Connect with us

Chayakkada

പെണ്കുഞ്ഞുങ്ങൾക്കായി ഹാഷ്റ്റാഗുകൾ വിതറുമ്പോൾ ആണ്കുഞ്ഞുങ്ങളെ കാണാതെ പോകരുത്; കല ഷിബു

Social Media

പെണ്കുഞ്ഞുങ്ങൾക്കായി ഹാഷ്റ്റാഗുകൾ വിതറുമ്പോൾ ആണ്കുഞ്ഞുങ്ങളെ കാണാതെ പോകരുത്; കല ഷിബു

പെൺകുഞ്ഞുങ്ങളെ കുറിച്ചുള്ള ആധിയാണ് ചുറ്റിലും..
ഇപ്പോൾ തോന്നുക ആണ് ആൺകുട്ടി മതിയായിരുന്നു..!
മോളുള്ള പല അമ്മമാരും സങ്കടത്തോടെ പറഞ്ഞു പോകുന്നു..

എനിക്കിനി സാക്ഷി പറയാൻ ബാക്കി ഒരു കേസ് കൂടി ഉണ്ട്..
കൊല്ലം ജില്ലയിൽ നടന്നത്..
പരാതിക്കാരിയും സാക്ഷിയും ഞാൻ തന്നെ ആണ്..
നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള ആൺ കുട്ടികളെ പ്രകൃതിവിരുദ്ധ നടപടിക്ക് ഉപയോഗിച്ച ഒരു വ്യക്തി..
ആ ആളിനെ ഇറക്കാനും അന്ന് പിടിപാടുള്ള ഒരുപാടു വ്യക്തികൾ പോലീസ് സ്റ്റേഷനിൽ വന്നിരുന്നു..
കാക്കി ഇട്ട ചിലരുടെ നന്മ കാരണം കേസ് രജിസ്റ്റർ ചെയ്തു..
എന്നിരുന്നാലും
2011 ഇൽ എടുത്ത ആ കേസ് ഇനി ഏത് നൂറ്റാണ്ടിൽ കോടതിയിൽ വിളിക്കും എന്നോ അന്ന് ആരൊക്കെ ജീവിച്ചിരിക്കുന്നുണ്ടാകും എന്നോ അറിയില്ല..!

ആ കേസിൽ ഇരയാക്കപ്പെട്ട ആൺകുട്ടികളിൽ മുതിര്ന്ന പയ്യൻ..
അവനെ ഞാൻ ഈ ഇടയ്ക്കു കണ്ടു..
എന്നെ മനസ്സിലായോ ഇല്ലിയോ..!
അറിയില്ല..
ഇല്ല എന്ന് ഭാവിച്ചു അവൻ നടന്നു നീങ്ങി…
ആ കേസ് ഞാൻ പിടിക്കുമ്പോൾ അവൻ പട്ടിണിയുടെ നടുവിൽ അതിസമ്പന്നൻ ആയി കഴിയുന്ന ഒരുവൻ ആയിരുന്നു..
അവൻ ചെയ്യുന്നതിന്റെ ” കൂലി ”കനത്തിൽ അവൻ കൈപ്പറ്റുന്നുണ്ടായിരുന്നു..
കൊച്ചു ആണ്കുഞ്ഞുങ്ങളെ അതിലേയ്ക്ക് PERK മിട്ടായിയും ചില്ലറ കാശും കൊടുത്തു പിടിച്ചിടുന്നുണ്ടായിരുന്നു..

അന്നത്തെ ആ ദിനം..
ആൺ കുഞ്ഞുങ്ങളിൽ നിന്നും കേൾക്കാൻ പാടില്ലാത്ത പല കഥകളും കേട്ട്,
വിശപ്പും ദാഹവും പോലും ഇല്ലാതെ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ..
ഓർത്തോർത്തു ഛർദിക്കുന്ന അവസ്ഥ..

