Connect with us

Chayakkada

പുരികം വളയ്ക്കലും പരിണാമവും; വിനയരാജ് വി ആർ എഴുതുന്നു

Social Media

പുരികം വളയ്ക്കലും പരിണാമവും; വിനയരാജ് വി ആർ എഴുതുന്നു

ഒരു പെൺകുട്ടി പുരികം അനക്കിയപ്പോഴേക്കും അതുവലിയ സംഭവമായി, വിഡിയോ വൈറലായി, കേസായി, പുക്കാറായി. അവളാവട്ടെ സിനിമാലോകത്ത് നിറയെ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതയുമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. എന്താണ് ഈ പുരികം വളയ്ക്കൽ, എന്താണ് അതിനിത്ര സവിശേഷതകൾ?

പുതിയഗവേഷണങ്ങൾ കാണിക്കുന്നത് മനുഷ്യന്റെ പരിണാമം പോലും പുരികം വളയ്ക്കാനുള്ള ശേഷിയുമായി ബന്ധപ്പെട്ടാണത്രേ. മറ്റൊരു ജീവിക്കുമെന്നല്ല, മറ്റു നിലനിന്നിരുന്ന ആൾക്കുരങ്ങുകൾക്കുപോലും ഇങ്ങനെ പുരികം കൊണ്ടുള്ള അഭ്യാസങ്ങൾ കാണിക്കാനാവുമായിരുന്നില്ല. ഇത്രമാത്രം ചലനശേഷിയുള്ള പുരികങ്ങൾ ഉപയോഗിച്ച് മനുഷ്യർക്ക് വളരെവിശാലമായ ധാരാളം അർത്ഥങ്ങളുള്ള കാര്യങ്ങൾ മറ്റുള്ളവരോട് സംവദിക്കാൻ ആവുന്നത് പരിണാമത്തിലും മനുഷ്യന്റെ തന്നെ നിലനിൽപ്പിനും ചെയ്തിട്ടുള്ള സഹായങ്ങൾ നിരവധിയാണത്രേ. ഈ സംവദനശേഷിയാണ് മനുഷ്യന് മറ്റുള്ള ആൾക്കാരുമായി വലിയ ഗ്രൂപ്പുകൾ രൂപപ്പെടുത്താൻ സഹായിച്ചത്. പുരികത്തിന്റെ ചലനത്തിൽക്കൂടി ഒരാളെ മനസ്സിലായെന്നുകാണിക്കാനും ദയാവായ്പ്പ് കാണിക്കാനും സഹകരണം കാണിക്കാനുമെല്ലാം മനുഷ്യനായി.

യോർക്ക് സർവ്വകലാശാലയിൽ നടന്ന പഠനങ്ങൾ കാണിക്കുന്നത് കഴിഞ്ഞ ഒരു ലക്ഷം വർഷങ്ങളായി മനുഷ്യന്റെ മുഖത്തിന്റെ വലിപ്പം കുറഞ്ഞുകുറഞ്ഞുവന്നതോടെ നെറ്റിഉണ്ടായിത്തുടങ്ങുകയും മറ്റുകുരങ്ങുവർഗ്ഗത്തിലേപ്പോലെ തടിച്ച ചലനശേഷികുറഞ്ഞ പുരികത്തിനുമാറ്റം വരികയും ചെയ്തു എന്നാണ്. അലഞ്ഞുനടക്കുന്നതിൽ നിന്നുമാറി കൃഷിചെയ്ത് താമസം തുടങ്ങിയതോടെ ജീവിതരീതിയിൽ ഉണ്ടായവലിയമാറ്റങ്ങൾ ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടി. പുരികചലനങ്ങളിൽക്കൂടി വളരെ ഗഹനമായ വികാരങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ കൈമാറുന്നതോടൊപ്പം മറ്റുള്ളവരുടെ പുരികചലനത്തിന്റെ അർത്ഥം മനസ്സിലാക്കാനും ആധുനികമനുഷ്യനായി. ഏതെങ്കിലും കാരണം കൊണ്ട് പുരികം ചലിപ്പിക്കാനുള്ള ശേഷി കുറഞ്ഞവർക്ക് മറ്റുള്ളവരോട് സഹതപിക്കാനും അവരുടെ വികാരം മനസ്സിലാക്കാനുമുള്ള കഴിവ് കുറവായിരിക്കുമത്രേ. ഇന്ന് നിലവിലില്ലാത്ത മറ്റു മനുഷ്യസാദൃശ്യമുള്ള ഹോമിനിനുകളുമായി താരതമ്യം ചെയ്യുമ്പോൾ എങ്ങനെയാണ് മനുഷ്യർ അവർക്കുമീതെ മേൽക്കൈ നേടിയതെന്നതിനുള്ള ഉത്തരമാണത്രേ മനുഷ്യന്റെ പുരികം ചലിപ്പിക്കാനുള്ള കഴിവ്.

എഴുതിയത് : വിനയരാജ് വി ആർ

FB : https://www.facebook.com/vinayrajvr

Continue Reading
Comments

More in Social Media

To Top