Connect with us

Chayakkada

ബീ​റ്റി​ൽ നി​ര​ത്തൊ​ഴി​യു​ന്നു; നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന് ഫോ​ക്സ് വാ​ഗ​ണ്‍

Auto

ബീ​റ്റി​ൽ നി​ര​ത്തൊ​ഴി​യു​ന്നു; നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന് ഫോ​ക്സ് വാ​ഗ​ണ്‍

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ് വാ​ഗ​ണ്‍ ത​ങ്ങ​ളു​ടെ ഐ​ക്ക​ണ്‍ വാ​ഹ​ന​മാ​യ ബീ​റ്റി​ലി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലു​ള്ള യൂ​ണി​റ്റി​ലാ​ണു നി​ർ​മാ​ണം നി​ർ​ത്തു​ന്ന​ത്. ര​ണ്ടു പു​തി​യ എ​ഡി​ഷ​ൻ ഇ​റ​ക്കി അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ​യോ​ടെ ഉ​ത്പാ​ദ​നം പൂ​ർ​ണ​മാ​യി നി​ർ​ത്തു​മെ​ന്ന് ക​ന്പ​നി​യു​ടെ അ​മേ​രി​ക്ക​ൻ യൂ​ണി​റ്റ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

1938-ൽ ​നാ​സി ജ​ർ​മ​നി​യി​ലാ​ണ് ബീ​റ്റി​ൽ ഉ​ത്ഭ​വി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​നു​വേ​ണ്ടി ചെ​ല​വു കു​റ​ഞ്ഞ കാ​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ജ​ർ​മ​ൻ ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ത്. ഓ​സ്ട്രി​യ​ൻ എ​ൻ​ജി​നീ​യ​റാ​യ ഫെ​ർ​ഡി​നാ​ന്‍റ് പോ​ർ​ഷെ​യാ​ണു കാ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്.

1939 ബ​ർ​ലി​ൻ മോ​ട്ടോ​ർ​ഷോ​യി​ൽ ഫോ​ക്സ് വാ​ഗ​ണ്‍ ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. 1949-ൽ ​ആ​ണ് ബീ​റ്റി​ൽ അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. 30 വ​ർ​ഷം വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്ന ബീ​റ്റി​ൽ 1979-ൽ ​അ​മേ​രി​ക്ക​യി​ൽ വി​ൽ​പ്പ​ന നി​ർ​ത്തി. പി​ന്നീ​ട് 1998-ൽ ​അ​മേ​രി​ക്ക​യി​ൽ ന്യൂ ​ബീ​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച് ഫോ​ക്സ് വാ​ഗ​ണ്‍ വീ​ണ്ടും നി​ർ​മാ​ണം തു​ട​ർ​ന്നു. എ​ന്നാ​ൽ വ​നി​താ യാ​ത്രി​ക​രെ​യാ​ണ് കാ​ർ ഏ​റെ ആ​ക​ർ​ഷി​ച്ച​ത്.

ഇ​തേ​തു​ട​ർ​ന്ന് 2012-ൽ ​വീ​ണ്ടും പു​രു​ഷ ഉ​പ​ഭോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ബീ​റ്റി​ൽ മു​ഖം​മി​നു​ക്കി പു​റ​ത്തി​റ​ക്കി. ആ​ദ്യ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ ഏ​റെ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വി​പ​ണി ചു​രു​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷം 15,166 ബീ​റ്റി​ൽ കാ​ർ മാ​ത്ര​മാ​ണ് യു​എ​സി​ൽ വി​റ്റ​ഴി​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ​നി​ന്നു പി​ൻ​വാ​ങ്ങാ​ൻ ഫോ​ക്സ് വാ​ഗ​ണ്‍ തീ​രു​മാ​നി​ച്ച​ത്. ലോ​ക​ത്താ​ക​മാ​നം 21 ല​ക്ഷ​ത്തി​ൽ അ​ധി​കം യ​ഥാ​ർ​ഥ ബീ​റ്റി​ൽ കാ​റു​ക​ൾ വി​റ്റ​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്.

Continue Reading
Comments

More in Auto

To Top