വ്യാകരണം തെറ്റിയ ലൈംഗികത.,..
ആ ഭാഷ വികൃതമാണ്..!
അതിന്റെ കെട്ടുപിണച്ചിലിൽ കുടുങ്ങി താറുമറക്കുന്ന ജീവിതങ്ങളെ നേരെ ആക്കി എടുക്കാൻ അത്ര എളുപ്പം അല്ല..
മനസ്സ് അനിയന്ത്രിതമായി കുമാർഗ്ഗങ്ങളിയ്ക്കു ഓടിക്കയറും..
എത്രയോ കൗൺസിലിങ് കേസുകൾ..
അവിടെ മുതിർന്ന പ്രായം ആയ ആണുങ്ങൾ നിരാശയോടെ, അത്യധികം സങ്കടത്തോടെ തങ്ങളുടെ ഭൂതകാലം അഴിച്ചു വെച്ചിട്ടുണ്ട്..
പെണ്കുഞ്ഞുങ്ങൾക്കായി ഹാഷ്റ്റാഗുകൾ വിതറുമ്പോൾ..
ആണ്കുഞ്ഞുങ്ങളെ കാണാതെ പോകരുത്..
പുരുഷൻ എന്ന കാരണത്താൽ കരയാൻ പോലും ആകാതെ ,
ഭൂതകാലത്തിന്റെ കയ്പ്പിൽ അസ്തിത്വം നഷ്‌ടപ്പെട്ടു പകച്ചു നിൽക്കുന്നവൻ..
ഒരാൾ അല്ല..
പലരുണ്ട്..
നമ്മുക്ക് ചുറ്റും..!
തളർന്നു വീഴുമ്പോൾ പിടിച്ചു എഴുന്നേൽപ്പിക്കുക അല്ല..
ഭീഷണി പെടുത്തുക ആണ്..
നോക്ക് നീ ആൺകുട്ടി ആണ്…!
കരയാൻ പാടില്ല..!!
സ്വന്തം സത്വത്തെ അവിടെ വെറുത്തു തുടങ്ങും..
തനിക്ക് താൻ വെറുക്കപെട്ടവൻ ആയിത്തീരും..!

