Connect with us

Chayakkada

മദ്യപാനം വൈറലായി: പോലീസുകാർക്ക് സസ്പെൻഷൻ

News

മദ്യപാനം വൈറലായി: പോലീസുകാർക്ക് സസ്പെൻഷൻ

ലഖ്നൗ:പരസ്യമായി മദ്യപിക്കുന്ന ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലായതിനെത്തുടര്ന്ന് മൂന്ന് പോലീസുകാര്ക്ക് സസ്പെന്ഷന്. ജോലി സമയത്തായിരുന്നു പോലീസുകാരുടെ മദ്യപാനം.

മൂന്ന് പോലീസുകാര് പരസ്യമായി മദ്യപിച്ച വീഡിയോ വൈറലായതിനെ തുടര്ന്ന് ഇവരെ സസ്പെന്റ് ചെയ്യുന്നതായും, ഡ്യൂട്ടിസമയത്താണ് ഇവരുടെ മദ്യപാനമെന്ന് തെളിഞ്ഞതായും പോലീസ് വ്യക്തമാക്കി.

ഉത്തര് പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. നേരത്തെ ഉത്തര്പ്രദേശിലെ ഉനാനോ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥന് നൃത്തം ചെയ്യുന്നതും, നര്ത്തകര്ക്ക് പണം എറിഞ്ഞുകൊടുക്കുന്നതുമായ ദൃശ്യങ്ങൾസമാനമായ രീതിയില് ചർച്ചയായിരുന്നു. തുടര്ന്ന് ഇയാളെ അറസ്റ്റുംചെയ്തിരുന്നു.

Continue Reading
Comments

More in News

To Top