Connect with us

Chayakkada

ഫിനിഷിങ്ങില്‍ ധോനിക്ക് പിഴച്ചു; അവസാന ഓവറില്‍ പഞ്ചാബിന് വിജയം

Sports

ഫിനിഷിങ്ങില്‍ ധോനിക്ക് പിഴച്ചു; അവസാന ഓവറില്‍ പഞ്ചാബിന് വിജയം

മൊഹാലി: അവസാന ഓവര് വരെ ആവേശം നിറഞ്ഞ മത്സരത്തില് ചെന്നൈയ്ക്കെതിരെ കിംഗ്സ് ഇലവന് പഞ്ചാബിന് നാലു വിക്കറ്റ് വിജയം. സ്വന്തം തട്ടകത്തില് ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്ത്തിയ 198 റണ്സ് പിന്തുടര്ന്ന ചെന്നൈയ്ക്ക് അവസാന ഓവറില് ജയിക്കാന് 17 റണ്സ് വേണമായിരുന്നു, എന്നാല് അതുവരെ ടീമിനെ മുന്നില്നിന്ന് നയിച്ച ക്യാപ്റ്റന് കൂള് ധോനിക്ക് അവസാന ഓവറില് പിഴച്ചതോടെ ചെന്നൈ ഇന്നിംങ്സ് 193 റണ്സില് അവസാനിച്ചു. അവസാന ഓവറില് മികച്ച രീതിയില് പന്തെറിഞ്ഞ മോഹിത് ശര്മ്മയാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.

പഞ്ചാബിന്റെ വലിയ സ്കോര് പിന്തുടര്ന്ന ചെന്നൈയ്ക്ക് നാലാം വിക്കറ്റില് ഒത്തുചേര്ന്ന് 57 റണ്സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അബാട്ടി റായ്ഡു-ധോനി സഖ്യം വിജയ പ്രതീക്ഷ നല്കിയിരുന്നു. അവസാന ഓവറുകളില് ജഡേജയെ കൂട്ടുപിടിച്ച് അടിച്ചുകളിച്ച് സ്ഥിരം ശൈലിയില് ധോനി കളി ഫിനിഷ് ചെയ്യുമെന്ന് തോന്നിയെങ്കിലും 20-ാം ഓവറില് പഞ്ചാബ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

44 പന്ത് നേരിട്ട ധോനി 79 റണ്സെടുത്ത് പുറത്താകാതെ നിന്നു. 35 പന്തില് 49 റണ്സെടുത്ത റായ്ഡു റണ്ണൗട്ടാവുകയായിരുന്നു. പഞ്ചാബിനായി ആഡ്ര്യു ടൈ രണ്ടും മോഹിത് ശര്മ്മയും അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് മികച്ച സ്കോറിലെത്തിയത്. 33 പന്ത് നേരിട്ട് ഏഴ് ബൗണ്ടറിയും നാല് കൂറ്റന് സിക്സും സഹിതം 63 റണ്സാണ് ക്രിസ് ഗെയില് അടിച്ചെടുത്തത്. ഒന്നാം വിക്കറ്റില് ഗെയിലും ലോകേഷ് രാഹുലും ചേര്ന്ന് സ്വപ്ന തുല്യമായ തുടക്കമാണ് പഞ്ചാബിന് നല്കിയത്. ഇരുവരും ചേര്ന്ന് 7. 2 ഓവറില് 96 റണ്സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 22 പന്തില് നിന്ന് 37 റണ്സെടുത്താണ് രാഹുല് പുറത്തായത്. സീസണില് ചെന്നൈയുടെ ആദ്യ തോല്വിയാണിത്. പഞ്ചാബിന്റെ രണ്ടാം ജയവും.

Content Highlghts;Kings XI Punjab vs Chennai Super Kings

Continue Reading
Comments

More in Sports

 • Sports

  പെ​ലെ​യ്ക്കു​ശേ​ഷം എം​ബാ​പ്പെ

  മോ​സ്കോ: ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ പെ​ലെ​യ്ക്കൊ​പ്പം തോ​ൾ​ചേ​ർ​ന്ന് ഫ്രാ​ൻ​സി​ന്‍റെ പ​ത്തൊ​ന്പ​തു​കാ​ര​ൻ സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ. പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ ഇ​ര​ട്ട ഗോ​ൾ നേ​ടി​ക്കൊ​ണ്ട്...

 • Sports

  ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്; 13-ാം ഗ്രാ​ൻ​സ്ലാം കി​രീ​ടം

  ല​ണ്ട​ൻ: നൊ​വാ​ക് ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​ണെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് നാ​ലാം വിം​ബി​ൾ​ഡ​ണ്‍ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്....

 • Sports

  ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിന്, ഗോൾഡൻ ബൂട്ട് കെയ്നിന്, യുവതാരം എംബാപ്പെ

  മോസ്ക്കോ: കലാശപ്പോരില് ഫ്രാന്സിന് മുന്നില് കാലിടറിയെങ്കിലും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്ഡന് ബോള് പുരസ്കാരം ക്രൊയേഷ്യന് നായകന് ലൂക്കാ മോഡ്രിച്ചിന്. അര്ജന്റീനയടക്കം...

 • Sports

  ലോകകപ്പ് ഫ്രാൻസിന്

  മോസ്കോ: വി​പ്ല​വ​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​ർ​ന്ന റ​ഷ്യ​യി​ലെ ഫു​ട്ബോ​ൾ വി​പ്ല​വ​ത്തി​ന് സൂ​പ്പ​ർ ക്ലൈ​മാ​ക്സ്…കനക കിരീടം വീണ്ടും ഫ്രാൻസിന്‍റെ കൈകളിൽ. ലുഷ്നിക്കിയിലെ പുൽക്കൊടികളെ തീപിടിപ്പിച്ച്...

 • Sports

  പി.വി.സിന്ധുവിന് ഫൈനലില്‍ തോല്‍വി

  ബാങ്കോക്ക്: ഇന്ത്യയുടെ പി. വി. സിന്ധുവിന് തായ്ലന്ഡ് ഓപ്പണ് ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പിന്റെ ഫൈനലില് അടിതെറ്റി. വനിതകളുടെ സിംഗിള്സ് ഫൈനലില് ജപ്പാന്റെ ഒകുഹര...

To Top