Connect with us

Chayakkada

ഭാര്യയെ രക്ഷിക്കാൻ ഭർത്താവിനെ അടിച്ചാൽ ഭാര്യയും ഭർത്താവും ഒന്നായി അവരെ അടിക്കും; കല ഷിബു എഴുതുന്നു

Social Media

ഭാര്യയെ രക്ഷിക്കാൻ ഭർത്താവിനെ അടിച്ചാൽ ഭാര്യയും ഭർത്താവും ഒന്നായി അവരെ അടിക്കും; കല ഷിബു എഴുതുന്നു

മാതൃഭൂമി വായിച്ചപ്പോൾ ഓർക്കുകയായിരുന്നു കുട്ടിക്കാലത്തു അമ്മയെ സഹായിക്കാൻ വരുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു..
ആ ചേച്ചിയുടെ കവിളിൽ , കണ്ണിൽ ഒക്കെ കണ്ട മുറിവാണ് ആദ്യമായി ഭർത്താവു ഭാര്യയെ ഉപദ്രവിക്കും എന്ന് മനസ്സിലാക്കിയത്.,.

”അടിവയറ്റിൽ തൊഴിച്ചിട്ട് മൂത്രം പോകുന്നില്ല, ചേച്ചി…”
ആശുപത്രിയിൽ കാണാൻ ചെന്ന ഞങ്ങളോട് അവർ പറഞ്ഞപ്പോൾ പേടിച്ചു ഞാൻ അമ്മയുടെ സാരി തുമ്പിൽ പിടിമുറുക്കി..

രാജപ്പൻ എന്നായിരുന്നു പുള്ളിയുടെ പേര്..
പുറംപണിക്കു വരുന്ന അങ്ങേരെ ഞാൻ ചിരിച്ചല്ലാതെ കണ്ടിട്ടില്ല..
വാത്സല്യത്തോടെ , കുശലം ചോദിക്കും.
.
കിട്ടുന്ന കൊണ്ട് പട്ടഷാപ്പിൽ കൊടുത്തിട്ടു അവളെ എടുത്ത് ഇടിച്ചു കൂട്ടണം കേട്ടോടാ..”

അച്ഛൻ കൂലി കൊടുക്കാൻ നേരം ദേഷ്യത്തോടെ പറയുമ്പോൾ ,
തല ചൊറിഞ്ഞു ചിരിക്കും.
.
കുടിച്ചാല് ഉള്ളു പ്രശ്‍നം…
വഴക്കൊക്കെ കഴിഞ്ഞു സ്നേഹത്തിൽ ആകുമ്പോൾ ചേച്ചി പറയും..
കിടക്കട്ട് , ആണൊരുത്തൻ..കുടിയാനാണേലും.പെരേല്!!

വര്ഷങ്ങള്ക്കു അപ്പുറം , ഞങ്ങളുടെ വീടിന്റെ അടുത്ത് താമസിക്കുന്ന ഒരു ഭാര്യയും ഭാര്തതാവും…
ഭാര്തതാവ് അടിച്ചു പൂസായാൽ,
ഭാര്യയെ എന്തും ചെയ്യും..!
കട്ടിലിൽ കിടക്കുന്നു എങ്കിൽ ചരിച്ചു മറിച്ചിടും..
കയ്യിൽ കിട്ടുന്നതെടുത്തു അടിക്കും..
തൊഴിക്കും..

അവനടിച്ചു പൊട്ടാത്ത ഒറ്റ എല്ലു പോലുമില്ല എന്ന് മൂക്കത്ത് വിരല് വെച്ച് അയൽക്കൂട്ട പെണ്ണുങ്ങൾ !

വലിയ വായിൽ കരയുന്ന ഭാര്യയെ രക്ഷിക്കാൻ ആരേലും ഓടി ചെന്ന് ഭാര്തതാവിനെ അടിച്ചാൽ അപ്പോൾ ഭാര്യയും ഭാര്തതാവും ഒന്നായി അവരെ അടിക്കും..

ഇനി കയ്യിൽ കാശില്ലാതെ അങ്ങേരു സങ്കടപ്പെട്ടിരുന്നലോ..
ഭാര്യ , ആരുടെ എങ്കിലും കയ്യിൽ കാശു കൊടുത്തിട്ടു ,ഇരിപ്പു കണ്ടിട്ട് സഹിക്കുന്നില്ല , കൊണ്ടോയി കൊടുക്ക് എന്ന് കണ്ണ് നിറച്ചു പറയും..!

ഗുണ്ടയായി വിലസുന്ന ഭാര്തതാവിന്റെ ഇടി ഇച്ചിരി കൊണ്ടാലും..,
അങ്ങേരെ പേടിച്ചു നാട്ടുകാർ ഒക്കെ അവർക്കു ബഹുമാനം കൊടുക്കും..!!
അതിന്റെ ഗമയ്ക്ക് ഇച്ചിരി വേദന സഹിച്ചാൽ എന്ത്..!!
കിടക്കട്ട് അവിടെ ,..കുടിയാനാണേലും..!!

കേരള ലീഗൽ സർവീസ് authority അമൃത ചാനലുമായി നടത്തുന്ന അദാലത്, കൈരളിയിൽ നടത്തിയിരുന്ന അദാലത് ,
ഇവിടെ ഒക്കെ പാനലിൽ പങ്കെടുക്കാറുണ്ട്..

