Connect with us

Chayakkada

ഐഎസ്എല്ലില്‍ 100 ഗോള്‍ തികയ്ക്കുന്ന ആദ്യടീമായി ചെന്നൈയിന്‍ എഫ്‌സി; ഗോള്‍ കണക്കുകള്‍ ഇങ്ങനെ

Sports

ഐഎസ്എല്ലില്‍ 100 ഗോള്‍ തികയ്ക്കുന്ന ആദ്യടീമായി ചെന്നൈയിന്‍ എഫ്‌സി; ഗോള്‍ കണക്കുകള്‍ ഇങ്ങനെ

ഐസ്എല്ലിലെ നാല് സീസണുകളിലേയും ഗോളുകളുടെ എണ്ണത്തില്‍ ചെന്നൈയിനും ഗോവയും ഏറെ മുന്നില്‍. എന്നാല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സും മോശമല്ലാത്ത സ്ഥാനത്തുണ്ട്. ആകെ നാല് സീസണുകളില്‍ മൂന്നിലും ഫൈനലിലെത്തിയ കൊല്‍ക്കത്തയ്ക്കും മികച്ച സ്ഥാനമല്ല ഉള്ളത്.

ആകെ 61 കളികളില്‍നിന്ന് 100 ഗോളുകളാണ് ചൈന്നൈയിന്‍ അടിച്ചുകൂട്ടിയത്. 60 കളികളില്‍നിന്ന് 99 ഗോളുകളടിച്ച ഗോവ തൊട്ടുപിന്നിലുണ്ട്. മൂന്നാം സ്ഥാനത്ത് ഡെല്‍ഹി ഡൈനാമോസാണ്. 59 കളികളില്‍നിന്ന് 78 ഗോളുകളാണ് ഇവരുടെ സമ്പാദ്യം.

നാലാം സ്ഥാനത്ത് മൂന്നു സീസണുകളിലെ ഫൈനലിസ്റ്റുകളായ കൊല്‍ക്കത്തയാണ്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയായിരുന്ന ടീം നിലവില്‍ അമര്‍ ടൊമാര്‍ കൊല്‍ക്കത്തയാണ്. ആകെ 64 കളികളാണ് കൊല്‍ക്കത്ത ഐഎസ്എല്ലില്‍ കളിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഐഎസ്എല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളതും കൊല്‍ക്കത്ത തന്നെ. 75 ഗോളുകളാണ് കൊല്‍ക്കത്ത നാലുതവണയും ചേര്‍ത്ത് അടിച്ചുകൂട്ടിയത്.

അഞ്ചാം സ്ഥാനമലങ്കരിക്കുന്നത് മറ്റാരുമല്ല, കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സാണ്. കളികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ടീം. ആകെ കളിച്ചത് 63 കളികള്‍. നേടിയ ഗോളുകളുടെ എണ്ണം 70. ഗോളുകളുടെ എണ്ണത്തിലും കളികളുടെ എണ്ണത്തിലും വലിയ അന്തരം കേരളത്തിന്റെ കാര്യത്തിലില്ല. അതേ സമയം മറ്റ് ടീമുകള്‍ തീര്‍ത്തും പിന്നിലാണ്.

Continue Reading
Comments

More in Sports

To Top