Connect with us

Chayakkada

ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽഫോണ് ഉപയോഗിക്കാമോ?

Social Media

ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽഫോണ് ഉപയോഗിക്കാമോ?

നാട്ടിൽ വളരെ ഏറെ തറ്റിദ്ധരിക്കപ്പെടുന്ന സരള യുക്തിയുടെ ഉൽപന്നമാണ് മൊബൈൽ ഫോണ് ഇടിമിന്നൽ ഉള്ളപ്പോൾ ഉപയോഗിക്കരുത് എന്നത്.

മിന്നൽ എടുക്കുമ്പോൾ മൊബൈലിൽ സംസാരിച്ചത് കൊണ്ടു നമുക്കോ അതുപയോഗിക്കുന്ന ഉപകരണത്തിനോ
ഒന്നും സംഭവിക്കില്ല.
നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോണ് ഒരു ലോ പവർ വൈദ്യുത കാന്തിക ഉപകരണം ആണ്.
വൈദ്യുത കാന്തിക തരംഗം എന്നൊക്കെ കേട്ടു ഉടനെ മിന്നൽ പിടിക്കും ഒന്നും തറ്റിദ്ധരിക്കണ്ടാ. നമ്മൾ കാണുന്ന പ്രകാശം പോലും വൈദ്യുത കാന്തിക തരംഗം ആണ്.
മൊബൈൽ ഫോണിൽ നിന്ന് പുറപ്പെടുന്ന
തരംഗത്തിനു മിന്നലിനെ ആകർഷിക്കാനുള്ള കഴിവൊന്നുമില്ല.

മിന്നൽ ഉണ്ടാകുന്നതിനേ കുറിച്ചു മുമ്ബ് എഴുതിയിട്ടുണ്ട്. ലിങ്ക് തപ്പി കമന്റിൽ ചേർക്കാം. ഒന്നോ രണ്ടോ വാചകത്തിൽ പറഞ്ഞാൽ മേഘക്കൂട്ടത്തിൽ വെച്ചു ice പരലുകളും, ജലത്തിൻറെ flake പോലെയുള്ള ചാർജ് ചെയ്യപ്പെട്ട graupel നിരന്തരം സമ്പർക്കത്തിൽ തെന്നി നീങ്ങി വലിയ ചാർജ് accumulate ചെയ്യുന്നു. ഇതു
ഭൂമിയിലേക്ക് അതിഭീകരമായി ഡിസ്ചാർജ് ചെയ്യപ്പെടുന്നു. ഈ ഡിസ്ചാർജ് നടക്കുമ്പോൾ അതിന്റെ പാതയിൽ എന്തൊക്കെ ഉണ്ടോ അതിലൂടെയൊക്കെ
ചാർജ് ഒഴുകുന്നു. ഇതിന്റെ പരിണിതഫലം മിന്നലിന്റെ തീവ്രതക്കും, ചാർജുകൾ പാസ് ചെയ്യുന്ന വസ്തുവിന്റെ സ്വഭാവത്തിനെ ഒക്കെ ആശ്രയിക്കും.

ഇങ്ങനെ ഭൂമിയിലേക്ക് വരുന്ന
ചർജിനെ ഇവിടെയുള്ള ഉയർന്നു നിൽക്കുന്നതും, ഒറ്റപ്പെട്ടു നിൽക്കുന്നതോ തുറസായ സ്‌തലത്തുള്ളതോ ആയ വസ്തുക്കൾ ’വഴികാട്ടി’ ആയെന്നു വരാം.
അഥവാ ഈ വസ്തുക്കളിൽ നിന്നും(ചിലപ്പോ നമ്മൾ തന്നെയും) streamer
ഉറവിടം ആയി മാറിയേക്കാം. മുകളിൽ നിന്നും വരുന്ന
DIsharge (ഇതിനെ stepleader-, മിന്നൽ ഉണ്ടാകുമ്പോൾ കാണുന്ന ഞരമ്പ് പോലെയുള്ള വർണ്ണ വര-എന്നു വിളിക്കുന്നു.)ആയി ഈ streamer സംഗമിക്കുന്നു. അതുവഴി ഭൂമിയിലേക് വൈദ്യുതി എളുപ്പം discharge ആവുന്നു.