സമൂഹത്തിൽ ജാഡ കാക്കാൻ താല്പര്യമില്ലാത്തവർ ആണ് അധികവും പങ്കെടുക്കാറ്…
കോടതിൽ കേറി നാളുകൾ നടക്കേണ്ട എന്നുള്ളതും , ഇതിലെ വിധി അന്തിമം എന്നുള്ളത് കൊണ്ടും എത്രയോ പേര് നീതി തേടി എത്തുന്നു..

ഓരോ കേസിലും കാണുന്ന കാര്യം..
സഹനത്തിന്റെ അങ്ങേയറ്റത്താണ് പലപ്പോഴും കേസുമായി എത്തുന്നത്..
രഹസ്യ ഭാഗങ്ങളിൽ വരെ മാരകമായി ഉപദ്രവിച്ചു വശം കെടുത്തിയ കേസുകൾ കണ്ടിട്ടുണ്ട്..
അതൊക്കെ നാളുകൾ സഹിച്ചിട്ടു ഒടുവിൽ ചിലവിനു കിട്ടാതെ വരുമ്പോൾ,
അല്ലേൽ മറ്റൊരുത്തി കടന്നു വരുമ്പോൾ ആണ് പ്രതികരണം ഉണരുക..
അദാലത്തിൽ വരുമ്പോൾ,
അന്നേവരെ ചെയ്ത ദേഹോപദ്രവത്തിന്റെ കഥ ഒച്ചയിൽ പറയും..
നേരെ ഇരിക്കുന്ന ഭര്തതാവിനേയും അമ്മായിഅമ്മയെയും പുലഭ്യം പറയും..പ്രാകും..!

നിങ്ങൾ ഇത്ര നാൾ ഈ ശബ്ദം എവിടെ ഒളിപ്പിച്ചു എന്ന് ചോദിച്ചിട്ടുണ്ട്..
അന്ന് എനിക്കാരും പിന്തുണ ഇല്ലായിരുന്നു..
അങ്ങേരു ചിലവിനു തരുമായിരുന്നു..!
ഇതാണ് ഉത്തരം..!!

കുടുംബ സുഹൃത്തിന്റെ മകൾ ഒരുദിവസം വിളിച്ചു ഒരുപാടു സംസാരിച്ചു..
ഭാര്തതാവിന്റെ മറ്റൊരു മുഖം അവൾ വെളിപ്പെടുത്തിയപ്പോൾ എനിക്കാണ് ഞെട്ടൽ ഉണ്ടായത്.
.
പൊന്നു പോലെ അല്ലെ ആ കൊച്ചിനെ നോക്കുന്നത് എന്ന് എത്രയോ വട്ടം പറഞ്ഞിരിക്കുന്നു..
കേട്ടിരിക്കുന്നു..

പാർട്ടിയിലും മറ്റു പരിപാടിയിലും ഒരു അപ്സരസ്സിനെ പോലെ ഒരുക്കി അഭിമാനത്തോടെ കൊണ്ട് നടക്കുന്ന അയാൾ ,
അവളെ വല്ലാതെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നു പറഞ്ഞു..
ദേഷ്യം പെരുക്കുമ്പോൾ
തല ഭിത്തിയിൽ കൊണ്ട് ഇടിക്കും എന്ന് കേട്ടു എന്റെ ഉള്ളം വിങ്ങി പോയി..

കളിച്ചും ചിരിച്ചു നടക്കുന്ന ഈ കുട്ടി..!!
വിവാഹ ബന്ധം വേർപെടുത്തിക്കൂടേ..;?
ചോദിക്കാതെ വയ്യ..എനിക്ക്..!
ഒന്നിനും കുറവില്ല…ഈ സ്വഭാവം ഒഴിച്ചാൽ..!
എനിക്കാ ഉത്തരത്തിന്റെ പൊരുൾ മനസ്സിലായില്ല…
നിനക്കവനോട് സ്നേഹം ഉണ്ടോ..?
ജിജ്ഞാസ കൊണ്ട് ഞാൻ ചോദിച്ചു..
ആ കണ്ണിൽ കാണാം ഉത്തരം…!
പറയേണ്ട..
.വിദ്യാഭ്യാസവും വിവരവും ,
നേരും നെറിവും തിരിച്ചറിവും ഉണ്ടാക്കണം എന്നില്ലല്ലോ..
സമൂഹം വിവാഹമൊഴിഞ്ഞാൽ തരുന്ന പീഡനങ്ങൾ ഓർക്കുമ്പോൾ
സഹിക്കുക തന്നെ..!

വിവാഹം എന്ന സംവിധാനത്തിലും ഉണ്ട്..
സ്വാഭാവികവും കൃത്രിമവുമായ ചേരുവകൾ..
പരസ്പരം മണം നുകർന്ന് ,വിയർപ്പിൽ മുത്തമിടാൻ തോന്നുന്ന സ്നേഹം..
അതൊരു പ്രാർത്ഥന പോലെ..
ഒരാൾ ,ഒരാളെ ഗർഭത്തിൽ എന്ന പോലെ ഏറ്റെടുക്കും…
ഇനി ,
പൊള്ളുന്ന സത്യത്തിന്റെ മർമ്മ ഭാഗം.,,
അത് ഇതാണ്..,.
കിടക്കട്ടെ അവിടെ ആണൊരുത്തൻ !
മറിച്ചും ,
കൊച്ചുങ്ങളുടെ അമ്മയായി പോയി , സഹിക്കുക തന്നെ,.!

കടപ്പാട് : കല ഷിബു
FB : https://www.facebook.com/kpalakasseril

Continue Reading
Comments

More in Social Media

To Top