പെണ്ണിനെ മാത്രം വശീകരിക്കാൻ സൃഷ്‌ടിക്കപെട്ട ഉത്തമ പുരുഷൻ ,അങ്ങനെ ആണല്ലോ വെയ്പ്പ്..
അവനു എന്ത് കൊണ്ട് സ്വലിംഗത്തോട് മാത്രം ലൈംഗികാസക്‌തി തോന്നുന്നു..?
അത്തരം കേസുകളിൽ അലമുറയിടുന്ന മാതാപിതാക്കളോട് തിരക്കാറുണ്ട്..
പൂർവ്വകഥകൾ..
ദുരന്തം സംഭവിച്ച കാലങ്ങളിൽ അതൊരു രഹസ്യമാക്കി വെച്ചു..
അന്നൊരു കൗൺസിലർ പോലും അറിയുന്നത് കുറച്ചിൽ ആയിരുന്നു..
ഇന്ന് വർഷങ്ങൾ കഴിഞ്ഞു പരക്കം പാഞ്ഞിട്ടു എന്ത് നേട്ടം..?
ദുരന്തം നേരിട്ട സമയത്ത്
കൗൺസിലിങ് നൽകില്ല..
മനഃശാസ്ത്രജ്ഞരെ കാണിക്കില്ല..
പകരം ആഭിജാതകർമ്മത്തിന്റെ ശക്തിയിൽ ശരീരത്തിൽ കുടിയിരിക്കുന്ന ബാധയെ തളയ്ക്കാൻ ശ്രമിക്കും..
അഭ്യസ്തവിദ്യരായ വിവരദോഷികൾ !
ഏത് കുപ്പായത്തിനുള്ളിലും അടക്കാൻ പറ്റാത്ത ഒരു ത്വര ഉണ്ട്..
ലൈംഗികത…
അതിനെ നിയന്ത്രിക്കാൻ പറ്റാതെ വികലമായ രതിയുടെ കുത്തൊഴുക്കിൽ പെട്ട് പോകുന്ന പെട്ട ദിവ്യത്വം …
ഏത് മതത്തിൽ പെട്ട കുപ്പായത്തിനുള്ളിലും അവരുണ്ട്..പലപ്പോഴും
രതി വൈകല്യം തലയ്ക്കു പിടിക്കുമ്പോൾ ,
അവിടെ ജാതിയും മതവും ഇല്ല..!
ലൈംഗിക അവയവം ആണ് കാണുന്നത്..
അത് മാത്രമാണ് ലക്‌ഷ്യം..!
രതിയുടെ വികലമായ സംതൃപ്തി മാത്രമാണ് ലക്‌ഷ്യം..
വിശുദ്ധകുപ്പായത്തിനുള്ളിലെ ചെകുത്തന്മാരാൽ പീഡിപ്പിക്കപ്പെട്ട എത്രയോ ആണ്കുഞ്ഞുങ്ങൾ..!!
അവരുടെ പുറംലോകം അറിയാത്ത കഥകൾ;..!
നേരിട്ട് പോയി , ഇടപെട്ട കേസുകൾ ആണ്..
അല്ലാതെ കേട്ടറിഞ്ഞ കാര്യങ്ങൾ വെച്ച് ഞാൻ പുലമ്പാറില്ല…
ഇന്ന് , പക്ഷെ ,ഒരു കേസിൽ ഇടപെടാൻ പല വട്ടം ആലോചിക്കും..
കാരണം , പ്രശ്നം വന്നാൽ സ്വന്തം നിഴല് പോലും കൂടെ നിൽക്കില്ല..
പ്ലാറ്റഫോം പ്രഹസനങ്ങൾ ഒഴിവാക്കി നീതി നടപ്പിലാക്കാൻ മുന്നിട്ടു ഇറങ്ങാൻ ഒരു നേതാവില്ല ..
തുടക്കത്തിൽ ഒരു ആളിക്കത്തൽ..
പിന്നെ ചാരം പോലും ഇല്ല..
ജനരോക്ഷം അത്ര തന്നെ..!
പുതിയ ഇര വരുമ്പോൾ പഴയ ദുരന്തം ഓർമ്മയിൽ പോലും അവശേഷിക്കില്ല..!
ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറവിൽ കാടത്തം ചെയ്യുന്ന നീചന്മാരെ സംരക്ഷിക്കരുത്.,.
കടുത്ത ശിക്ഷ ..!
ഒരു മനുഷ്യാവകാശവും അവിടെ നോക്കരുത്..
FIR തയ്യാറാക്കുന്ന പോലെ ഇരിക്കും ഓരോ കേസിന്റെ വിധിയും എന്നാണ് ഓരോ കേസിന്റെയും അകത്തേയ്ക്കു നോക്കുമ്പോൾ വ്യക്തമാകുന്നത്..
ആസിഫ യ്ക്ക് നീതി കിട്ടുമോ..?

ഇങ്ങനെ എഴുതിപോയാൽ തീരില്ല..
ഉത്തരം കണ്ടെത്താൻ കഴിയാത്ത പ്രശ്നോത്തരി ഒരുപാടുണ്ട്..
അകക്കണ്ണു കൊണ്ട് കാണേണ്ട ഒരു പ്രശ്നവും വേണ്ടപ്പെട്ടവർ കാണുന്നില്ല.
വെളിച്ചം കാട്ടി തരേണ്ടവർ ഉറക്കം നടിക്കുന്നു..
മറിച്ചു ആണെങ്കിൽ മാത്രമേ
സമൂഹത്തിൽ ചൂഴ്ന്നു നിൽക്കുന്ന അന്ധതയുടെ കനത്ത മതിലുകൾ പിഴുതെറിയാൻ കഴിയു..
അതിലുപരി
നിയമത്തെ കാൾ ശക്തമാണ് പഴുതുകൾ..!
എത്ര കൊടും ഭീകരനെയും
നല്ലൊരു ക്രിമിനൽ വക്കീലിന് ഊരി എടുക്കാൻ എളുപ്പം…!
[ഉദാഹരണം..സൗമ്യ കേസ്..]
ചുറ്റുമുള്ള ലോകത്തിനെയും ജീവിതത്തെയും സദാ കണ്ണ് തുറന്നു നോക്കി കാണുന്ന
നട്ടെല്ലുള്ള ഭരണം ,
അതാണ് ഒരു സ്വപ്നം..

എഴുതിയത് : കല ഷിബു
FB : https://www.facebook.com/kpalakasseril

Continue Reading
Comments

More in Social Media

To Top