Connect with us

Chayakkada

ദീപക് മിശ്രയെ കുറ്റവിചാരണ നടത്താൻ തന്നെ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു; അഡ്വക്കേറ്റ് ജയശങ്കർ പ്രതികരിക്കുന്നു

Social Media

ദീപക് മിശ്രയെ കുറ്റവിചാരണ നടത്താൻ തന്നെ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു; അഡ്വക്കേറ്റ് ജയശങ്കർ പ്രതികരിക്കുന്നു

ഒടുവിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ നടത്താൻ തന്നെ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. രാജ്യസഭയിലെ 71 അംഗങ്ങൾ ഒപ്പിട്ട പ്രമേയം ഉപരാഷ്ട്രപതിയെ ഏല്പിച്ചു.

കോൺഗ്രസ്, സിപിഐ, സിപിഎം, എസ്പി, ബിഎസ്പി, എൻസിപി,ലീഗ് അംഗങ്ങൾ മാത്രമേ പ്രമേയത്തിൽ ഒപ്പിട്ടിട്ടുളളൂ. കോൺഗ്രസുകാരിൽ തന്നെ, മൻമോഹൻ സിംഗും ചിദംബരവും മനു അഭിഷേക് സിങവിയും ഒപ്പിട്ടില്ല. ഈ രക്തത്തിൽ പങ്കില്ലെന്നു പറഞ്ഞു സൽമാൻ ഖുർഷിദ് കൈ കഴുകി.

തൃണമൂൽ കോൺഗ്രസും ഡിഎംകെയും ആർജെഡിയും കുറ്റവിചാരണ നീക്കത്തിനൊപ്പമില്ല. ബിജെപി വട്ടം എതിരാണ്. അണ്ണാ ഡിഎംകെ, ബിജു ജനതാദൾ എന്നിവയും തഥൈവ. അതുകൊണ്ട് പ്രമേയം പാസാവില്ല. ദീപക് മിശ്ര ആറുമാസത്തിനകം പെൻഷൻ പറ്റും. അതിനകം നടപടികൾ പൂർത്തിയാക്കാൻ കഴിയുകയുമില്ല. ഏതുനിലയ്ക്കും വൃഥാ വ്യായാമം.

Continue Reading
Comments

More in Social Media

To Top