽ ഡെ​വി​ൾ​സ് ത​ക​ർ​ന്നു; കെ​കെ​ആ​ർ വി​ജ​യം 71 റ​ണ്‍​സി​ന്

കോ​ൽ​ക്ക​ത്ത: ഐ​പി​എ​ലി​ലെ 13-ാം മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ​തി​രേ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു കൂ​റ്റ​ൻ വി​ജ​യം. 71 റ​ണ്‍​സി​നാ​ണ് കെ​കെ​ആ​ർ ഡെ​വി​ൾ​സി​നെ തു​ര​ത്തി​യ​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സ് ബാ​റ്റ്സ്മാ​ൻ ആ​ന്ദ്രെ റ​സ​ൽ ബാ​റ്റിം​ഗി​ൽ തി​ള​ങ്ങി​യ​പ്പോ​ൾ മ​റ്റൊ​രു വി​ൻ​ഡീ​സ് താ​രം സു​നി​ൽ ന​രെ​യ്ൻ ബൗ​ളിം​ഗി​ൽ ഡ​ൽ​ഹി​യു​ടെ ന​ടു​വൊ​ടി​ച്ചു.

ആ​ദ്യം ബാ​റ്റു ചെ​യ്ത കെ​കെ​ആ​ർ ഉ​യ​ർ​ത്തി​യ 201 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി 14.2 ഓ​വ​റി​ൽ 129 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഗ്ലെ​ൻ മാ​ക്സ്വെ​ൽ(22 പ​ന്തി​ൽ 47), റി​ഷ​ഭ് പ​ന്ത്(26 പ​ന്തി​ൽ 43) എ​ന്നി​വ​ർ​ക്കൊ​ഴി​കെ മ​റ്റാ​ർ​ക്കും ഡ​ൽ​ഹി നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കെ​കെ​ആ​റി​നാ​യി സു​നി​ൽ ന​രെ​യ്ൻ(18/3), കു​ൽ​ദീ​പ് യാ​ദ​വ്(32/3) എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി.

ഈ​ഡ​ൻ ഗാ​ർ​ഡ​നി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്ത കോ​ൽ​ക്ക​ത്ത ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 200 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. നീ​തീ​ഷ് റാ​ണെ(59), ആ​ന്ദ്രെ റ​സ​ൽ(12 പ​ന്തി​ൽ 41) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്കു മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കെ​കെ​ആ​റി​ന് തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ സു​നി​ൽ ന​രെ​യ്നെ(1) ന​ഷ്ട​പ്പെ​ട്ടു. ട്രെ​ന്‍റ് ബോ​ൾ​ട്ടി​നാ​യി​രു​ന്നു വി​ക്ക​റ്റ്. ര​ണ്ടാം വി​ക്ക​റ്റി​ൽ ഒ​ത്തു ചേ​ർ​ന്ന റോ​ബി​ൻ ഉ​ത്ത​പ്പ-​ക്രി​സ് ലി​ൻ സ​ഖ്യം സ്കോ​ർ ബോ​ർ​ഡി​ൽ 55 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 35 റ​ണ്‍​സ് നേ​ടി ഉ​ത്ത​പ്പ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ 29 പ​ന്തി​ൽ 31 റ​ണ്‍​സു​മാ​യി ലി​ന്നും മ​ട​ങ്ങി. മി​ക​ച്ച ഷോ​ട്ടു​ക​ളു​മാ​യി തു​ട​ങ്ങി​യെ​ങ്കി​ലും നാ​യ​ക​ൻ ദി​നേ​ശ് കാ​ർ​ത്തി​ക്കി​നും മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. 10 പ​ന്തി​ൽ 19 റ​ണ്‍​സാ​യി​രു​ന്നു കാ​ർ​ത്തി​ക്കി​ന്‍റെ സ​ന്പാ​ദ്യം.

