Connect with us

Chayakkada

അശ്ലീല വിഡിയോകൾ കാണുന്നവർ സൂക്ഷിക്കുക

Health

അശ്ലീല വിഡിയോകൾ കാണുന്നവർ സൂക്ഷിക്കുക

അശ്ലീല വീഡിയോ കാണാത്തവർ വളരെ വിരളമാണ്. പുകവലി,മദ്യപാനം എന്നിവ പോലെ ഇതും ഒരു ലഹരിയാണ്. അധികമായാൽ അമൃതും വിഷം എന്ന് പറയുമ്പോലെ അമിതമായി നാം ഈ വിഡിയോകൾ കണ്ടാൽ അതിൽ അഡിക്റ്റ് ആകും. പോൺ വീഡിയോ കാണുന്നതിൽ അടിമപ്പെട്ടു പോയാൽ ശാരീരികവും മാനസികവുമായ ഉണ്ടാകുന്ന അപകടകരമായ വസ്തുതകളെ കുറിച്ചാണ് ചുവടെ പറയുന്നത്. അമേരിക്കയിലെ ടെക്സസാസ് സർവകലാശാല നടത്തിയ പഠനത്തിൽ ആണ് ഇത്തരം ഞെട്ടിക്കുന്ന വസ്തുതകൾ കണ്ടെത്തിയിരിക്കുന്നത്. കൗമാരക്കാരാണ് കൂടുതലായും പോൺ വീഡിയോ കാണുന്നതിൽ അടിമപ്പെടുക. പോണ്‍ അഡിക്ഷന് വിധേയനാകുന്ന ഒരാള്‍ക്ക് പഠനം,ജോലി, തുടങ്ങിയ പ്രധാന മേഖലകളിൽ നിന്നും പിന്നോട്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസികാരോഗ്യം തകരാറിലാകുന്നതാണ് ഇതിന് കാരണം. കൂടാതെ കടുത്ത വിഷാദത്തിനും മാനസികസമ്മര്‍ദ്ദത്തിനും ഇത് കാരണമാകുന്നു. ദിനംപ്രതി അമേരിക്കയിൽ പോണ്‍ അഡിക്ഷന് അടിപ്പെടുന്നവരുടെ എണ്ണം അമേരിക്കയിൽ വർദ്ധിച്ച് വരുന്നു എന്നും ലൈംഗികരോഗങ്ങള്‍ക്കും പോണ്‍ അഡിക്ഷൻ കാരണമാകുന്നതായും പഠനത്തിൽ പങ്കെടുത്തവര്‍ പറയുന്നു. പഠനറിപ്പോര്‍ട്ട് ജേര്‍ണൽ ഓഫ് സൈക്കോളജി മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍LINK TO DONATE : https://goo. gl/oKHre2

Continue Reading
Comments

More in Health

To Top