Connect with us

Chayakkada

മനുഷ്യക്കുട്ടിയെ ഒരു ഭാഷയും പഠിപ്പിക്കാതിരുന്നാൽ വലുതാവുമ്പോൾ ഏതു ഭാഷയായിരിക്കും സംസാരിക്കുക; ബൈജു രാജു എഴുതുന്നു

Social Media

മനുഷ്യക്കുട്ടിയെ ഒരു ഭാഷയും പഠിപ്പിക്കാതിരുന്നാൽ വലുതാവുമ്പോൾ ഏതു ഭാഷയായിരിക്കും സംസാരിക്കുക; ബൈജു രാജു എഴുതുന്നു

ഒരു മനുഷ്യക്കുട്ടിയെ ഒരു ഭാഷയും പഠിപ്പിക്കാതിരുന്നാൽ ആ കുട്ടി വലുതാവുമ്പോൾ ഏതു ഭാഷയായിരിക്കും സംസാരിക്കുക ?

അല്ലെങ്കിൽ.. രണ്ട് കുഞ്ഞുങ്ങളെ മറ്റു മനുഷ്യരൊന്നും ഇല്ലാത്ത ഒരു ഐലൻഡിൽ വളർത്തിയാൽ വലുതായി വരുമ്പോൾ ആ കുട്ടികൾ തമ്മിൽ ഏതു ഭാഷയിൽ ആയിരിക്കും ആശയവിനിമയം ചെയ്യുക ? അവർ നമ്മളെപ്പോലെ ഏതെങ്കിലും ഭാഷ സംസാരിക്കുമോ ??
.
വിചിത്രമായ ഈ പരീക്ഷണം 500 വർഷങ്ങൾക്കുമുന്നെ King James നാലാമൻ നടത്തിയിട്ടുണ്ട്.
അദ്ദേഹം അന്ന് ജനിച്ചുവീണ രണ്ട് കുഞ്ഞുങ്ങളെ, സംസാരശേഷിയില്ലാത്ത സ്ത്രീയുടെ കൂടെ ആൾതാമസമില്ലാത്ത Inchkeith ഐലൻഡിൽ താമസിപ്പിച്ചു. അവർക്കു ആഹാരസാധങ്ങൾ ഇടയ്ക്കു എത്തിച്ചുകൊടുത്തു എന്നും പറയുന്നു.
ആ കുട്ടികൾ വലുതായപ്പോൾ അവർ അവിടത്തെ
( രാജാവിന്റെ ദേശത്തെ ) ഭാഷ സംസാരിച്ചു എന്നും പറയുന്നു. പക്ഷെ അത് ആ കുട്ടികളൊഴിച്ചു മറ്റാർക്കും മനസിലായില്ല എന്നുമാത്രം 🙂

* കേട്ട് പഠിക്കാതെ നമുക്ക് ഭാഷ സംസാരിക്കുവാൻ സാധ്യമല്ല.
* ജന്മസിദ്ധമായി ഭാഷ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ല.

എഴുതിയത് : ബൈജു രാജു
FB : https://www.facebook.com/baijraj3d

Continue Reading
Comments

More in Social Media

To Top