ഒ​ര​റ്റ​ത്തു പോ​രാ​ടി​യ നി​തീ​ഷ് റാ​ണെ​യ്ക്കു​കൂ​ട്ടാ​യി ആ​ന്ദ്രെ റ​സ​ൽ എ​ത്തി​യ​തോ​ടെ കെ​കെ​ആ​ർ സ്കോ​ർ​ബോ​ർ​ഡ് കു​തി​ച്ചു. ബൗ​ള​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പ​റ​ത്തി​യ റ​സ​ൽ 11 പ​ന്തി​ൽ 41 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ​ശേ​ഷം ബോ​ൾ​ട്ടി​ന്‍റെ യോ​ർ​ക്ക​റി​നു മു​ന്നി​ൽ വീ​ണു. ആ​റു സി​ക്സ​റു​ക​ളാ​ണ് റ​സ​ൽ പ​റ​ത്തി​യ​ത്. അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച റാ​ണെ (35 പ​ന്തി​ൽ 59) യും ​പു​റ​ത്താ​യ​തോ​ടെ കെ​കെ​ആ​ർ സ്കോ​ർ ഇ​ഴ​ഞ്ഞു. അ​വ​സാ​ന ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യ കോ​ൽ​ക്ക​ത്ത​യ്ക്ക് ഒ​രു റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

ഡ​ൽ​ഹി​ക്കാ​യി രാ​ഹു​ൽ തെ​വാ​ട്ടി​യ 18 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി. ക്രി​സ് മോ​റി​സ്, ട്രെ​ന്‍റ് ബോ​ൾ​ട്ട് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​മാ​യി രാ​ഹു​ലി​നു പി​ന്തു​ണ ന​ൽ​കി.

Continue Reading
Comments

More in Sports

 • Sports

  പെ​ലെ​യ്ക്കു​ശേ​ഷം എം​ബാ​പ്പെ

  മോ​സ്കോ: ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ പെ​ലെ​യ്ക്കൊ​പ്പം തോ​ൾ​ചേ​ർ​ന്ന് ഫ്രാ​ൻ​സി​ന്‍റെ പ​ത്തൊ​ന്പ​തു​കാ​ര​ൻ സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ. പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ ഇ​ര​ട്ട ഗോ​ൾ നേ​ടി​ക്കൊ​ണ്ട്...

 • Sports

  ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്; 13-ാം ഗ്രാ​ൻ​സ്ലാം കി​രീ​ടം

  ല​ണ്ട​ൻ: നൊ​വാ​ക് ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​ണെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് നാ​ലാം വിം​ബി​ൾ​ഡ​ണ്‍ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്....

 • Sports

  ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിന്, ഗോൾഡൻ ബൂട്ട് കെയ്നിന്, യുവതാരം എംബാപ്പെ

  മോസ്ക്കോ: കലാശപ്പോരില് ഫ്രാന്സിന് മുന്നില് കാലിടറിയെങ്കിലും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്ഡന് ബോള് പുരസ്കാരം ക്രൊയേഷ്യന് നായകന് ലൂക്കാ മോഡ്രിച്ചിന്. അര്ജന്റീനയടക്കം...

 • Sports

  ലോകകപ്പ് ഫ്രാൻസിന്

  മോസ്കോ: വി​പ്ല​വ​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​ർ​ന്ന റ​ഷ്യ​യി​ലെ ഫു​ട്ബോ​ൾ വി​പ്ല​വ​ത്തി​ന് സൂ​പ്പ​ർ ക്ലൈ​മാ​ക്സ്…കനക കിരീടം വീണ്ടും ഫ്രാൻസിന്‍റെ കൈകളിൽ. ലുഷ്നിക്കിയിലെ പുൽക്കൊടികളെ തീപിടിപ്പിച്ച്...

 • Sports

  പി.വി.സിന്ധുവിന് ഫൈനലില്‍ തോല്‍വി

  ബാങ്കോക്ക്: ഇന്ത്യയുടെ പി. വി. സിന്ധുവിന് തായ്ലന്ഡ് ഓപ്പണ് ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പിന്റെ ഫൈനലില് അടിതെറ്റി. വനിതകളുടെ സിംഗിള്സ് ഫൈനലില് ജപ്പാന്റെ ഒകുഹര...

To Top