Connect with us

Chayakkada

ഐപിഎല്ലിൽ ഡൽഹിക്ക് തകർപ്പൻ ജയം

Sports

ഐപിഎല്ലിൽ ഡൽഹിക്ക് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന് സീസണിലെ ആദ്യ ജയം. മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. മുംബൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജേസണ്‍ റോയിയുടെ തകർപ്പൻ ബാറ്റിംഗാണ് ഡൽഹിക്ക് ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 194 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിൽ ഡൽഹി അവസാന ഓവറിന്‍റെ അവസാന പന്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജേസണ്‍ റോയ് പുറത്താകാതെ 53 പന്തിൽ 91 റണ്‍സ് നേടി. ഋഷഭ് പന്ത് 47 റണ്‍സെടുത്തു.

ഡൽഹിക്കെതിരേ മുംബൈ ഇന്ത്യൻസിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. സൂര്യ കുമാർ യാദവ് ( 53), എവിൻ ലൂയിസ് (48), ഇഷാൻ കിഷൻ (44) എന്നിവരുടെ ബാറ്റിംഗാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

Continue Reading
Comments

More in Sports

To Top