Connect with us

Chayakkada

കേരളത്തിൽ ലോങ്‌ മാർച്ചിന്റെ ആവശ്യമില്ല; ജോയ് മാത്യു

Social Media

കേരളത്തിൽ ലോങ്‌ മാർച്ചിന്റെ ആവശ്യമില്ല; ജോയ് മാത്യു

ലോകം കണ്ട ഏറ്റവും വലിയ കർഷക – തൊഴിലാളി മാർച്ച്‌ മാവോ സേതൂങ്ങിന്റെ നേതൃ ത്വത്തിൽ 1934 -36 വരെ രണ്ടുവർഷം നീണ്ടുനിന്ന ലോങ്ങ്‌ മാർച്ച്‌ ഒടുവിൽ ചൈനീസ്‌ വിപ്ലവമായി മാറിയത്‌ ചരിത്രം-

രാജീവ്‌ ഗാന്ധി പ്രധാന മന്ത്രിയായിരിക്കെ കർഷക നേതാവ്‌ മഹേന്ദ്ര സിംഗ്‌ ടിക്കായത്തിന്റെ നേതൃത്വത്തിൽ ഹരിയാനയിൽ നിന്നും ഉത്തർപ്പ്രദേശിൽ നിന്നും ദാരിദ്ര്യം കൊണ്ട്‌ പൊറുതിമുട്ടിയ ലക്ഷം കരിബ്‌- ഗോതബ്‌
കർഷകരെ (ദില്ലിയിലെ കൊടും തണുപ്പിൽ നിരവധി കർഷകർ മരണപ്പെട്ടു) ബോട്ട്‌ ക്ലബ്ബ്‌ മൈതാനിയിലേക്ക്‌ നടത്തി രാജീവ്‌ ഗാന്ധിയെ മുട്ടുകുത്തിച്ചതും ചരിത്രം-
(മാധ്യമ പ്രവർത്തകനായിരിക്കെ ടിക്കായത്ത്‌ എന്ന കർഷക നേതാവിനൊപ്പം ഒരു മാസക്കാലം സമരമുഖം റിപ്പോർട്ട്‌ ചെയ്യൻ യാത്രചെയ്യാൻ കഴിഞ്ഞത്‌ എന്റെ ഭാഗ്യമെന്ന് അൽപം അഭിമാനത്തോടെ പറയട്ടെ-)

ഇപ്പോളിതാ
മഹാരാഷ്ട്രയിലെ കർഷകർ
മുംബൈ നഗരം വളഞ്ഞപ്പോൾ സർക്കാർ മുട്ടുകുത്തി-
വർഷങ്ങളായി പാസ്സാക്കാതെ വെച്ചിരുന്ന ആദിവാസി
ബില്ല് പാസ്സാക്കി
ബാങ്ക്‌ വായ്പകൾ എഴുതിത്തള്ളി
കൃഷി ഭൂമിയെ വെള്ളത്തിലാക്കുന്ന നദീ സംയോജന പദ്ധതികൾ നടപ്പിലാക്കില്ലെന്ന ഉറപ്പ്‌ നൽകി
കീടബാധയിലും പ്രക്രുതി ക്ഷോഭത്തിലും കൃഷി നശിച്ചവർക്ക്‌
നഷ്ടപരിഹാരം നൽകുമെന്ന് തീരുമാനിച്ചു
ഇതൊക്കെ നേടിയെടുത്തത്‌
സി പി എം നേതൃത്വം വഹിക്കുന്ന കിസാൻ സഭയുടെ ലോങ്ങ്‌ മാർച്ച്‌, അവരെ തുണച്ചത്‌ തങ്ങൾക്ക്‌ അന്നം തരുന്നവരെ തിരിച്ചറിഞ്ഞ മുംബൈ നിവാസികൾ-
മഹാരാഷ്ട്ര ഭരിക്കുന്നത്‌ ബി ജെ പി ഗവർമ്മെന്റാണെന്നോർക്കുക
നാസിക്കിൽ നിന്നും 180
കിലോമീറ്റർ നഗ്നപാദരായി സഞ്ചരിച്ചാണു ദരിദ്രകർഷകർ നഗരം വളഞ്ഞ്‌ സമരം വിജയിപ്പിച്ചത്‌-

ഇനി നമുക്ക്‌ കേരളത്തിലേക്ക്‌ വരാം
വിപ്ലവ സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഇത്തരത്തിൽ
ഒരു ആദിവാസി- കർഷക സമരത്തിന്റെ ആവശ്യമേ ഉദിക്കുന്നില്ല-
മഹാരാഷ്ട്രാ സർക്കാർ ചെയ്തപോലെ ഇപ്പറഞ്ഞ നിയമങ്ങൾ ഈസിയായി നിയമ സഭയിൽ പാസ്സാക്കി എടുക്കാവുന്നതേയുള്ളൂ-
ആദിവാസികളേയും കർഷകരേയും
കൊണ്ട്‌ ലോങ്ങ്‌ മാർച്ച്‌ നടത്തിക്കാതെതന്നെ ഇവരുടെ ആവശ്യങ്ങൾ ഇടത്‌ വിപ്ലവ മുന്നണിക്ക്‌ നടപ്പിൽ വരുത്താവുന്നതേയുള്ളൂ
ഒരു കോൺഗ്രസ്സ്കാരനും ഇതിനെയൊന്നും എതിർക്കുമെന്നും
തോന്നുന്നില്ല
പിന്നെന്ത്‌ കൊണ്ടാണു നമ്മുടെ കേരളത്തിലെ വിപ്ലവ ഗവർമ്മെന്റിനു ഇക്കാര്യത്തിൽ ഒരു വൈക്ലബ്യം?
എന്ത്‌ നിഷിദ്ധ താൽപ്പര്യമാണു നമ്മുടെ ഗവർമ്മെന്റിനെ ഇതിൽ നിന്നും
പിന്തിരിപ്പിക്കുന്നത്‌?
( ഇങ്ങിനെയൊക്കെ പറഞ്ഞാൽ ഞാൻ വിപ്ലവ വിരുദ്ധനാവുമോ)

-ജോയ് മാത്യു

Continue Reading
Comments

More in Social Media

To Top