Connect with us

Chayakkada

ഐ​എ​സ്എ​ലി​ൽ ബം​ഗ​ളൂ​രു- ചെ​ന്നൈ​യി​ൻ ക​ലാ​ശ​പ്പോ​ര്

Sports

ഐ​എ​സ്എ​ലി​ൽ ബം​ഗ​ളൂ​രു- ചെ​ന്നൈ​യി​ൻ ക​ലാ​ശ​പ്പോ​ര്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ബം​ഗ​ളൂ​രു എ​ഫ്സി- ചെ​ന്നൈ​യി​ൻ എ​ഫ്സി ഫൈ​ന​ൽ. നാ​ലാം പ്ലേ​ഓ​ഫ് മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി, എ​ഫ്സി ഗോ​വ​യെ ത​ക​ർ​ത്ത​തോ​ടെ​യാ​ണ് ദ​ക്ഷി​ണേ​ന്ത്യ​ൻ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​നു ക​ള​മൊ​രു​ങ്ങി​യ​ത്. ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ചെ​ന്നൈ​യി​ന്‍റെ വി​ജ​യം. ആ​ദ്യ പാ​ദ​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ നേ​ടി സ​മ​നി​ല പാ​ലി​ച്ചി​രു​ന്ന​തി​നാ​ൽ ഇ​രു പാ​ദ​ത്തി​ലു​മാ​യി 4-1ന്‍റെ വി​ജ​യം പേ​രി​ലെ​ഴു​താ​ൻ ചെ​ന്നൈ​യി​നു ക​ഴി​ഞ്ഞു.

സ്ട്രൈ​ക്ക​ർ ജെ​ജെ ലാ​ൽ​പെ​ഖു​ല​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് ചെ​ന്നൈ​യി​ൻ വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ​ത്. ഒ​രു എ​വേ ഗോ​ളി​ന്‍റെ ആ​നു​കൂ​ല്യ​വു​മാ​യി ക​ളി​ക്കാ​നി​റ​ങ്ങി​യ ചെ​ന്നൈ​യി​ൻ മ​ത്സ​ര​ത്തി​ന്‍റെ 26-ാം മി​നി​റ്റി​ൽ ആ​ദ്യ ഗോ​ൾ നേ​ടി. ജെ​ജെ​യാ​യി​രു​ന്നു സ്കോ​റ​ർ. ഗ്രി​ഗ​റി നെ​ൽ​സ​ന്‍റെ അ​ള​ന്നു​മു​റി​ച്ച പാ​സ് ജെ​ജെ ഹെ​ഡ​റി​ലു​ടെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു മി​നി​റ്റി​നു​ശേ​ഷം ധ​ന​പാ​ൽ ഗ​ണേ​ഷ് ചെ​ന്നൈ​യി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി. ധ​ന​പാ​ലി​ന്‍റെ ഹെ​ഡ​റി​നു പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്ര​വും ഗ്രി​ഗ​റി നെ​ൽ​സ​ണാ​യി​രു​ന്നു.

ആ​ദ്യ പ​കു​തി​യി​ൽ പി​ന്നീ​ട് ഗോ​ളു​ക​ൾ പി​റ​ന്നി​ല്ല. ര​ണ്ടാം പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റി​ൽ ഗോ​വ​ൻ പ്ര​തി​രോ​ധ​ത്തി​ന്‍റെ പി​ഴ​വ് മു​ത​ലെ​ടു​ത്ത് ജെ​ജെ ഇ​ടം​കാ​ല​ന​ടി​യി​ലൂ​ടെ വീ​ണ്ടും വ​ല കു​ലു​ക്കി​യ​തോ​ടെ ഗോ​വ​യു​ടെ പ​ത​നം പൂ​ർ​ത്തി​യാ​യി.

നേ​ര​ത്തെ, എ​ഫ്സി പൂ​ന സി​റ്റി​യെ ത​ക​ർ​ത്ത് ബം​ഗ​ളൂ​രു എ​ഫ്സി ത​ങ്ങ​ളു​ടെ ക​ന്നി ഐ​എ​സ്എ​ൽ ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ചെ​ന്നൈ​യി​ൻ ഐ​എ​സ്എ​ൽ ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​ത നേ​ടു​ന്ന​ത്.

Continue Reading
Comments

More in Sports

To Top