Connect with us

Chayakkada

ഐപിഎൽ: വീണ്ടും സൺറൈസേഴ്സ് ഹൈദരാബാദ്

Sports

ഐപിഎൽ: വീണ്ടും സൺറൈസേഴ്സ് ഹൈദരാബാദ്

കോൽക്കത്ത: ഐപിഎല്ലിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. കോൽക്കത്തയെ അഞ്ചു വിക്കറ്റിന് തകർത്താണ് സൺറൈസേഴസ് മിന്നും വിജയം കരസ്ഥമാക്കിയത്. കോൽക്കത്ത ഉയർത്തിയ 139 റൺസിന്‍റെ വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ സൺറൈസേഴ്സ് മറികടന്നു.

കഴിഞ്ഞ രണ്ട് കളികളിലും എതിരാളികളെ കണക്കറ്റ് പ്രഹരിച്ച് ഓപ്പണർ ശിഖർ ധവാന്‍റെ ബാറ്റ് ഇത്തവണ നിശബ്ദമായെങ്കിലും കെയിൻ വില്യംസണും (50) ഷാക്കിബ് അൽ ഹസനും (27) വൃദ്ധിമാൻ സാഹയും (24) ചേർന്ന് സൺറൈസേഴ്സിനെ വിജയതീരത്തടുപ്പിച്ചു. കോൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ‌ മിച്ചൽ ജോൺസണും പീയുഷ് ചൗളയും കുൽദീപ് യാദവും ഓരോവിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന കോൽക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 49 റണ്‍സെടുത്ത ക്രിസ് ലിന്നിനൊഴികെ മറ്റാര്‍ക്കും കോല്‍ക്കത്തയുടെ ബാറ്റിംഗ് നിരയില്‍ തിളങ്ങാനായില്ല. ഏഴു ഫോറിന്‍റെയും ഒരു സിക്‌സിന്‍റെയും അകമ്പടിയോടെയായിരുന്നു ലിന്നിന്‍റെ ഇന്നിംഗ്സ്. അഞ്ചു ബാറ്റ്‌സ്മാന്‍മാരരാണ് കോൽക്കത്ത നിരയിൽ രണ്ടക്കം കാണാതെ പുറത്തായത്. നിധീഷ് റാണ 18 റണ്‍സെടുത്തപ്പോള്‍ 29 റണ്‍സായിരുന്നു ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ സമ്പാദ്യം.

മൂന്നു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ കോൽക്കത്ത ബൗളർമാരിൽ മുന്നിട്ട് നിന്നപ്പോൾ സ്റ്റാന്‍ലെയ്ക്കും ഷക്കീബ് അല്‍ ഹസ്സനും രണ്ടു വീതം വിക്കറ്റെടുത്തു. സിദ്ധാര്‍ത്ഥ് കൗൾ ഒരു വിക്കറ്റ് വീഴ്ത്തി. മൂന്നിൽ രണ്ട് കളികളിലും പരാജയത്തിന്‍റെ കയ്പറിഞ്ഞ കോൽക്കത്ത ഇതോടെ പോയിന്‍റു പട്ടികയിൽ നാലാം സ്ഥാനത്തേക്കിറങ്ങി.

Continue Reading
Comments

More in Sports

To Top