Connect with us

Chayakkada

ഇന്ത്യയിലെ ഓഹരി വിപണി മൂല്യം 6.1 ലക്ഷം കോടി ഡോളറിന്റേതാകുമെന്ന് പഠനം

Finance

ഇന്ത്യയിലെ ഓഹരി വിപണി മൂല്യം 6.1 ലക്ഷം കോടി ഡോളറിന്റേതാകുമെന്ന് പഠനം

ന്യൂഡല്ഹി: ഇന്ത്യയിലെ ഓഹരി വിപണിയുടെ മൂല്യം (ഇക്വിറ്റി മാര്ക്കറ്റ് കാപ്) 2027-ല് 6. 1 ലക്ഷം കോടി യു. എസ്. ഡോളറിന്റേതാകുമെന്ന് റിപ്പോര്ട്ട്. 2017-ല് ഇത് 2. 3 ലക്ഷം കോടി യു. എസ്. ഡോളറായിരുന്നു. ധനകാര്യ സേവന രംഗത്തു പ്രവര്ത്തിക്കുന്ന മോര്ഗന് സ്റ്റാന്ലിയുടെ പഠന റിപ്പോര്ട്ടിലേതാണ് വെളിപ്പെടുത്തല്. ഏഷ്യന് വിപണികളില് ഇന്ത്യയിലെ ഓഹരി വിപണി കൂടുതല് വേഗത്തില് വളരുമെന്നും 10. 1 ശതമാനമായിരിക്കും വാര്ഷിക വളര്ച്ചാ നിരക്കെന്നും (CAGR) റിപ്പോര്ട്ടില് പറയുന്നു. ചൈന/ഹോങ്കോങ് വിപണി മൂല്യം 7. 9 ശതമാനം വളര്ച്ചയോടെ 30 ലക്ഷം കോടി ഡോളറാകുമെന്നാണ് വിലയിരുത്തല്. ഇത് ഇപ്പോഴത്തെ യു. എസ്. ഓഹരി വിപണി മൂല്യത്തിന് ഏകദേശം അടുത്തു വരും (31 ലക്ഷം കോടി ഡോളര്). 13. 8 ലക്ഷം കോടി ഡോളറാണ് ചൈനയുടെ നിലവിലെ ഓഹരി വിപണി മൂല്യം. ഏഷ്യന് ഓഹരികളുടെ മൂല്യം പത്ത് വര്ഷത്തിനുള്ളില് ഇരട്ടിച്ച് 56 ലക്ഷം കോടി യു. എസ്. ഡോളറായി മാറുമെന്നും പഠനത്തില് പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നോര്ത്ത് അമേരിക്കയെ 2027-ഓടെ ഏഷ്യന് ഓഹരി വിപണി പിന്നിലാക്കിയേക്കും എന്നാണ് സൂചന.

Continue Reading
Comments

More in Finance

To Top