നമ്മൾ കുന്നിലോ, ഉയർന്ന പ്രദേശത്തോ ഒക്കെ ആണെങ്കിൽ Stepleader നെ ’സ്വീകരിക്കാൻ’ നമ്മുടെ ശരീരത്തിൽ നിന്ന് തന്നെ steramer പോയി അപകടം ക്ഷണിച്ചു വരുത്തുമെന്ന് സാരം.

അതുകൊണ്ടാണ് ഒറ്റപ്പെട്ടതും, ഉയർന്നതും ആയ മരങ്ങൾ അപകടകാരികൾ ആവുന്നത്. താരതമ്യേനെ ’area ’ കുറഞ്ഞിട്ടു പോലും തെങ്ങുകൾ ഇടിയുടെ സ്ഥിരം വേട്ടമൃഗം ആവുന്നത്.

ഞാൻ ഇതൊക്കെ പറഞ്ഞത്, നിങ്ങൾ ആരെങ്കിലും മൊബൈൽ ഓണ് ആക്കിയോ, ഓഫ്‌ ആക്കിയോ, flight മോഡിൽ ഇട്ടോ, കാൾ ചെയ്തോ, ചാറ്റ് ചെയ്തതോ കൊണ്ടു
ഇടിമിന്നൽ ഒന്നും ചെയ്യാൻ പോന്നില്ല.
സ്വാഭാവികമായും ഇതിനോട് പലർക്കും
പല വ്യക്തിപരമായ അനുഭവങ്ങളും പറയാൻ ഉണ്ടാകും(മൊബൈൽ ഉപയോഗിക്കുമ്പോ മിന്നൽ ഏറ്റത്),
അതിന്റെ മറുപടി അഡ്വാൻസ്ഡ് ആയി പറയാ

‘ഇടി മിന്നൽ ഏറ്റത് മൊബൈൽഫോണ് ഉപയോഗിച്ചത് കൊണ്ടല്ല, മൊബൈൽഫോണ് ഉപയോഗിക്കുമ്പോൾ മിന്നലേറ്റത് ആണ്. ഫോൺ ഉപയോഗിച്ചില്ലെങ്കിലും നിങ്ങൾക്ക് മിന്നൽ ഏൽക്കുമായിരുന്നു’

പിന്നേ വേറൊരു കാര്യം wired ലാൻഡ് ഫോണ് ഉപയോഗിക്കരുത്. കിലോമീറ്റര് നീണ്ടു കിടക്കുന്ന ലൈനിൽ എവിടെയെങ്കിലും മിന്നൽ strike ചെയ്താൽ
അപകടം സംഭവിക്കാൻ സാധ്യത വളരെ കൂടുതൽ ആണ്.

നാട്ടിൽ ഒരു അപകട മരണം സംഭവിച്ചപ്പോൾ
ഇടിമിന്നൽ പേടിച്ചു മിക്ക മൊബൈലും ഓഫ്‌
ചെയ്തു വെച്ചിരുന്നതു കൊണ്ടു നിർണ്ണായക വേളയിൽ വിവര വിനിമയത്തിനു തൽക്കലികമായി തടസ്സം നേരിട്ട അനുഭവത്തിൽ എഴുതിയത്.

PS: ഇടിമിന്നലിനെ അവഗണിക്കരുത്, ഫോണ് ഉപയോഗിച്ചാലും ഇല്ലെങ്കിലും
മറ്റ്റ്‌ മുൻകരുതലുകൾ എടുക്കുക

എഴുതിയത് : Totto Chan
FB : https://www.facebook.com/shafeeq.kalacheri/

Continue Reading
Comments

More in Social Media

To Top