Connect with us

Chayakkada

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധു-സൈന ഫൈനല്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധു-സൈന ഫൈനല്‍

ഗോള്ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്വെല്ത്ത് ഗെയിംസ് വനിത സിംഗിള്സ് ബാഡ്മിന്റണില് ഇന്ത്യന് ഫൈനല്,കലാശപ്പോരില് പിവി സിന്ധുവും-സൈന നേവാളും ഏറ്റുമുട്ടും. ആദ്യ സെമിയില് സ്കോട്ട്ലാന്ഡിന്റെ കിര്സ്റ്റി ഗില്മൗറിനെ അടിയറവ് പറയിച്ചാണ് സൈനയുടെ ഫൈനല് പ്രവേശനം. സെമിയില് നിലവിലെ ചാമ്പ്യന് കാനഡയുടെ മൈക്കില് ലീയെ പരാജയപ്പെടുത്തിയാണ് പിവി സിന്ധു ഫൈനല് ഉറപ്പിച്ചത്. ഇതോടെ വനിത സിംഗിള്സില് ഇന്ത്യക്ക് സ്വര്ണവും വെള്ളിയും ഉറപ്പായി. നാളെ രാവിലെ ഒമ്പത് മണി മുതലാണ് ഫൈനല് പോരാട്ടം.

മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില് കിര്സ്റ്റി ഗില്മൗറിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്ക്ക് പരാജയപ്പെടുത്തിയാണ് ലണ്ടന് ഒളിമ്പിക്സ് വെങ്കല മെഡല് ജേതാവായ സൈന ഫൈനലിലെത്തിയത്. ആദ്യം ഗെയിം അനായാസം സ്വന്തമാക്കിയ സൈനയ്ക്ക് പക്ഷേ രണ്ടാം സെറ്റില് പിഴച്ചു. നിര്ണായകമായ മൂന്നാം സെറ്റ് 21-17 എന്ന സ്കോറിന് സ്വന്തമാക്കിയാണ് സൈന വിജയം പിടിച്ചെടുത്തത്. സ്കോര്: 21-14, 18-21, 21-17.

കാനഡയുടെ മൈക്കില് ലീയെ വ്യക്തമായ ആധിപത്യത്തോടെയാണ് സിന്ധു തോല്പ്പിച്ചാണ്. 21-18, 21-8 എന്ന സ്കോറില് ആദ്യ രണ്ട് ഗെയിം സ്വന്തമാക്കിയാണ് സിന്ധുവിന്റെ വിജയം. പുരുഷ സിംഗിള്സില് ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ഫൈനലിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ രാജീവ് ഔസേപ്പിനെ നേരിട്ടുള്ള സെറ്റുകള്ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് മെഡല് ഉറപ്പിച്ചത്. ഫൈനലില് മലേഷ്യയുടെ ലീ ചോങ് വെയാണ് ശ്രീകാന്തിന്റെ എതിരാളി. ഇന്ത്യയുടെ എച്ച്എസ് പ്രണോയിയെ തോല്പ്പിച്ചാണ് ലീ ചോങ് വെ ഫൈനലിലെത്തിയത്. .

Content Highlights;CWG 2018: PV Sindhu, Saina Nehwal set up all-Indian final

Continue Reading
Comments

More in Sports

To Top