Connect with us

Chayakkada

20 സ്വര്‍ണവുമായി ഇന്ത്യ കുതിക്കുന്നു; ഇന്ന് മൂന്നു സ്വര്‍ണം

Sports

20 സ്വര്‍ണവുമായി ഇന്ത്യ കുതിക്കുന്നു; ഇന്ന് മൂന്നു സ്വര്‍ണം

ഗോള്ഡ് കോസ്റ്റ്: കോമണ്വെല്ത്ത് ഗെയിംസില് പത്താംദിനമായ ശനിയാഴ്ചബോക്സിങ് റിങ്ങില് മേരികോം സ്വര്ണം നേടിയതിന് പിന്നാലെ 52 കിലോ വിഭാഗം ബോക്സിങ്ങിലും 50 മീറ്റര് റൈഫിള് ത്രീ പൊസിഷനിലും സ്വര്ണം ഇന്ത്യക്ക്. ഗെയിംസ് റെക്കോര്ഡ് പ്രകടനത്തോടെയാണ് 50 മീറ്റര് റൈഫിള് ത്രീ പൊസിഷനില് ഇന്ത്യയുടെ സഞ്ജീവ് രജ്പുതിന്റെ സ്വര്ണ നേട്ടം. 52 കിലോ ഗ്രാം ബോക്സിങ്ങില് ഗൗരവ് സോളങ്കിയും സ്വര്ണമണിഞ്ഞതോടെ പതിനൊന്നാമത് കോമണ്വെല്ത്ത് ഗെയിംസില് ഇന്ത്യയുടെ ആകെ സ്വര്ണം 20 ആയി.

454. 5 പോയന്റോടെയാണ് രജ്പുതിന്റെ ഗെയിംസ് റെക്കോര്ഡ് പ്രകടനം. കാനഡയുടെ ഗ്രിഗോര് സിച്ചിനാണ് ഈ ഇനത്തില് വെള്ളി. ഇംഗ്ലണ്ടിന്റെ ഡീന് ബേല് വെങ്കലവും സ്വന്തമാക്കി. കോമണ്വെല്ത്ത് ഗെയിംസില് രജ്പുതിന്റെ ആദ്യ സ്വര്ണ മെഡലാണിത്. ഇതേ ഇനത്തില് 2014 ഗ്ലാസ്കോ ഗെയിംസില് വെള്ളിയും 2006 മെല്ബണ് ഗെയിംസില് വെങ്കലവും സഞ്ജീവ് രജ്പുത് കരസ്ഥമാക്കിയിരുന്നു. 52 കിലോഗ്രാം ബോക്സിങ്ങില് വടക്കന് അയര്ലാന്ഡിന്റെ ബ്രെന്ഡന് ഇര്വിനെ 4-1 എന്ന നിലയില് പരാജയപ്പെടുത്തിയാണ് ഗൗരവ് സോളങ്കി സ്വര്ണമണിഞ്ഞത്.

നിലവില് 20 സ്വര്ണവും 13 വെള്ളിയും 14 വെങ്കലവും സഹിതം 47 മെഡലോടെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 69 സ്വര്ണവും 51 വെള്ളിയും 55 വെങ്കലവുമുള്ള ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 34 സ്വര്ണവും 35 വെള്ളിയും 37 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും.

Content Highlights;Boxer Gaurav, Shooter Sanjeev Rajput win Gold

Continue Reading
Comments

More in Sports

To Top